
കോടതിയിൽ കല്ല്യാണത്തിരക്ക്! യുഎഇയിലെ കുടുംബ കോടതിയിൽ 6 മാസത്തിനിടെ 10,000 കല്ല്യാണം
അബുദാബി സിവിൽ ഫാമിലി കോർട്ടിൽ വിവാഹത്തിനായി രജിസ്റ്റർ ചെയ്യുന്ന വിദേശികളുടെ എണ്ണത്തിൽ വൻ വർധനവ്. ഈ വർഷം ആദ്യത്തെ ആറ് മാസത്തിനുള്ളിൽ 10,000-ത്തിലധികം പേരാണ് ഇവിടെ വിവാഹത്തിനായി രജിസ്റ്റർ ചെയ്തത്. അപേക്ഷിക്കുന്ന അതേ ദിവസം തന്നെ വിവാഹിതരാകാൻ സാധിക്കുന്ന ‘എക്സ്പ്രസ് സർവീസ്’ ആണ് ഈ വർധനവിന് പ്രധാന കാരണം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ വളരെ വേഗത്തിൽ വിവാഹിതരാകാൻ അബുദാബിയിലേക്ക് എത്തുന്നുണ്ട്. പ്രായപൂർത്തിയായ വ്യക്തികൾക്ക്, സങ്കീർണമായ നടപടിക്രമങ്ങൾ ഒഴിവാക്കി പരസ്പര സമ്മതത്തോടെ സിവിൽ മാര്യേജ് കരാറിലൂടെ വിവാഹം കഴിക്കാം. ഇതിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമില്ല.
2021-ൽ സ്ഥാപിതമായ ഈ കോടതിയിൽ ഇതുവരെ 43,000 പേർ വിവാഹത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറബ് ലോകത്ത് ഇംഗ്ലീഷ് ഭാഷയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുന്ന ആദ്യത്തെ കോടതികളിൽ ഒന്നാണിത്. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നൽകുന്ന ദിവസം തന്നെ വിവാഹം കഴിക്കാൻ സഹായിക്കുന്ന എക്സ്പ്രസ് സേവനത്തിന് 2500 ദിർഹമാണ് ഫീസ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)