യുഎഇയിലെ ഈ റെസിഡൻഷ്യൽ മേഖലയിൽ വൻ തീപിടുത്തം; കെട്ടിടത്തിൽ തീ പടർന്നു

അബുദാബി: അബുദാബിയിലെ പ്രമുഖ റെസിഡൻഷ്യൽ മേഖലയായ അൽ റീം ഐലൻഡിൽ ഒരു കെട്ടിടത്തിൽ വൻ തീപിടുത്തമുണ്ടായി. കട്ടിയുള്ള കറുത്ത പുക ആകാശത്തേക്ക് ഉയർന്നത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കി. അൽ റീം ഐലൻഡിലെ ഒരു നിർമ്മാണത്തിലിരിക്കുന്ന 22 നില കെട്ടിടത്തിലാണ് ഞായറാഴ്ച രാത്രി 11.33-ഓടെ തീ പടർന്നു പിടിച്ചത്. അബുദാബി പോലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തി തീ അണച്ചു. തീപിടുത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്ന് അബുദാബി സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി എത്രയും പെട്ടെന്ന് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടന്നു വരികയാണ്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ കെട്ടിട ഉടമകളും കരാറുകാരും സുരക്ഷാ നിയമങ്ങളും മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ ആവശ്യപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇ: കടം വീട്ടാൻ വ്യാജ ശമ്പള രേഖകൾ നിർമ്മിച്ചു; യുവാവിന് ശിക്ഷ വിധിച്ചു

വ്യാജ രേഖകൾ ചമച്ച് യുഎഇയിലെ ഒരു ബാങ്കിനെ കബളിപ്പിച്ച് സ്വന്തം പേരിലുള്ള 8,82,000 ദിർഹത്തിലധികം (ഏകദേശം രണ്ട് കോടി രൂപ) വരുന്ന കടങ്ങൾ തീർക്കാൻ ശ്രമിച്ച യുവാവിനെ ഫെഡറൽ കോടതി ശിക്ഷിച്ചു. വരുമാനം അമിതമായി കാട്ടുകയും ഭവനവാടക കരാറുകൾ വ്യാജമായി തയ്യാറാക്കുകയും ചെയ്താണ് പ്രതി സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് കോടതി കണ്ടെത്തി. സാമ്പത്തിക തട്ടിപ്പിനും രേഖകൾ വ്യാജമായി നിർമ്മിച്ചതിനും ശിക്ഷയായി പ്രതിക്ക് മൂന്ന് മാസത്തെ സസ്പെൻഡ് ചെയ്ത തടവും, ബാങ്ക് നൽകിയ തുകയ്ക്ക് തുല്യമായ പിഴയും കോടതി വിധിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ യുഎഇ സ്വീകരിക്കുന്ന കർശന നിലപാടാണ് ഈ വിധിയിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു.

നിലവിലുണ്ടായിരുന്ന കടങ്ങൾ ഏകീകരിക്കുന്നതിനായി ഡെബ്റ്റ് പർച്ചേസ് സൗകര്യം തേടി പ്രതി ബാങ്കിൽ അപേക്ഷ നൽകിയതോടെയാണ് കേസിന് തുടക്കമായത്. അപേക്ഷയുടെ ഭാഗമായി, പ്രതിമാസ ശമ്പളം 50,000 ഡോളറിലധികമാണെന്ന് സൂചിപ്പിക്കുന്ന ‘ടു ഹൂം ഇറ്റ് മേ കോൺസേൺ’ ലെറ്ററും, വാർഷിക വാടക 1,90,000 ഡോളറാണെന്ന് രേഖപ്പെടുത്തിയ ലീസ് അപ്രൂവൽ നോട്ടീസും ബാങ്കിന് സമർപ്പിച്ചു. ഇരു രേഖകളിലും ഔദ്യോഗിക സീലുകളും ഒപ്പുകളും ഉണ്ടായിരുന്നതിനാൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള രേഖകളാണെന്ന് ബാങ്ക് ആദ്യം വിശ്വസിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷ അംഗീകരിച്ച ബാങ്ക്, മറ്റ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്ന പ്രതിയുടെ 8,82,000 ഡോളറിലധികം വരുന്ന കടങ്ങൾ അടച്ചുതീർത്തു.

എന്നാൽ ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് രേഖകളിൽ അസ്വാഭാവികമായ ക്രമക്കേടുകൾ കണ്ടെത്തിയത്. തുടർന്ന് രേഖകൾ നൽകിയതായി പറയുന്ന സർക്കാർ സ്ഥാപനവുമായി ബാങ്ക് ബന്ധപ്പെടുകയും ശമ്പള സർട്ടിഫിക്കറ്റോ ലീസ് അപ്രൂവലോ തങ്ങൾ നൽകിയിട്ടില്ലെന്ന് ബന്ധപ്പെട്ട വിഭാഗം സ്ഥിരീകരിക്കുകയുമായിരുന്നു.

ഇതോടനുബന്ധിച്ചുള്ള അന്വേഷണം കൂടുതൽ ശക്തമാക്കിയതോടെ, പ്രതി 56,000 ഡോളർ ശമ്പളം ഉണ്ടെന്ന വ്യാജവാദത്തോടെ ഡെബ്റ്റ് പർച്ചേസ് അപേക്ഷാ ഫോമിൽ ഒപ്പിട്ടതും, ആ ഒപ്പ് തന്നെ വ്യാജമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തുടർന്ന് കേസ് കോടതി പരിഗണനയ്ക്ക് എത്തുകയും കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ ശിക്ഷ വിധിക്കുകയും ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *