നെറ്റ്ഫ്‌ളിക്‌സില്‍ ചെലവ് കുറഞ്ഞ പ്ലാന്‍ വരുന്നു

കൂടുതൽ പേരും ഉപയോഗിക്കുന്ന
സ്ട്രീമിങ് സേവനമായ നെറ്റ്ഫ്‌ളിക്‌സില്‍ ഈ വര്‍ഷം അവസാനത്തോടെ പരസ്യങ്ങള്‍ കാണിച്ച് തുടങ്ങും. അതേ സമയം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനും കൂടുതല്‍ ഉപഭോക്താക്കളെ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം എന്നാണ് റിപ്പോർട്ട്. ഇതുവഴി പരസ്യങ്ങളോടു കൂടിയുള്ള സബ്‌സ്‌ക്രിപ്ഷനെടുക്കാനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ഇത് മാത്രമല്ല, കാന്‍സ് ലയണ്‍സ് അഡ്വര്‍ടൈസിങ് ഫെസ്റ്റിവലില്‍ സംസാരിക്കുന്നതിനിടയിലാണ് പ്ലാറ്റ് ഫോമില്‍ ഭാവിയില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് നെറ്റ്ഫ്‌ളിക്‌സ് മേധാവി ടെഡ് സാരന്‍ഡോസ് സ്ഥിരീകരിച്ചത്. കുറഞ്ഞ കാശിന് സബ്‌സ്‌ക്രിപ്ഷന്‍ വേണമെന്നും പരസ്യങ്ങള്‍ ഞങ്ങള്‍ കണ്ടുകൊള്ളാം എന്നും പറയുന്ന വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഈ സൗകര്യം അവതരിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ഈ സംവിധാനം ഒരുക്കുന്നതിനായി പുതിയ പരസ്യ സേവനദാതാക്കളുമായുള്ള ചര്‍ച്ചയിലാണ് കമ്പനി. നെറ്റ്ഫ്‌ളിക്‌സിന്റെ എതിരാളിയായ ഡിസ്‌നി പ്ലസും പരസ്യം കാണിച്ചുകൊണ്ടുള്ള സബ്‌സ്‌ക്രിപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഹോട്ട് സ്റ്റാറിലെ വിഐപി സബ്‌സ്‌ക്രിപ്ഷനില്‍ നിലവില്‍ പരസ്യങ്ങള്‍ കാണിക്കുന്നുണ്ട്.

2022 ലെ ആദ്യ പാദത്തില്‍ രണ്ട് ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ഓഹരി വില 20 ശതമാനം ഇടിഞ്ഞത്. കമ്പനിയുടെ ഓഹരി വില ഇടിഞ്ഞതിനെ തുടര്‍ന്ന് നെറ്റ്ഫ്‌ളിക്‌സ് ഉടന്‍ ഏറ്റെടുത്തേക്കുമെന്ന് അഭ്യൂഹമുണ്ട്. ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 20 ലക്ഷം ആഗോളതലത്തില്‍ ഉപഭോക്താക്കളെ കൂടി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലവ് കുറയ്ക്കാന്‍ തവണയായി 450 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു.

https://www.pravasiinfo.com/2022/06/24/hr-vacancy-in-kuwait-12/?amp=1
https://www.pravasiinfo.com/2022/06/24/kuwait-job-vacancy-today/?amp=1

Comments

Leave a Reply

Your email address will not be published. Required fields are marked *