യുഎഇയിൽ തണുപ്പുകാലത്തേക്ക് കടക്കുന്നതിനോട് അനുബന്ധിച്ച് സീസണൽ രോഗങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങളും, അവധിക്കാല യാത്ര കഴിഞ്ഞ് നിരവധി താമസക്കാർ രാജ്യത്തേക്ക് മടങ്ങിയെത്തിയതുമാണ് നിലവിലെ രോഗവ്യാപനത്തിന് കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പനി, കടുത്ത ക്ഷീണം, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ, ഗ്യാസ്ട്രോഎൻറൈറ്റിസ് തുടങ്ങിയ രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഈ സാഹചര്യത്തിൽ, താമസക്കാർ നിർബന്ധമായും ഫ്ലൂ വാക്സിൻ എടുക്കണമെന്ന് ആരോഗ്യ രംഗത്തെ പ്രമുഖർ ഉപദേശിക്കുന്നു. പ്രത്യേകിച്ചും കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള ദുർബല വിഭാഗക്കാർ യാത്രകൾക്ക് പോകുന്നതിന് കുറഞ്ഞത് രണ്ടാഴ്ച മുൻപെങ്കിലും ഫ്ലൂ ഷോട്ട് പൂർത്തിയാക്കിയിരിക്കണം. തിരക്കേറിയ വിമാനത്താവളങ്ങൾ, ഷോപ്പിംഗ് മാളുകൾ, കുടുംബ ഒത്തുചേരലുകൾ എന്നിവയെല്ലാം വൈറസുകൾ പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. യാത്ര ചെയ്യുമ്പോൾ പുതിയ അണുബാധകൾ ഉണ്ടാകുന്നത് തടയാൻ ഫ്ലൂ വാക്സിൻ സഹായിക്കും.
രോഗങ്ങളെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട ചില നടപടികളെക്കുറിച്ചും ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു. കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൈമുട്ട് ഉപയോഗിച്ച് വായും മൂക്കും മൂടുക, സാധിക്കുമെങ്കിൽ മാസ്ക് ധരിക്കുക എന്നിവ ശീലമാക്കണം. കൂടാതെ, ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സാധിക്കും. ശ്വാസംമുട്ട്, നെഞ്ചുവേദന, കഫത്തോടുകൂടിയ ചുമ തുടങ്ങിയ കഠിനമായ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതും അത്യാവശ്യമാണ്. പുതിയ സാഹചര്യത്തിൽ, യുഎഇ നിവാസികൾ തങ്ങളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും, രോഗങ്ങൾ ഗുരുതരമാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതും ശൈത്യകാല അവധി നടക്കുന്ന സാഹചര്യത്തിൽ യുഎഇയിലെ സ്കൂളുകൾ അടച്ചതും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ കുത്തനെയുള്ള വർധനവിന് കാരണമായി. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന നിരക്കുകളിൽ 25 മുതൽ 30 ശതമാനം വരെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ പ്രധാന നഗരങ്ങളിലേക്കുള്ള റൂട്ടുകളിൽ 30 ശതമാനം വരെ വർധനയുണ്ടായപ്പോൾ, മറ്റു സെക്ടറുകളിൽ 15 മുതൽ 25 ശതമാനം വരെയാണ് നിരക്ക് ഉയർന്നത്. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്ത് സ്കൂൾ തുറക്കുന്നതിന് മുന്ദിനമായ ജനുവരി നാലിന് തിരിച്ചെത്തുന്നതിനായി ഒരാൾക്ക് ശരാശരി 2,500 ദിർഹം (ഏകദേശം 61,229 രൂപ) നൽകേണ്ടിവരുന്ന സാഹചര്യമാണിപ്പോൾ. ഇതേ റൂട്ടിൽ നാലംഗ കുടുംബത്തിന് ഇരുപത്തിമൂന്നു ദിവസത്തെ ഇടവേളയിൽ പോയി വരാൻ ശരാശരി 10,000 ദിർഹം (ഏകദേശം 2.44 ലക്ഷം രൂപ) ചെലവാകും. എയർലൈൻസുകളും സെക്ടറുകളും അനുസരിച്ച് നിരക്കുകളിൽ മാറ്റമുണ്ടാകുമെന്നും ട്രാവൽ മേഖലാ അധികൃതർ അറിയിച്ചു.
യുഎഇ-ഇന്ത്യ സെക്ടറുകളിലെ ഏറ്റവും വലിയ വിപണി വിഹിതം കൈവശമുള്ള ഇൻഡിഗോ എയർലൈൻസിന്റെ (സുമാർ 60 ശതമാനം) വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതാണ് സീറ്റുകളുടെ ലഭ്യത കുറയാനും ടിക്കറ്റ് നിരക്ക് ഉയരാനും കാരണമായ പ്രധാന ഘടകം. ഇതിനൊപ്പം, ശൈത്യകാല അവധിക്കാലത്ത് പ്രവാസി കുടുംബങ്ങൾ കൂടുതൽ യാത്രകൾ നടത്തുന്നതും നിരക്കുവർധനയ്ക്ക് ഇടയാക്കി. കേരളത്തേക്കും ഡൽഹിയിലേക്കുമുള്ള റൂട്ടുകളിലാണ് ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള നിരക്കുകളിൽ 30 ശതമാനം വരെ വർധനയുണ്ടായി. ദുബായ്–ബെംഗളൂരു, ദുബായ്–ഹൈദരാബാദ്, ദുബായ്–മുംബൈ റൂട്ടുകളിൽ യഥാക്രമം 28, 26, 22 ശതമാനം വർധനയും രേഖപ്പെടുത്തി.
നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർ നിരക്ക് വർധനയിൽ നിന്ന് ഒഴിവായെങ്കിലും, ഇൻഡിഗോ ഉൾപ്പെടെ വിമാനങ്ങളുടെ അപ്രതീക്ഷിത റദ്ദാക്കലുകൾ മൂലം നിരവധി യാത്രക്കാർ അനിശ്ചിതത്വത്തിലായി. യാത്ര തുടങ്ങുന്നതിന് മുൻപ് വിമാനത്തിന്റെ നിലവസ്ഥ പരിശോധിച്ച് പുതുക്കിയ സമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശം നൽകി. ഇൻഡിഗോ നേരിടുന്ന സാങ്കേതികവും പ്രവർത്തനപരവുമായ പ്രതിസന്ധി പൂർണമായി പരിഹരിക്കപ്പെടുന്നവരെ വിമാന സർവീസുകളിൽ സമയതാമസം തുടരുമെന്നാണ് വിലയിരുത്തൽ. ഈ പ്രശ്നം വേഗത്തിൽ പരിഹരിക്കപ്പെട്ടാൽ ജനുവരി അവസാനത്തോടെ ടിക്കറ്റ് നിരക്ക് സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. എന്നാൽ പ്രതിസന്ധി നീണ്ടാൽ, ഓഫ്സീസണായ ഫെബ്രുവരിയിലും ഉയർന്ന നിരക്ക് നൽകി യാത്ര ചെയ്യേണ്ടിവരുമെന്നാണ് ട്രാവൽ രംഗത്തെ സൂചന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ലോകത്തെ ഞെട്ടിച്ച അറസ്റ്റ്: അന്താരാഷ്ട്ര ക്രിമിനൽ സംഘത്തലവൻ യുഎഇ പോലീസിന്റെ പിടിയിൽ!
ദുബായ്: ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികൾ തിരയുന്ന, പ്രമുഖ അന്താരാഷ്ട്ര കുറ്റകൃത്യ സംഘമായ ‘വ്രാച്ചി ക്ലാനി’ൻ്റെ (Vraarci Clan) ഉപവിഭാഗമായ ‘വിച്ച്ക്രാഫ്റ്റേഴ്സി’ൻ്റെ തലവൻ മാർക്കോ ഡോർഡെവിച്ച് ദുബായ് പോലീസിന്റെ പിടിയിലായി. ദുബായിൽ നടന്ന അതീവ രഹസ്യവും കൃത്യവുമായ ഓപ്പറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികളുമായുള്ള ശക്തമായ സഹകരണത്തിൻ്റെ ഭാഗമായാണ് ദുബായ് പോലീസ് ഈ സുപ്രധാന അറസ്റ്റ് നടത്തിയത്. സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, കൊലപാതകങ്ങൾ തുടങ്ങിയ നിരവധി ഗുരുതരമായ കേസുകളിൽ ഡോർഡെവിച്ച് വിവിധ രാജ്യങ്ങളിൽ പ്രതിയാണ്.
രാജ്യത്തെയും അന്താരാഷ്ട്ര സമൂഹത്തെയും സംരക്ഷിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ഭീഷണിയുയർത്തുന്ന ആർക്കും ദുബായിൽ ഒളിത്താവളം ഒരുക്കില്ലെന്ന് ഈ അറസ്റ്റ് അടിവരയിടുന്നു. ഡോർഡെവിച്ചിനെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply