അമേരിക്കയിൽ ശക്തമായ ശൈത്യകാല കൊടുങ്കാറ്റായ ‘സ്റ്റോം ഫേൺ’ (Storm Fern) അടുത്ത ദിവസങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ വിതയ്ക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ ഏജൻസികൾ. ഏകദേശം 17.5 കോടിയിലധികം ആളുകളെ ഈ കൊടുങ്കാറ്റ് ബാധിക്കുമെന്നാണ് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ടെക്സസ് മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വരെ വ്യാപിക്കുന്ന വിശാല മേഖലയിലാണ് കൊടുങ്കാറ്റിന്റെ ശക്തമായ സ്വാധീനം പ്രതീക്ഷിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കൊടുങ്കാറ്റ് ഏറ്റവും രൂക്ഷമായ ഘട്ടത്തിലെത്തുക. ഏകദേശം 3,200 കിലോമീറ്ററിലധികം ദൈർഘ്യത്തിൽ ശൈത്യതരംഗം വ്യാപിക്കുമെന്നും, ഇത് അമേരിക്കൻ ഭൂഖണ്ഡത്തിന്റെ പകുതിയിലധികം പ്രദേശങ്ങൾ ബാധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും മൂലം വൈദ്യുതി വിതരണത്തിൽ വലിയ തടസ്സങ്ങൾ, റോഡ് ഗതാഗതം പൂർണമായി നിലയ്ക്കുന്ന സാഹചര്യം, വ്യോമയാന മേഖലയിൽ വ്യാപകമായ റദ്ദാക്കലുകൾ എന്നിവ പ്രതീക്ഷിക്കപ്പെടുന്നു. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ നിന്നുള്ള ചില വിമാന സർവീസുകൾ റദ്ദാക്കിയതായും വിമാനക്കമ്പനികൾ അറിയിച്ചു. സ്ഥിതി ഗുരുതരമാകുമെന്ന് കണക്കിലെടുത്ത് ടെക്സസ് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ച മൂലം വൈദ്യുതി ലൈനുകൾ തകരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ടെക്സസ്, ഗ്രേറ്റ് പ്ലെയിൻസ്, മിഡ്-അറ്റ്‌ലാന്റിക് മേഖലകളിലെ താമസക്കാർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധർ ആവശ്യപ്പെട്ടു. കൊടുങ്കാറ്റ് അമേരിക്കയിലെ സാധാരണ ജനജീവിതത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
| Flight No. | Date | Route |
|---|---|---|
| EK203 | January 25 | Dubai to New York |
| EK204 | January 25 | New York to Dubai |
| EK201 | January 25 | Dubai to New York |
| EK202 | January 25 | New York to Dubai |
| EK205 | January 25 | Milan to New York |
| EK206 | January 25 | New York to Milan |
| EK203 | January 26 | Dubai to New York |
| EK204 | January 26 | New York to Dubai |
| EK209 | January 25 | Athens to Newark |
| EK210 | January 25 | Newark to Athens |
| EK221 | January 24 | Dubai to Dallas |
| EK222 | January 24 | Dallas to Dubai |
| EK231 | January 25 | Dubai to Washington |
| EK232 | January 25 | Washington to Dubai |
“മുകളിൽ പറഞ്ഞ റദ്ദാക്കിയ വിമാനങ്ങളിൽ ദുബായ് വഴി ബന്ധിപ്പിക്കുന്ന യാത്രക്കാരെ അവരുടെ ഉത്ഭവ സ്ഥലത്ത് യാത്ര ചെയ്യാൻ അനുവദിക്കില്ല” എന്ന് എയർലൈൻ അറിയിച്ചു. ബുക്കിംഗ് പുനഃക്രമീകരിക്കുന്നതിന് യാത്രക്കാർ അവരുടെ ട്രാവൽ ഏജന്റുമാരെ ബന്ധപ്പെടുകയോ കൂടുതൽ വിവരങ്ങൾക്ക് എയർലൈനുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് അത് അഭ്യർത്ഥിച്ചു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുദ്ധഭീതി ശക്തം! ഇറാനെ ലക്ഷ്യമിട്ട് ട്രംപിന്റെ കപ്പൽപ്പട അറബിക്കടലിൽ; പശ്ചിമേഷ്യയിൽ ആശങ്ക
ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ഉടൻ സൈനിക നടപടി ആരംഭിച്ചേക്കുമെന്ന സൂചനകളാണ് രാജ്യാന്തര മാധ്യമങ്ങൾ നൽകുന്നത്. പേര്‍ഷ്യൻ ഗൾഫ് മേഖലയിലൂടെയോ അറബിക്കടൽ വഴിയോ ആയിരിക്കും അമേരിക്കയുടെ സൈനിക നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി യു.എസ്. നാവിക സേനയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ഇതിനകം മേഖലയിൽ സജ്ജമായതായി വിവരം പുറത്തുവന്നു. ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളടക്കമുള്ള യുദ്ധക്കപ്പലുകളും സൈനിക സന്നാഹങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ദക്ഷിണ ചൈനാ കടൽ വഴി ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയ വിമാനവാഹിനിക്കപ്പൽ അടുത്ത ദിവസങ്ങളിൽ അറബിക്കടലിൽ നങ്കൂരമിടുമെന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യയിൽ, പ്രത്യേകിച്ച് ഇസ്രയേൽ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ യുഎസ് കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസിന്റെ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ ഇതിനകം മേഖലയിൽ എത്തിയതായും യു.എസ്. സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സൈനിക വിമാനത്താവളത്തിൽ യുദ്ധവിമാനം ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇറാനിലെ ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ട മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ ഇതുവരെ ഇറാൻ പുറത്തുവിട്ടിട്ടില്ല. പ്രതിഷേധങ്ങൾ ആരംഭിച്ചതിനുശേഷം ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ യഥാർത്ഥ മരണസംഖ്യ 12,000 മുതൽ 20,000 വരെ ആയിരിക്കാമെന്ന വിലയിരുത്തലുകളും രാജ്യാന്തര മാധ്യമങ്ങൾ മുന്നോട്ടുവയ്ക്കുന്നു. അതേസമയം, വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ചെലവേറിയ യുദ്ധത്തിൽ അമേരിക്കക്ക് താൽപര്യമില്ലെന്ന സൂചനകളും ശക്തമാണ്. അതിനാൽ നേരിട്ടുള്ള യുദ്ധത്തിന് പകരം വെനസ്വേലയിലെ മാതൃകയിൽ ഭരണമാറ്റം ലക്ഷ്യമിട്ട നീക്കങ്ങളിലേക്ക് ട്രംപ് ഭരണകൂടം കടക്കുമെന്നാണു വിലയിരുത്തൽ. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ മാറ്റി റെസ പഹ്‌ലവിയെ അധികാരത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികളും പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ട്രക്ക് കവർന്ന് ഇന്ധനക്കടത്ത്; ദുബായിൽ പ്രതിക്ക് ജയിലും പിഴയും
ട്രക്ക് മോഷ്ടിച്ച് ഡീസൽ കടത്തിയ കേസിൽ പ്രതികൾക്ക് തടവും പിഴയും വിധിച്ച് ദുബായ് കോടതി. ട്രക്ക് മോഷ്ടിച്ച് ഡീസൽ കടത്തിയ ഒന്നാം പ്രതിക്ക് 1,650 ദിർഹം പിഴയും, മോഷ്ടിച്ച ഇന്ധനം വാങ്ങിയ രണ്ടാമത്തെ പ്രതിക്ക് 450 ദിർഹം പിഴയും കോടതി വിധിച്ചു. സംഭവം നടന്നത് ഒരു സ്വകാര്യ കമ്പനിയുടെ പാർക്കിംഗ് ഏരിയയിലാണ്. ട്രക്ക് ഡ്രൈവർ വാഹനം പാർക്ക് ചെയ്ത ശേഷം കുറച്ച് സമയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ട്രക്ക് കാണാതായത്. സ്ഥലത്ത് ടയറുകളുടെ നേരിയ പാടുകൾ മാത്രമാണ് അവശേഷിച്ചിരുന്നതെന്ന് ഡ്രൈവർ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിലെ ആസൂത്രിത നീക്കം പുറത്തുവന്നത്. പ്രതി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി ട്രക്ക് മോഷ്ടിച്ച് ഡീസൽ ചോർത്തിയ ശേഷം, ഇന്ധനം വാങ്ങാൻ ഒരാളെ ബന്ധപ്പെടുകയായിരുന്നു. 450 ദിർഹത്തിന് ഇന്ധനം വാങ്ങാൻ രണ്ടാമത്തെ പ്രതി സമ്മതിക്കുകയും ഇടപാട് പൂർത്തിയാക്കിയ ശേഷം ഇരുവരും സ്ഥലത്ത് നിന്നും കടന്നുകളയുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കേസിൽ കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply