റമദാൻ മാസത്തിന് മുന്നോടിയായുള്ള ശാബാൻ മാസപ്പിറവി നാളെ ദൃശ്യമാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ. ഇതോടെ വ്രതമാസത്തിന് മുമ്പുള്ള അവസാന ഒരുമാസത്തെ ആത്മീയ ഒരുക്കങ്ങളുടെ കാലഘട്ടത്തിലേക്ക് ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹം കടക്കും. എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചതനുസരിച്ച്, 2026 ജനുവരി 18 ഞായറാഴ്ച യുഎഇ സമയം രാത്രി 11.52നാണ് ശാബാൻ മാസപ്പിറവി സംഭവിക്കുക. ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഹിജ്റ വർഷം 1447-ലെ ശാബാൻ മാസം 20 ജനുവരി ചൊവ്വാഴ്ച ആരംഭിക്കാനാണ് സാധ്യത. ഇതനുസരിച്ച്, റമദാൻ മാസം ഫെബ്രുവരി പകുതിയോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് നൽകുന്ന സൂചന പ്രകാരം ഫെബ്രുവരി 17 മുതൽ 19 വരെ ഏതെങ്കിലും ദിവസമായിരിക്കും റമദാൻ ആരംഭിക്കുക. ഫെബ്രുവരി 18 ബുധനാഴ്ച വ്രതാരംഭത്തിനാണ് കൂടുതൽ സാധ്യത കണക്കാക്കുന്നത്.
റമദാൻ മാസം 29 അല്ലെങ്കിൽ 30 ദിവസങ്ങൾ നീണ്ടുനിൽക്കാം. അതനുസരിച്ച് മാർച്ച് 19ഓടെ വ്രതമാസം അവസാനിക്കുമെന്നാണു പ്രാഥമിക കണക്കുകൂട്ടൽ. എന്നാൽ, മറ്റ് ഇസ്‌ലാമിക മാസങ്ങളെ പോലെ തന്നെ ചന്ദ്രപ്പിറവി നേരിൽ ദൃശ്യമാകുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും റമദാൻ ആരംഭത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം. വ്രതാനുഷ്ഠാനത്തിന് മുന്നോടിയായി ആത്മീയമായും പ്രായോഗികമായും സ്വയം തയ്യാറെടുക്കുന്നതിനുള്ള പ്രത്യേക സമയമായാണ് ശാബാൻ മാസത്തെ വിശ്വാസികൾ കണക്കാക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ ‘ജോലി മാറ്റ’ സീസൺ; പുതിയ അവസരങ്ങൾ തേടി പ്രവാസികൾ, പ്രൊഫഷണലുകൾക്കിടയിൽ വൻ മാറ്റത്തിന് സാധ്യത!
ദുബായ്: പുതുവർഷത്തിൽ യുഎഇയിലെ തൊഴിൽ വിപണി വലിയൊരു അഴിച്ചുപണിക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. പ്രമുഖ പ്രൊഫഷണൽ നെറ്റ്‍വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ (LinkedIn) നടത്തിയ ഏറ്റവും പുതിയ സർവേ പ്രകാരം, യുഎഇയിൽ ജോലി ചെയ്യുന്ന 72 ശതമാനം ആളുകളും ഈ വർഷം നിലവിലെ ജോലി മാറി പുതിയ അവസരങ്ങൾ കണ്ടെത്താൻ ആഗ്രഹിക്കുന്നവരാണ്. അതായത് ഓരോ പത്ത് ജീവനക്കാരിലും ഏഴ് പേരും പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിലവിലെ ജോലിയിൽ 74 ശതമാനം പേരും സന്തുഷ്ടരാണെന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, പുതിയ തൊഴിലവസരങ്ങളുടെ ആധിക്യമാണ് ആളുകളെ ജോലി മാറാൻ പ്രേരിപ്പിക്കുന്നത്. പുതിയ മേഖലകളിലേക്ക് ചേക്കേറുന്നത് കൂടുതൽ വെല്ലുവിളികൾ ഉയർത്തുമെന്ന് ഭൂരിഭാഗം പേരും കരുതുന്നുണ്ടെങ്കിലും, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും യുഎഇയിലെ അനുകൂലമായ തൊഴിൽ സാഹചര്യങ്ങളും ഈ മാറ്റത്തിന് ധൈര്യം നൽകുന്നു.
ജീവനക്കാർ കൂട്ടത്തോടെ ജോലി മാറാൻ ശ്രമിക്കുമ്പോൾ, വൈദഗ്ധ്യമുള്ള പുതിയ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് യുഎഇയിലെ തൊഴിലുടമകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ട് ദശലക്ഷത്തോളം ആളുകൾ പുതുതായി യുഎഇയിലേക്ക് എത്തിയത് തൊഴിൽ വിപണിയിൽ വലിയ മത്സരം സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഉയർന്ന വൈദഗ്ധ്യം ആവശ്യമായ തസ്തികകളിലേക്കാണ് ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡിജിറ്റൽ മാർക്കറ്റിംഗ്, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ നൂതന മേഖലകളിൽ വലിയ തോതിലുള്ള തൊഴിലവസരങ്ങളാണ് യുഎഇയിൽ വരാനിരിക്കുന്നത്. അതിനാൽ തന്നെ കൃത്യമായ തൊഴിൽ നൈപുണ്യമുള്ളവർക്ക് ജോലി കണ്ടെത്തുക എന്നത് എളുപ്പമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ശരിയായ തൊഴിൽ വേഗത്തിൽ കണ്ടെത്താനുള്ള സൗകര്യങ്ങളും ഇപ്പോൾ സജീവമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply