
50 രൂപ കയ്യിലുണ്ടോ? ജീവിതം സുരക്ഷിതമാക്കാൻ അവസരം: കൈയിലെത്താൻ പോകുന്നത് കോടികൾ
സാമ്പത്തിക സുരക്ഷിതത്വമുളള ജീവിതം ആഗ്രഹിക്കുന്നവരെല്ലാം ഏതെങ്കിലും നിക്ഷേപപദ്ധതികളുടെ ഭാഗമാകാറുണ്ട്. മാസം തോറും ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ഭാഗം നിക്ഷേപിച്ച് ഭാവിയിലേക്കുളള മുതൽക്കൂട്ടാക്കാനാണ് നമ്മൾ ശ്രമിക്കുന്നത്. അത് നേടാനുളള മികച്ച ഒരു വഴിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്‌ഐപി). ഇതൊരു മ്യൂച്വൽ ഫണ്ട് രീതിയും കൂടിയാണ്. എസ്‌ഐപിയിൽ ചേർന്നാൽ നിങ്ങൾക്ക് നിശ്ചിതകാലം കൊണ്ട് ഒരു കോടി രൂപയുടെ സമ്പാദ്യം വരെ നേടിയെടുക്കാവുന്നതാണ്. എങ്ങനെയാണെന്ന് നോക്കാം.
മാസം തോറും 1500 രൂപയുടെ നിക്ഷേപം എസ്‌ഐപിയിൽ നടത്തിയാൽ മതി. അതിനായി നിങ്ങൾ ദിവസവും 50 രൂപയെങ്കിലും മാറ്റിവയ്ക്കേണ്ടതുണ്ട്. കൂട്ടുപലിശ രീതിയാണ് ഇതിൽ നോക്കുന്നത്. പ്രതിദിനം നിങ്ങൾ 50 രൂപ മാറ്റിവയ്ക്കുകയാണെങ്കിൽ 30 വർഷം കൊണ്ട് നിങ്ങളുടെ ആകെ നിക്ഷേപം 54 ലക്ഷമാകും. പ്രതിവർഷം ശരാശരി 12 ശതമാനം റിട്ടേൺ കണക്കാക്കുകയാണെങ്കിൽ നിങ്ങളുടെ നിക്ഷേപം 1.05 കോടി രൂപയാകും.
എസ്‌ഐപിയിൽ തന്നെയുളള മറ്റൊരു നിക്ഷേപമാണ് സ്റ്റെപ്പ്- സ്റ്റെപ്പ് എസ്‌ഐപി.ഇതിൽ എല്ലാ വർഷവും നിങ്ങളുടെ നിക്ഷേപതുക നിശ്ചിത നിരക്കിൽ വർദ്ധിപ്പിക്കാനുളള അവസരം നൽകുന്നു. ഉദാഹരണത്തിന് എസ്‌ഐപിയിൽ ചേർന്ന് ആദ്യവർഷം നിങ്ങൾ പ്രതിമാസം 1500 രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെങ്കിൽ അതിൽ പത്ത് ശതമാനം വർദ്ധിച്ച് അടുത്ത വർഷം 1,650 രൂപ നിക്ഷേപിക്കാം. തൊട്ടടുത്ത വർഷം നിക്ഷേപം 1,815 രൂപയാക്കാം. ഇങ്ങനെയാണ് നിങ്ങൾ നിക്ഷേപം തുടരുന്നതെങ്കിൽ 30 വർഷം കൊണ്ട് ഒരു കോടി രൂപയേക്കാൾ മികച്ച സമ്പാദ്യം ഉണ്ടാക്കിയെടുക്കാവുന്നതാണ്.
Comments (0)