ബാർബിക്യൂയും ക്യാമ്പിംഗും കൊള്ളാം; പക്ഷേ രോഗഭീഷണിയും! ഡോക്ടർമാരുടെ മുന്നറിയിപ്പ്

ശീതകാലത്ത് ഔട്ട്‌ഡോർ ബാർബിക്യൂ, ക്യാമ്പിംഗ് തുടങ്ങിയ വിനോദങ്ങൾ വർധിക്കുന്നതോടെ ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്ന് ദുബായിലെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. വേനൽക്കാലത്ത് കൂടുതലായി ബാക്ടീരിയ മൂലമുള്ള ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, തണുപ്പുകാലത്ത് വൈറസ് മൂലമുള്ള ഗ്യാസ്ട്രോ എൻട്രൈറ്റിസ്, സാധാരണയായി ‘സ്റ്റൊമക് ഫ്ലൂ’ എന്നറിയപ്പെടുന്നത്, വ്യാപകമാകുന്നതായാണ് കണ്ടെത്തൽ. തണുത്ത കാലാവസ്ഥയിൽ വൈറസുകൾ കൂടുതൽ സമയം സജീവമായി നിലനിൽക്കുമെന്നതിനാൽ രോഗവ്യാപന സാധ്യത കൂടും. നോറോവൈറസ് പോലുള്ള വൈറസുകൾ കൈകളിലൂടെയും ഭക്ഷണം കൈകാര്യം ചെയ്യുന്ന ഉപരിതലങ്ങളിലൂടെയും അതിവേഗം പടരുന്നവയാണെന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കി. പാതിവെന്ത മാംസം ഉപയോഗിക്കുന്നത്, പാകം ചെയ്യാത്തതും പാകം ചെയ്തതുമായ ഭക്ഷണങ്ങൾ ഒരുമിച്ച് സൂക്ഷിക്കുന്നത്, ശുചിത്വം പാലിക്കാതെയുള്ള ഭക്ഷണ കൈകാര്യം എന്നിവയാണ് രോഗങ്ങൾക്ക് പ്രധാന കാരണങ്ങൾ. ശരിയായ തണുപ്പിൽ സൂക്ഷിക്കാത്ത മാംസങ്ങളിലും കടൽവിഭവങ്ങളിലും വൈറസുകളും ബാക്ടീരിയകളും വേഗത്തിൽ വർധിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു.

മസാല പുരട്ടിയ മാംസമോ കടൽഭക്ഷണമോ രണ്ട് മണിക്കൂറിൽ കൂടുതൽ ഫ്രിഡ്ജിന് പുറത്തു വെക്കരുത്. വെയിലത്ത് പാർക്ക് ചെയ്ത വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്ന ഭക്ഷണം ഒരു മണിക്കൂറിനുള്ളിൽ തന്നെ അപകടകരമാകുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മസാല പുരട്ടിയ മാംസം തയ്യാറാക്കിയ ഉടൻ തന്നെ പാകം ചെയ്ത് ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.ഭക്ഷണം തയ്യാറാക്കുന്നവരും കഴിക്കുന്നവരും കൈകൾ നന്നായി കഴുകണം. പച്ചമാംസത്തിനും വേവിച്ച ഭക്ഷണത്തിനും ഒരേ പാത്രങ്ങളോ ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
പനി, വയറിളക്കം, ഛർദ്ദി, ക്ഷീണം, അമിത മയക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കുട്ടികൾ, മുതിർന്നവർ, പ്രമേഹ രോഗികൾ തുടങ്ങിയവർക്ക് നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ഓർമിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ ‘ജോലി മാറ്റ’ സീസൺ; പുതിയ അവസരങ്ങൾ തേടി പ്രവാസികൾ, പ്രൊഫഷണലുകൾക്കിടയിൽ വൻ മാറ്റത്തിന് സാധ്യത!

ദുബായ്: പുതുവർഷത്തിൽ യുഎഇയിലെ തൊഴിൽ വിപണി വലിയൊരു അഴിച്ചുപണിക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. പ്രമുഖ പ്രൊഫഷണൽ നെറ്റ്‍വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ (LinkedIn) നടത്തിയ ഏറ്റവും പുതിയ സർവേ പ്രകാരം, യുഎഇയിൽ ജോലി ചെയ്യുന്ന 72 ശതമാനം ആളുകളും ഈ വർഷം നിലവിലെ ജോലി മാറി പുതിയ അവസരങ്ങൾ കണ്ടെത്താൻ ആഗ്രഹിക്കുന്നവരാണ്. അതായത് ഓരോ പത്ത് ജീവനക്കാരിലും ഏഴ് പേരും പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

നിലവിലെ ജോലിയിൽ 74 ശതമാനം പേരും സന്തുഷ്ടരാണെന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, പുതിയ തൊഴിലവസരങ്ങളുടെ ആധിക്യമാണ് ആളുകളെ ജോലി മാറാൻ പ്രേരിപ്പിക്കുന്നത്. പുതിയ മേഖലകളിലേക്ക് ചേക്കേറുന്നത് കൂടുതൽ വെല്ലുവിളികൾ ഉയർത്തുമെന്ന് ഭൂരിഭാഗം പേരും കരുതുന്നുണ്ടെങ്കിലും, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും യുഎഇയിലെ അനുകൂലമായ തൊഴിൽ സാഹചര്യങ്ങളും ഈ മാറ്റത്തിന് ധൈര്യം നൽകുന്നു.

ജീവനക്കാർ കൂട്ടത്തോടെ ജോലി മാറാൻ ശ്രമിക്കുമ്പോൾ, വൈദഗ്ധ്യമുള്ള പുതിയ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് യുഎഇയിലെ തൊഴിലുടമകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ട് ദശലക്ഷത്തോളം ആളുകൾ പുതുതായി യുഎഇയിലേക്ക് എത്തിയത് തൊഴിൽ വിപണിയിൽ വലിയ മത്സരം സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഉയർന്ന വൈദഗ്ധ്യം ആവശ്യമായ തസ്തികകളിലേക്കാണ് ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡിജിറ്റൽ മാർക്കറ്റിംഗ്, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ നൂതന മേഖലകളിൽ വലിയ തോതിലുള്ള തൊഴിലവസരങ്ങളാണ് യുഎഇയിൽ വരാനിരിക്കുന്നത്. അതിനാൽ തന്നെ കൃത്യമായ തൊഴിൽ നൈപുണ്യമുള്ളവർക്ക് ജോലി കണ്ടെത്തുക എന്നത് എളുപ്പമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ശരിയായ തൊഴിൽ വേഗത്തിൽ കണ്ടെത്താനുള്ള സൗകര്യങ്ങളും ഇപ്പോൾ സജീവമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *