സ്വ​ദേ​ശി​ക​ൾ​ക്കു​ള്ള ശ​മ്പ​ളം കു​റ​ച്ചു​കാ​ണി​ച്ചു, നാ​ഫി​സ്​ നി​യ​മ​ലം​ഘ​നം; യുഎഇയിൽ എ​ട്ട്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​സ്​

നാഫിസ് പ്രോഗ്രാം വഴി ധനസഹായം ലഭിക്കുന്ന സ്വദേശി ജീവനക്കാരുടെ ശമ്പളം അനധികൃതമായി കുറച്ച എട്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) നടപടിയെടുത്തു. നിയമനടപടികൾക്കായി ഈ സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഇമാറാത്ത് റിപ്പോർട്ട് ചെയ്തു.

സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി യു.എ.ഇ ആരംഭിച്ച പദ്ധതിയാണ് നാഫിസ്. ഈ പദ്ധതിയിലൂടെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എമിറാത്തികൾക്ക് MoHRE ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്.

എന്നാൽ, നാഫിസ് ആനുകൂല്യം ലഭിക്കുന്ന സ്വദേശികളുടെ ശമ്പളം ചില കമ്പനികൾ കുറയ്ക്കുന്നതായി പരാതികൾ ഉയർന്നതിനെ തുടർന്നാണ് മന്ത്രാലയം പരിശോധന നടത്തിയത്. സ്വദേശികളുടെ ശമ്പളം കുറയ്ക്കുന്നത് സ്വദേശിവൽക്കരണ നിയമങ്ങളുടെ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്താനായി പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *