ഒടുവിൽ പിടിയിൽ; ‘എടാ ഗോവിന്ദച്ചാമി’, വിളി കേട്ടതോടെ ഓടി, മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു, പിടിയിലായത് സമീപത്തെ കിണറ്റിൽ നിന്നും

സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ. തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെ ഇയാളെ കണ്ടെന്ന് പലരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടിച്ചത്. റോ‍ഡിലൂടെ നടന്നുപോയ ഗോവിന്ദച്ചാമിയെ തിരിച്ചറിഞ്ഞതും പിന്തുടർന്നതും വിനോജ് എന്ന വ്യക്തിയാണ്. രാവിലെ ഓഫിസിലേക്ക് പോകുന്ന വഴിക്കാണ് സംശയാസ്പദമായ രീതിയിൽ നടന്നുപോകുകയായിരുന്ന ഗോവിന്ദച്ചാമിയെ വിനോജ് തിരിച്ചറിഞ്ഞത്. ജയിലിൽ നിന്ന് നാല് കിലോമീറ്റർ അകലെ തളാപ്പ് മേഖലയിൽ വച്ചാണ് ഗോവിന്ദച്ചാമിയെ കണ്ടത്. ഇയാളെ ആദ്യം ഒളിച്ചിരുന്ന കെട്ടിടത്തിൽ പൊലീസ് വളഞ്ഞിരുന്നു. നാട്ടുകാർ തടിച്ചുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളെ പിടിച്ചില്ലെന്നാണ് പിന്നീട് പൊലീസ് പറഞ്ഞത്. പക്ഷെ അപ്പോഴേക്കും സ്ഥലത്ത് ആൾക്കാർ എത്തി. ഇതിനിടെ കെട്ടിടത്തിൽ നിന്ന് പുറത്തുചാടിയ ഗോവിന്ദചാമി അടുത്തുള്ള കിണറ്റിലേക്ക് ചാടി ഒളിച്ചിരുന്നു. എന്നാൽ പൊലീസ് ഇയാളെ പിടികൂടി.

ഇന്ന് രാവിലെ 9 മണിക്ക് ഗോവിന്ദചാമിയെ കണ്ടെന്ന് ദൃക്സാക്ഷി പോലീസിനെ വിവരം അറിയിച്ചിരുന്നു. ആദ്യം തളാപ്പിലെ ഒരു ചായക്കടയ്ക്ക് സമീപത്ത് നിന്നാണ് കണ്ണൂർ സ്വദേശിയായ വിനോജ് എംഎ ഇയാളെ കണ്ടത്. ഇദ്ദേഹവും മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറും ഇയാളെ പിന്തുടർന്നു. ഇവർ സംശയം തോന്നി ഗോവിന്ദച്ചാമീയെന്ന് വിളിച്ച ഉടൻ ഇയാൾ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. ഉടൻ ടൗൺ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments

Leave a Reply

Your email address will not be published. Required fields are marked *