ദുബായ്/അബുദാബി: യുഎഇയിൽ താമസിക്കുന്ന ഇസ്‌ലാം മതവിശ്വാസികൾക്ക് പ്രധാന മാറ്റം. രാജ്യത്തെ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്റെയും ഖുതുബയുടെയും (പ്രസംഗം) സമയത്തിൽ മാറ്റം വരുത്താൻ അധികൃതർ തീരുമാനിച്ചു. പുതിയ സമയക്രമം 2026 ജനുവരി മാസം മുതൽ പ്രാബല്യത്തിൽ വരും. പുതിയ ഷെഡ്യൂൾ പ്രകാരം, വെള്ളിയാഴ്ചത്തെ ഖുതുബയും നമസ്‌കാരവും ഉച്ചയ്ക്ക് 12:45 PM ന് ആയിരിക്കും നടക്കുക. നേരത്തെ ഇത് ഓരോ എമിറേറ്റിലെയും പള്ളിയിലെ ബാങ്കിന്റെ (ദുഹ്ര്) സമയത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരുന്നു. രാജ്യത്ത് വാരാന്ത്യ അവധി ശനിയാഴ്ചയും ഞായറാഴ്ചയുമായി മാറ്റിയതിന് പിന്നാലെയാണ് ഈ പരിഷ്കാരം. ജുമുഅ നമസ്കാരത്തിന് പോകുന്നവർക്ക്, ജോലിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും അന്താരാഷ്ട്ര വ്യാപാര സമയം കൂടുതൽ കാര്യക്ഷമമാക്കാനും വേണ്ടിയാണ് ഈ മാറ്റം. പുതിയ സമയക്രമം ആരംഭിക്കുമ്പോൾ, നമസ്‌കാരത്തിൽ പങ്കെടുക്കുന്നവർ ഖുതുബ നഷ്ടപ്പെടാതിരിക്കാൻ പള്ളിയിൽ നേരത്തെ എത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഈ മാറ്റം യുഎഇയിലെ മുഴുവൻ പള്ളികൾക്കും ബാധകമായിരിക്കും..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇ: കടം വീട്ടാൻ വ്യാജ ശമ്പള രേഖകൾ നിർമ്മിച്ചു; യുവാവിന് ശിക്ഷ വിധിച്ചു
വ്യാജ രേഖകൾ ചമച്ച് യുഎഇയിലെ ഒരു ബാങ്കിനെ കബളിപ്പിച്ച് സ്വന്തം പേരിലുള്ള 8,82,000 ദിർഹത്തിലധികം (ഏകദേശം രണ്ട് കോടി രൂപ) വരുന്ന കടങ്ങൾ തീർക്കാൻ ശ്രമിച്ച യുവാവിനെ ഫെഡറൽ കോടതി ശിക്ഷിച്ചു. വരുമാനം അമിതമായി കാട്ടുകയും ഭവനവാടക കരാറുകൾ വ്യാജമായി തയ്യാറാക്കുകയും ചെയ്താണ് പ്രതി സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് കോടതി കണ്ടെത്തി. സാമ്പത്തിക തട്ടിപ്പിനും രേഖകൾ വ്യാജമായി നിർമ്മിച്ചതിനും ശിക്ഷയായി പ്രതിക്ക് മൂന്ന് മാസത്തെ സസ്പെൻഡ് ചെയ്ത തടവും, ബാങ്ക് നൽകിയ തുകയ്ക്ക് തുല്യമായ പിഴയും കോടതി വിധിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ യുഎഇ സ്വീകരിക്കുന്ന കർശന നിലപാടാണ് ഈ വിധിയിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു.
നിലവിലുണ്ടായിരുന്ന കടങ്ങൾ ഏകീകരിക്കുന്നതിനായി ഡെബ്റ്റ് പർച്ചേസ് സൗകര്യം തേടി പ്രതി ബാങ്കിൽ അപേക്ഷ നൽകിയതോടെയാണ് കേസിന് തുടക്കമായത്. അപേക്ഷയുടെ ഭാഗമായി, പ്രതിമാസ ശമ്പളം 50,000 ഡോളറിലധികമാണെന്ന് സൂചിപ്പിക്കുന്ന ‘ടു ഹൂം ഇറ്റ് മേ കോൺസേൺ’ ലെറ്ററും, വാർഷിക വാടക 1,90,000 ഡോളറാണെന്ന് രേഖപ്പെടുത്തിയ ലീസ് അപ്രൂവൽ നോട്ടീസും ബാങ്കിന് സമർപ്പിച്ചു. ഇരു രേഖകളിലും ഔദ്യോഗിക സീലുകളും ഒപ്പുകളും ഉണ്ടായിരുന്നതിനാൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള രേഖകളാണെന്ന് ബാങ്ക് ആദ്യം വിശ്വസിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷ അംഗീകരിച്ച ബാങ്ക്, മറ്റ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്ന പ്രതിയുടെ 8,82,000 ഡോളറിലധികം വരുന്ന കടങ്ങൾ അടച്ചുതീർത്തു.
എന്നാൽ ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് രേഖകളിൽ അസ്വാഭാവികമായ ക്രമക്കേടുകൾ കണ്ടെത്തിയത്. തുടർന്ന് രേഖകൾ നൽകിയതായി പറയുന്ന സർക്കാർ സ്ഥാപനവുമായി ബാങ്ക് ബന്ധപ്പെടുകയും ശമ്പള സർട്ടിഫിക്കറ്റോ ലീസ് അപ്രൂവലോ തങ്ങൾ നൽകിയിട്ടില്ലെന്ന് ബന്ധപ്പെട്ട വിഭാഗം സ്ഥിരീകരിക്കുകയുമായിരുന്നു.
ഇതോടനുബന്ധിച്ചുള്ള അന്വേഷണം കൂടുതൽ ശക്തമാക്കിയതോടെ, പ്രതി 56,000 ഡോളർ ശമ്പളം ഉണ്ടെന്ന വ്യാജവാദത്തോടെ ഡെബ്റ്റ് പർച്ചേസ് അപേക്ഷാ ഫോമിൽ ഒപ്പിട്ടതും, ആ ഒപ്പ് തന്നെ വ്യാജമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തുടർന്ന് കേസ് കോടതി പരിഗണനയ്ക്ക് എത്തുകയും കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ ശിക്ഷ വിധിക്കുകയും ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply