
യുഎഇയിൽ കോണിപ്പടികൾ ദുരുപയോഗം പണി ഉറപ്പ്; 10,000 ദിർഹം പിഴ അടക്കേണ്ടിവരും
misusing elevators അബുദാബിയിൽ കെട്ടിടങ്ങളിലെ കോണിപ്പടികൾ ദുരുപയോഗം ചെയ്താൽ 10,000 ദിർഹം പിഴ ഈടാക്കുമെന്ന് അബുദാബി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. നിലവിലുള്ളതും ഭാവിയിൽ നിർമ്മിക്കുന്നതുമായ എല്ലാ കെട്ടിടങ്ങൾക്കും ഈ നിയമം ബാധകമാണ്.
അടിയന്തര സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് തീപിടിത്തം ഉണ്ടാകുമ്പോൾ, ആളുകളുടെ രക്ഷാപ്രവർത്തനത്തിനും രക്ഷപ്പെടലിനും വേണ്ടിയാണ് കെട്ടിടങ്ങളിലെ കോണിപ്പടികൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഈ നിയമം വഴി, കോണിപ്പടികൾ എപ്പോഴും ഈ ആവശ്യങ്ങൾക്കായി ലഭ്യമായിരിക്കണം എന്ന് ഉറപ്പാക്കുന്നു.
കോണിപ്പടികളുടെ ഏതൊരു ദുരുപയോഗവും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുമെന്നും, അത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അബുദാബി സിവിൽ ഡിഫൻസ് അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)