വൈദ്യശാസ്ത്രത്തിൽ വിപ്ലവം: മൃഗങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ ഉപയോഗിക്കാൻ യുഎഇയിൽ നിയമം!

ദുബായ്: ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി യുഎഇ. മനുഷ്യന് അവയവങ്ങൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കായി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് ലബോറട്ടറിയിൽ വളർത്തിയെടുത്ത അവയവങ്ങൾ (lab-made animal-based organs) ഉപയോഗിക്കുന്നതിന് യുഎഇയുടെ പുതിയ നിയമത്തിൽ അനുമതി നൽകി. രാജ്യത്തിന്റെ ആരോഗ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വൈദ്യശാസ്ത്രരംഗത്ത് പുതിയ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന തീരുമാനമാണിത്.

പുതിയ ആരോഗ്യ നിയന്ത്രണ നിയമങ്ങൾ അനുസരിച്ച്, ബയോ എഞ്ചിനീയറിങ് (Bio-engineered) വഴി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് വികസിപ്പിച്ചെടുത്ത അവയവങ്ങളും ടിഷ്യൂകളും ക്ലിനിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ യുഎഇ ഔദ്യോഗികമായി അനുമതി നൽകിയിരിക്കുകയാണ്.അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ദാതാക്കളുടെ ലഭ്യതക്കുറവ്. ഈ സാങ്കേതികവിദ്യ വഴി, കുറഞ്ഞ സമയം കൊണ്ട് അവയവങ്ങൾ ഉത്പാദിപ്പിക്കാൻ സാധിക്കുന്നത് വഴി ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കും.ഈ നിയമം ‘സീനോ ട്രാൻസ്പ്ലാൻറേഷൻ’ (Xenotransplantation) എന്ന നൂതന സാങ്കേതികവിദ്യക്ക് വഴി തുറക്കും. അതായത്, ഒരു ജീവിവർഗ്ഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് (മൃഗത്തിൽ നിന്ന് മനുഷ്യനിലേക്ക്) അവയവങ്ങൾ മാറ്റിവയ്ക്കുന്നതിനുള്ള സാധ്യതകൾ വർദ്ധിക്കും.

യുഎഇയുടെ ഈ നിർണായകമായ നിയമപരമായ നീക്കം, രാജ്യത്തെ ആരോഗ്യരംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും കണ്ടുപിടിത്തങ്ങളും സ്വീകരിക്കാൻ സന്നദ്ധമായ ആഗോള കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജീവൻ രക്ഷിക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും അവയവമാറ്റ ശസ്ത്രക്രിയയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനും ഈ നിയമം വഴിയൊരുക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

2026 ആദ്യം മുതൽ യുഎഇയിൽ വെള്ളിയാഴ്ച പ്രാർഥനാ സമയത്തില്‍ മാറ്റം; വിശദമായി അറിയാം

യുഎഇയിലെ പള്ളികളിൽ നടത്തപ്പെടുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്റെ സമയക്രമം 2026 ജനുവരിയോടെ പുതുക്കുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ്, സകാത്ത് ജനറൽ അതോറിറ്റി (അൗഖാഫ്) അറിയിച്ചു. ജനുവരി 2, 2026 വെള്ളിയാഴ്ച മുതൽ പുതിയ സമയം പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് എല്ലാ പള്ളികളിലും വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും. നിലവിലെ 1.15ന് പകരം അരമണിക്കൂർ മുൻപാണ് പുതുക്കിയ ക്രമീകരണം. ഈ മാറ്റം സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിൽ, ജനുവരി രണ്ടുമുതൽ (അടുത്ത വെള്ളിയാഴ്ചയല്ല) നിശ്ചയിച്ച സമയം പാലിച്ച് ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കണമെന്ന് അൗഖാഫ് വിശ്വാസികളോട് അഭ്യർഥിച്ചു. കൃത്യസമയത്ത് നമസ്കാരം നിർവഹിക്കുന്നത് പ്രതിഫലവും അനുഗ്രഹവും ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

യുഎഇയിലെ വാരാന്ത്യ അവധി സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് 2022ൽ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ഏകീകൃതമായി ഉച്ചയ്ക്ക് 1.15 ആയി നിശ്ചയിച്ചത്. അതേസമയം, വാരാന്ത്യം വെള്ളി–ശനി സംവിധാനം മുതൽ ശനി–ഞായർ സംവിധാനത്തിലേക്ക് മാറ്റിയതോടെ, പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച ഉച്ചവരെ ജോലി ചെയ്ത് ജുമുഅയിൽ പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ചില സ്വകാര്യ സ്ഥാപനങ്ങൾ വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം സംവിധാനവും നടപ്പാക്കിയിരുന്നു. ഇതേ സമയം, കഴിഞ്ഞ വേനൽക്കാലത്ത് കടുത്ത ചൂട് കണക്കിലെടുത്ത്, വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ദൈർഘ്യം കുറയ്ക്കണമെന്നും 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണമെന്നും ഇമാമുമാർക്ക് അധികൃതർ നിർദേശം നൽകിയിരുന്നു. മുസ്ലിം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച ആഴ്ചയിലെ ഏറ്റവും വിശുദ്ധ ദിനമായാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസം പള്ളികളിൽ നടക്കുന്ന പ്രത്യേക കൂട്ടപ്രാർത്ഥനയാണ് ജുമുഅ നമസ്കാരം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *