ഫോൺ നഷ്ടപ്പെട്ടോ? ടെൻഷനടിക്കേണ്ട; മിനിറ്റുകൾക്കകം കണ്ടെത്താം

സ്മാർട്ട്ഫോൺ നഷ്ടപ്പെടുന്നത് ഇന്ന് വലിയ ആശങ്കയുണ്ടാക്കുന്ന സംഭവമാണ്. ബാങ്ക് വിവരങ്ങൾ, സ്വകാര്യ ചിത്രങ്ങൾ, ഔദ്യോഗിക രേഖകൾ തുടങ്ങി നിരവധി പ്രധാന വിവരങ്ങൾ ഫോണിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ ഉപയോക്താക്കൾ ആശങ്കപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ പുതിയ ഫോൺ വാങ്ങുന്നതോ പൊലീസിൽ പരാതി നൽകുന്നതോ ചെയ്യുന്നതിന് മുമ്പ് ഗൂഗിൾ ഒരുക്കിയ സൗജന്യ സംവിധാനം ഉപയോഗിച്ച് ഫോൺ കണ്ടെത്താൻ കഴിയും.

ആപ്പ് ആവശ്യമില്ല, ഗൂഗിൾ അക്കൗണ്ട് മതി

പ്രത്യേക ട്രാക്കിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്താലേ ഫോൺ കണ്ടെത്താനാകൂ എന്ന ധാരണ തെറ്റാണ്. നഷ്ടപ്പെട്ട ഫോണിൽ ലോഗിൻ ചെയ്തിരുന്ന അതേ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ‘Find My Device’ എന്ന സംവിധാനത്തിലൂടെ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഫോൺ ട്രാക്ക് ചെയ്യാം.

കണ്ടെത്തുന്നത് എങ്ങനെ?

-മറ്റൊരു സ്മാർട്ട്ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിക്കുക.

-ബ്രൗസറിൽ android.com/find എന്ന വെബ്സൈറ്റ് തുറക്കുക.

-നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ചിരുന്ന ജിമെയിൽ ഐഡിയും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക.

-ലോഗിൻ ചെയ്താൽ ഗൂഗിൾ മാപ്പിൽ ഫോണിന്റെ നിലവിലെ സ്ഥാനം കാണാൻ സാധിക്കും.

-സൈലന്റിലായാലും റിങ് ചെയ്യാം

ഫോൺ വീടിനുള്ളിൽ തന്നെ കാണാതായ സാഹചര്യത്തിൽ ‘Play Sound’ ഓപ്ഷൻ സഹായകരമാണ്. ഫോൺ സൈലന്റ് മോഡിലായാലും ഈ ഓപ്ഷൻ ഉപയോഗിച്ചാൽ അഞ്ച് മിനിറ്റ് വരെ ഉയർന്ന ശബ്ദത്തിൽ റിങ് ചെയ്യും.

ഡാറ്റ സുരക്ഷിതമാക്കാം

ഫോൺ മോഷണം പോയതായി സംശയമുണ്ടെങ്കിൽ ‘Secure Device’ ഓപ്ഷൻ ഉപയോഗിച്ച് ദൂരെയിരുന്ന് ഫോൺ ലോക്ക് ചെയ്യാം. സ്ക്രീനിൽ ബന്ധപ്പെടാനുള്ള മറ്റൊരു ഫോൺ നമ്പർ പ്രദർശിപ്പിക്കാനും സാധിക്കും. ഫോൺ തിരികെ ലഭിക്കില്ലെന്ന് ഉറപ്പായാൽ ‘Erase Device’ ഓപ്ഷൻ വഴി മുഴുവൻ ഡാറ്റയും നീക്കം ചെയ്യാം.

സ്വിച്ച് ഓഫ് ആയാലും കണ്ടെത്താം

പുതിയ അപ്ഡേറ്റുകൾ പ്രകാരം, പ്രത്യേകിച്ച് പുതിയ മോഡലുകളിൽ ‘Offline Finding’ സൗകര്യവും ലഭ്യമാണ്. ഫോൺ സ്വിച്ച് ഓഫ് ആയാലോ ബാറ്ററി തീർന്നുപോയാലോ പോലും ബ്ലൂടൂത്ത് സിഗ്നലിന്റെ സഹായത്തോടെ കണ്ടെത്താൻ സാധിക്കും. സ്മാർട്ട്ഫോൺ നഷ്ടപ്പെട്ടാൽ പാനിക്കാകാതെ, ഉടൻ തന്നെ ഗൂഗിളിന്റെ ഈ സൗകര്യം ഉപയോഗിക്കുന്നത് ഡാറ്റയും സ്വകാര്യതയും സംരക്ഷിക്കാൻ സഹായകരമാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

പച്ചയ്ക്ക് വിട… ഇനി വാട്‌സ്ആപ്പ് നിങ്ങളുടെ സ്റ്റൈലിൽ! ഐക്കൺ നിറവും തീമും ഇഷ്ടം പോലെ മാറ്റാം

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ആപ്പ് ഐക്കണിന്റെ നിറവും തീമുകളും കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യം നൽകാൻ മെറ്റ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആൻഡ്രോയിഡ് പതിപ്പിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ ഫീച്ചറുകൾ ബീറ്റാ ടെസ്റ്റിംഗിൽ കണ്ടെത്തിയതായി ഫീച്ചർ ട്രാക്കറായ ‘വാബീറ്റ ഇൻഫോ’ വ്യക്തമാക്കി. വാട്സ്ആപ്പ് ബീറ്റാ ഫോർ ആൻഡ്രോയ്ഡ് വേർഷൻ 2.26.6.1-ലാണ് പുതിയ സവിശേഷതകൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ഡെവലപ്പർമാർക്കും തിരഞ്ഞെടുത്ത ബീറ്റാ ടെസ്റ്റർമാർക്കും മാത്രമാണ് ഈ പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് ഇത് ലഭ്യമാകുന്നത് ഭാവിയിലെ അപ്ഡേറ്റുകളിലൂടെയായിരിക്കും. വർഷങ്ങളായി വാട്സ്ആപ്പിന്റെ അടയാളമായി നിലകൊണ്ടിരുന്ന പച്ച നിറത്തിലുള്ള പരമ്പരാഗത ബ്രാൻഡിംഗിൽ നിന്ന് മാറി, ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തിഗത ദൃശ്യാനുഭവം നൽകുകയാണ് പുതിയ അപ്ഡേറ്റിന്റെ ലക്ഷ്യം. ഉപയോക്താക്കളുടെ ഇഷ്ടാനുസരണം ആപ്പിന്റെ രൂപഭാവം മാറ്റാൻ സാധിക്കുന്ന വിധത്തിൽ നിരവധി ദൃശ്യ ഘടകങ്ങൾ ഉൾപ്പെടുത്താനാണ് പദ്ധതി.

14 പുതിയ ഐക്കണുകൾ

പുതിയ അപ്ഡേറ്റിൽ 14 വ്യത്യസ്ത ആപ്പ് ഐക്കണുകൾ അവതരിപ്പിക്കാനാണ് സാധ്യത. ഇതിൽ ഏഴ് ഐക്കണുകൾ നീല, തവിട്ട്, പച്ച, മോണോക്രോം, ഓറഞ്ച്, പിങ്ക്, പർപ്പിൾ തുടങ്ങിയ ഏകവർണ്ണ ഡിസൈനുകളായിരിക്കും. ശേഷിക്കുന്ന ഐക്കണുകൾ കൂടുതൽ സ്റ്റൈലിഷ് രൂപത്തിലാണ് എത്തുക. ‘അറോറ’, ‘ഫ്ലഫി’, ‘ഗാലക്സി’, ‘ക്ലേ’, ‘സ്പാർക്കിൾ’, ‘നിയോൺ’ എന്നീ പേരുകളോടെയുള്ള ഡിസൈനുകൾ ഉപയോക്താക്കൾക്ക് പുതുമയാർന്ന ലുക്ക് നൽകും. ഈ ഐക്കണുകൾ ഉപയോഗിച്ച് ഹോം സ്ക്രീനിലും ആപ്പ് ഡ്രോയറിലും വാട്സ്ആപ്പിന്റെ രൂപഭാവം മാറ്റാനാകും. തേർഡ് പാർട്ടി ആപ്പുകൾ ആശ്രയിക്കാതെ തന്നെ ഇഷ്ടാനുസൃത കസ്റ്റമൈസേഷൻ സാധ്യമാക്കുക എന്നതാണ് ലക്ഷ്യം.

19 വരെ നിറങ്ങൾ തിരഞ്ഞെടുക്കാം

ഐക്കണുകൾക്ക് പുറമെ ആപ്പിന്റെ പ്രധാന ബ്രാൻഡിംഗ് നിറവും മാറ്റാനുള്ള സൗകര്യം ലഭ്യമാകാനിടയുണ്ട്. 19 വരെ നിറങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. റോയൽ ബ്ലൂ, വയലറ്റ്, കോറൽ, ടീൽ, തവിട്ട്, ബീജ്, മഞ്ഞ, പിങ്ക്, ചുവപ്പ്, ഓറഞ്ച്, ഡാർക്ക് ഒലീവ് ഗ്രീൻ തുടങ്ങിയ നിറങ്ങൾ ഡിഫോൾട്ട് പച്ചയ്ക്കൊപ്പം ലഭ്യമാകാം. പഴയ പതിപ്പുകളുടെ ക്ലാസിക് ഡിസൈൻ തിരിച്ചെത്താനും സാധ്യതയുണ്ട്.

തിരഞ്ഞെടുക്കുന്ന നിറങ്ങൾ ടാബുകൾ, ഫിൽറ്ററുകൾ, ഫ്ലോട്ടിംഗ് ആക്ഷൻ ബട്ടണുകൾ എന്നിവയിൽ പ്രതിഫലിക്കുമെന്നാണ് സൂചന. ഇതുവഴി ആപ്പിന്റെ മുഴുവൻ ഭാഗത്തും ഏകോപിതമായ തീം അനുഭവം ലഭ്യമാകും. പുതിയ ഫീച്ചറുകളുടെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഉപയോക്താക്കളുടെ വ്യക്തിഗത അനുഭവം മെച്ചപ്പെടുത്താനുള്ള വാട്സ്ആപ്പിന്റെ പുതിയ നീക്കമായാണ് ഈ അപ്ഡേറ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ജീവനക്കാർക്ക് ‘ലോട്ടറി’; 30% ശമ്പളവർധനയും പുത്തൻ കാറുകളും പ്രഖ്യാപിച്ച് ഞെട്ടിച്ച് യുഎഇയിലെ ഈ മലയാളി കമ്പനി

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാർക്കായി ആവേശകരമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ മലയാളി സംരംഭകൻ അംജദ് സിതാരയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ്, തങ്ങളുടെ മുഴുവൻ ജീവനക്കാർക്കും 30 ശതമാനം ശമ്പളവർധനയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനുപുറമെ, കമ്പനിയിലെ മുഴുവൻ മാനേജർമാർക്കും പ്രീമിയം എസ്‌യുവി കാറുകൾ സമ്മാനമായി നൽകുമെന്ന ചെയർമാന്റെ പ്രഖ്യാപനം പ്രവാസലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം കൈവരിച്ച 130 ശതമാനമെന്ന അമ്പരപ്പിക്കുന്ന വളർച്ചയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. നിർമാണം, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിലായി യുഎഇയിൽ മാത്രം 20,000-ലേറെ പേർ ജോലി ചെയ്യുന്ന ഈ കമ്പനി, തങ്ങളുടെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച ജീവനക്കാരെ ചേർത്തുപിടിക്കുകയാണ്. ഖത്തർ, സൗദി, ഇന്ത്യ എന്നിവിടങ്ങളിലും ശക്തമായ സാന്നിധ്യമുള്ള ബിസിസി ഗ്രൂപ്പ്, റിയൽ എസ്റ്റേറ്റ് മേഖലയിൽ ഏജന്റുമാർക്ക് നൂറ് ശതമാനം കമ്മീഷൻ നൽകുന്ന പുതിയ ബിസിനസ് മാതൃകയും അടുത്തിടെ അവതരിപ്പിച്ചിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *