
189 ദിർഹമിന് യുഎഇയിൽ നിന്ന് നാട്ടിലെത്താം; ഓണം ആഘോഷിക്കാൻ പ്രവാസികൾക്ക് സുവർണാവസരവുമായി സ്മാർട്ട് ട്രാവൽ
യു.എ.ഇയിലെ പ്രമുഖ ട്രാവൽ ഏജൻസിയായ സ്മാർട്ട് ട്രാവൽ ഗ്രൂപ്പ് അവരുടെ പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ നൽകുന്നു. സെപ്റ്റംബർ 4ന് ദുബൈയിൽനിന്ന് കോഴിക്കോടേക്ക് 30 കിലോ ബാഗേജ് ഉൾപ്പെടെ 189 ദിർഹമിന് യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിൽ പ്രധാനം. യു.എ.ഇയിലെ ഒരു ട്രാവൽ ഏജൻസി ഇത്രയും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നൽകുന്നത് ഇത് ആദ്യമായാണ്.
കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലേക്കും ആകർഷകമായ നിരക്കുകളുണ്ട്. കൊച്ചിയിലേക്ക് 299 ദിർഹമിനും കണ്ണൂരിലേക്ക് 310 ദിർഹമിനും ടിക്കറ്റുകൾ ലഭിക്കും. ഈ ഓഫറുകൾ സ്മാർട്ട് ട്രാവൽസിൻ്റെ യു.എ.ഇയിലെ ആറ് ബ്രാഞ്ചുകളിലും കേരളത്തിലെ നാല് ബ്രാഞ്ചുകളിലും ലഭ്യമാണ്.
ഈ ഓണത്തിന് നാട്ടിലെത്തി കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പ്രവാസികൾക്ക് ഇത് ഒരു സുവർണ്ണാവസരമാണെന്ന് സ്മാർട്ട് ട്രാവൽ ഗ്രൂപ്പ് അറിയിച്ചു. പരിമിതമായ സീറ്റുകൾ മാത്രമാണ് ഈ ഓഫറിലുള്ളതെന്നും, ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും ടിക്കറ്റുകൾ നൽകുകയെന്നും മാനേജ്മെന്റ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും അടുത്തുള്ള സ്മാർട്ട് ട്രാവൽ ബ്രാഞ്ചുമായി ബന്ധപ്പെടാവുന്നതാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)