Posted By christymariya Posted On

നിങ്ങളറിഞ്ഞോ! ആപ്പിൾ ഐഫോണിന് വൻ വിലക്കുറവ്: എക്സ്ചേഞ്ച് വഴി 18,750 രൂപയ്ക്ക് വാങ്ങാം

ആപ്പിളിൻറെ ഐഫോണുകൾ സാധാരണയായി ഉയർന്ന വിലയുള്ള പ്രീമിയം ഉപകരണങ്ങളായാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും ഫ്ലിപ്‍കാർട്ട് ഇപ്പോൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഐഫോൺ 15 പ്ലസ് വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള സുവർണ്ണാവസരം നൽകുന്നു. ബിഗ് ബചത് ഡേയ്‌സ് വിൽപ്പന അവസാനിച്ചെങ്കിലും, സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ ഓഫറുകൾ തുടരുന്നു. നിലവിൽ, ഐഫോൺ 15 പ്ലസിന് 79,900 രൂപ വിലയുണ്ട്. എന്നാൽ ബാങ്ക് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും കാരണം വില വലിയ രീതിയിൽ കുറയാൻ സാധ്യതയുണ്ട്. ഫ്ലിപ്കാർട്ട് വഴി ഐഫോൺ 15 പ്ലസ് വാങ്ങുകയാണെങ്കിൽ, നിലവിൽ 18,750 രൂപയ്ക്ക് ഐഫോൺ 15 പ്ലസ് ലഭിക്കും.

ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകൾ വഴിയാണ് ഐഫോൺ വില 18,750 രൂപയായി കുറയുന്നത്. ഐഫോൺ 15 പ്ലസിന് ഫ്ലിപ്പ്കാർട്ട് ഫ്ലാറ്റ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും, ഒന്നിലധികം ബാങ്ക്, എക്‌സ്‌ചേഞ്ച് ഡീലുകൾ ലഭ്യമാണ്. ഇതാ ഐ ഫോൺ കുറഞ്ഞ വിലയിൽ ലഭിക്കുന്നത് എങ്ങനെയെന്ന് അറിയാം.

1) ഫ്ലിപ്പ്കാർട്ട് വഴി ഐഫോൺ 15 പ്ലസ് വാങ്ങുമ്പോൾ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 3000 രൂപ കിഴിവ് നൽകിയിട്ടുണ്ട്.

2) ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി വാങ്ങിയാൽ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ഓഫർ വാഗ്ദാനം ചെയ്യുന്നു.

3) നിങ്ങളുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്താൽ, പരമാവധി 61,150 രൂപ ബോണസ് ലഭിക്കും.പരമാവധി എക്സ്ചേഞ്ച് മൂല്യം നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, ഐഫോൺ 15 പ്ലസിന് 18,750 രൂപ മാത്രമേ ചെലവാകൂ. അതേസമയം നിങ്ങളുടെ പഴയ ഫോണിന്റെ അവസ്ഥയെയും ബ്രാൻഡിനെയും ആശ്രയിച്ച് അന്തിമ എക്സ്ചേഞ്ച് തുക വ്യത്യാസപ്പെടാം.

ചുരുക്കിപ്പറഞ്ഞാൽ ബാങ്ക് ഓഫർ വഴിയും പഴയ ഫോൺ എക്സ്ചേഞ്ച് മാക്സിമം ബോണസ് ഓഫർ വഴിയും നിങ്ങൾ ഒരു ഐഫോൺ 15 പ്ലസ് വാങ്ങുകയാണെങ്കിൽ, 79,900 രൂപ വിലയുള്ള സ്മാർട്ട്ഫോൺ 18,750 രൂപയ്ക്ക് ലഭ്യമാകും. നിങ്ങളുടെ പഴയ ഫോണിൽ ലഭിക്കുന്ന ബോണസ് തുക, ഈ വിലയ്ക്ക് ഒരു ഐഫോൺ 15 പ്ലസ് സ്വന്തമാക്കുന്നതിന് വിലമതിക്കും. ഫോൺ ബ്രാൻഡും ഗുണനിലവാരവും അനുസരിച്ചാണ് എക്സ്ചേഞ്ച് ബോണസ് തുക നിശ്ചയിക്കുന്നത്. അതുകൊണ്ട് ചിലർക്ക് കുറഞ്ഞ എക്സ്ചേഞ്ച് ബോണസ് ലഭിച്ചാൽ, ഐഫോൺ 15 പ്ലസിന്റെ വിലയിൽ വ്യത്യാസമുണ്ടാകും.

ഐഫോൺ 15 പ്ലസ് ഫോണിന് 6.7 ഡിസ്‌പ്ലേ, അലുമിനിയം ഫ്രെയിം, ഐപി68 വാട്ടർ റെസിസ്റ്റൻസ്, ആപ്പിൾ എ16 ബയോണിക് ചിപ്പ് പ്രോസസർ, ഐഒഎസ് 17 ഓപ്പറേറ്റിംഗ് സിസ്റ്റം, 48 എംപി + 12 എംപി ക്യാമറ, 12 എംപി ഫ്രണ്ട് ക്യാമറ, 512G ജിബി സ്റ്റോറേജ്, 8 ജിബി റാം ശേഷി എന്നിവയുൾപ്പെടെ നിരവധി സവിശേഷതകൾ ഉണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *