Posted By christymariya Posted On

200 രൂപ നിക്ഷേപിച്ച് 10 ലക്ഷത്തോളം രൂപയുടെ സമ്പാദ്യം സൃഷ്ടിക്കാം; ഇതാണാ പദ്ധതി

ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ സമ്പാദ്യ പദ്ധതികളുടെ മുഖമുദ്ര. അതിനപ്പുറത്തേയ്ക്ക് ഇത്തരം പദ്ധതികൾക്ക് കൂടുതൽ ജനപ്രീതി നേടികൊടുക്കുന്നത് മറ്റൊരു കാര്യമാണ്. ഏതൊരാൾക്കും തങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ഉപകാരപ്പെടുത്താവുന്ന നിരവധി പദ്ധതികളാണ് പോസ്റ്റ് ഓഫീസ് രൂപകൽപ്പന ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് വ്യത്യസ്ത വരുമാനമുള്ളവർക്കും വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്നവർക്കും അവർക്ക് അനുയോജ്യമായ പദ്ധതി തിരഞ്ഞെടുക്കാൻ പോസ്റ്റ് ഓഫീസ് അവസരം നൽകുന്നു. അത്തരത്തിലുള്ള ഒരു പോസ്റ്റ് ഓഫീസ് പദ്ധതിയാണ് റെക്കറിംഗ് ഡെപ്പോസിറ്റ് അഥവ ആർഡി.നിശ്ചിത കാലത്തേയ്ക്ക് കൃത്യമായ ഇടവേളകളിൽ ഒരു നിശ്ചിത തുക അടയ്ക്കുകയും അത് സമ്പാദ്യമായി വളരാൻ അനുവിദിക്കുകയും ചെയ്യുന്ന നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആർഡി. സമ്പാദ്യത്തിൽ സ്ഥിരമായ വളർച്ച ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് ആർ‌ഡി സുരക്ഷിതവും വിശ്വസനീയവുമായ ഒരു തിരഞ്ഞെടുപ്പായിരിക്കും. പ്രതിവർഷം 6.7 ശതമാനം പലിശി നിരക്കാണ് ആർഡിയിൽ നിക്ഷേപിക്കുന്ന നിക്ഷേപകർക്ക് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. ഇത് ത്രൈമാസ കണക്കിൽ നിക്ഷേപ മൂലധനത്തോടൊപ്പം കൂട്ടിച്ചേർക്കപ്പെടുന്നു. അപകട സാധ്യത കുറഞ്ഞ മികച്ച നിക്ഷേപ രീതികൾ തിരയുന്നവർക്കും പോസ്റ്റ് ഓഫീസ് ആർഡി തീർച്ചയായും ഉപകാരപ്പെടും.പോസ്റ്റ് ഓഫീസ് ആഡിയിൽ 200 രൂപ നിക്ഷേപിച്ച് എങ്ങനെ 10 ലക്ഷത്തോളം രൂപയുടെ സമ്പാദ്യം സൃഷ്ടിക്കാമെന്ന് നോക്കാം. പ്രതിദിനം 200 അതായത് ഒരു മാസം 6000 രൂപ നിക്ഷേപിക്കുന്നവർക്ക് മൊത്തം 9,77,350 രൂപയുടെ സമ്പാദ്യമുണ്ടാക്കാം. അഞ്ച് വർഷമാണ് പോസ്റ്റ് ഓഫീസ് ആർഡിയുടെ നിക്ഷേപ കാലയളവ്. ആദ്യത്തെ അഞ്ച് വർഷത്തേയ്ക്ക് പ്രതിമാസം 6000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ ആകെ നിക്ഷേപ മൂലധനം 3,60,000 രൂപയായിരിക്കും. ഇതോടൊപ്പം 6.7 ശതമാനം പലിശ നിരക്കിൽ 56,921 രൂപയും ലഭിക്കുന്നു. ആകെ സമ്പാദ്യം 4,16,921 രൂപയായിരിക്കും.നിങ്ങൾ അതേ നിക്ഷേപം മറ്റൊരു 5 വർഷത്തേക്ക് കൂടി നീട്ടി, 10 വർഷത്തെ നിക്ഷേപമാക്കി മാറ്റുകയാണെങ്കിൽ, നിങ്ങളുടെ വരുമാനം കൂടുതൽ ഉയർന്നതായിരിക്കും. മെച്യൂരിറ്റി തുക ഏകദേശം 9,77,350 രൂപയിൽ എത്തും. ഇത് ദീർഘകാല സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ്. കുട്ടികളുടെ വിദ്യാഭ്യാസം, വീട് വാങ്ങൽ, അല്ലെങ്കിൽ വിരമിക്കൽ സമ്പാദ്യം സുരക്ഷിതമാക്കൽ തുടങ്ങിയ ഭാവി ലക്ഷ്യങ്ങൾക്കായി ആസൂത്രണം ചെയ്യുന്നവർക്ക് ഈ തന്ത്രം ഉപയോഗപ്രദമാണ്. നിക്ഷേപം കൂടുതൽ കാലം, കോമ്പൗണ്ടിംഗിൽ നിന്നുള്ള നേട്ടങ്ങൾ കൂടുതലാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *