55 വയസ്സിന് മുകളിലുള്ള വിദേശ പൗരന്മാർക്ക് ജോലി ചെയ്യാതെയേയും യുഎഇയിൽ തുടരാൻ അവസരം നൽകുന്ന അഞ്ചു വർഷത്തെ പുതുക്കാവുന്ന റിട്ടയർമെന്റ് വിസ പദ്ധതി നിലവിലുണ്ടെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. നിർദ്ദിഷ്ട പ്രായം, പ്രവൃത്തി പരിചയം, സാമ്പത്തിക യോഗ്യതകൾ എന്നിവ പാലിക്കുന്നവർക്ക് സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ചാണ് വിസ അനുവദിക്കുന്നത്. താമസത്തിനുള്ള സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന തരത്തിലാണ് ഈ പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.
യോഗ്യതാ മാനദണ്ഡങ്ങൾ
റിട്ടയർമെന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവർ 55 വയസ്സോ അതിൽ കൂടുതലോ ആയിരിക്കണം. യു.എ.ഇയ്ക്കുള്ളിലോ പുറത്തോ ആകെ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്. ഇതിന് പുറമേ, താഴെ പറയുന്ന സാമ്പത്തിക യോഗ്യതകളിൽ ഏതെങ്കിലും ഒന്ന് പാലിക്കണം:
ഒരു മില്യൺ ദിർഹം മൂല്യമുള്ള സ്വത്ത് സ്വന്തമാക്കുക, അല്ലെങ്കിൽ ഒരു മില്യൺ ദിർഹത്തിന്റെ സമ്പാദ്യം തെളിയിക്കുക, അല്ലെങ്കിൽ പ്രതിമാസം 20,000 ദിർഹം വരുമാനം ഉണ്ടായിരിക്കണം. ദുബായിലെ താമസക്കാർക്ക് കുറഞ്ഞ പ്രതിമാസ വരുമാനം 15,000 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ ഏത് വ്യവസ്ഥയും പാലിച്ചാൽ അപേക്ഷകൻ യോഗ്യനാകും.
സർക്കാർ ഫീസുകൾ
വിശാ അപേക്ഷയുമായി ബന്ധപ്പെട്ട സർക്കാർ ഫീസുകളിൽ വിസ ഫീസ്, മെഡിക്കൽ പരിശോധന, എമിറേറ്റ്സ് ഐഡി, പ്രോസസ്സിംഗ് ചാർജുകൾ എന്നിവ ഉൾപ്പെടും. വിസ ഫീസ് 2,256.75 ദിർഹമാണ്. മെഡിക്കൽ പരിശോധനയ്ക്ക് ഏകദേശം 700 ദിർഹവും എമിറേറ്റ്സ് ഐഡിക്ക് ഏകദേശം 653 ദിർഹവും ചെലവാകും. പ്രോസസ്സിംഗ് ചാർജുകൾ ആയി 2,020 ദിർഹവും 1,155 ദിർഹവും കൂടി അടയ്ക്കണം. ഇതെല്ലാം കൂടി ആരോഗ്യ ഇൻഷുറൻസ് ഒഴികെ ഏകദേശം 2,300 മുതൽ 3,800 ദിർഹം വരെയാണ് സർക്കാർ ഫീസായി പ്രതീക്ഷിക്കപ്പെടുന്നത്. ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്; പ്രായത്തെയും ഇൻഷുറൻസ് ദാതാവിനെയും ആശ്രയിച്ചാണ് പ്രീമിയം നിശ്ചയിക്കുന്നത്.
വിസ ഉടമകൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ
റിട്ടയർമെന്റ് വിസ കൈവശമുള്ളവർക്ക് സ്വന്തം ഇണയെയും ആശ്രിതരായ കുട്ടികളെയും സ്പോൺസർ ചെയ്യാം. യുഎഇയിലെ ആരോഗ്യ സംരക്ഷണ സേവനങ്ങൾ പ്രയോജനപ്പെടുത്താനും രാജ്യത്തിനകത്തും പുറത്തും തടസമില്ലാതെ യാത്ര ചെയ്യാനും അവർക്കവകാശമുണ്ട്. യോഗ്യതാ മാനദണ്ഡങ്ങൾ തുടർച്ചയായി പാലിക്കുന്ന സാഹചര്യത്തിൽ ഓരോ അഞ്ച് വർഷത്തിലും വിസ പുതുക്കാനും സാധിക്കും.
പ്രാധാന്യം
ജോലി അവസാനിപ്പിച്ചതിനുശേഷവും പ്രവാസികൾക്ക് താമസസ്ഥിരത ഉറപ്പാക്കുന്ന പദ്ധതിയായാണ് റിട്ടയർമെന്റ് വിസ കണക്കാക്കപ്പെടുന്നത്. വരുമാന നികുതിയോ സ്വത്ത് നികുതിയോ ഇല്ലാതെ സുരക്ഷിതവും പരിചിതവുമായ അന്തരീക്ഷത്തിൽ താമസിക്കാൻ ആഗ്രഹിക്കുന്ന മുതിർന്ന പ്രവാസികൾക്ക് യുഎഇയെ കൂടുതൽ ആകർഷകമാക്കുന്നതാണ് ഈ പദ്ധതിയെന്ന് നിരീക്ഷകർ പറയുന്നു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
കൂടുതൽ സമയം, കൂടുതൽ യാത്രകൾ: ജിസിസി നിവാസികൾക്ക് ഇനി ഖത്തറിൽ രണ്ട് മാസത്തെ താമസം
പ്രധാന അന്താരാഷ്ട്ര കായികവും സാംസ്കാരികവുമായ ഇവൻ്റുകൾ നടക്കുന്ന സീസണിനായി തയ്യാറെടുപ്പുകൾ ശക്തമാക്കുന്നതിനിടയിൽ, ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് അനുവദിക്കുന്ന ഹയ്യാ വിസ ചട്ടങ്ങളിൽ ഖത്തർ സുപ്രധാന മാറ്റങ്ങൾ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയവും സന്ദർശക പ്രവേശനം നിയന്ത്രിക്കുന്ന സ്ഥിരം സമിതിയും സഹകരിച്ച് ഖത്തർ ടൂറിസമാണ് ഭേദഗതികൾ പ്രഖ്യാപിച്ചത്. പുതുക്കിയ നിയമങ്ങൾ നവംബർ 30 മുതൽ പ്രാബല്യത്തിൽ വന്നു. പരിഷ്കരിച്ച ചട്ടങ്ങൾ പ്രകാരം, ജിസിസി രാജ്യങ്ങളിലെ റെസിഡൻ്റുകൾക്ക് ഇനി ഖത്തറിൽ തുടർച്ചയായി രണ്ട് മാസം വരെ താമസിക്കാൻ അനുമതിയുണ്ട്. കൂടാതെ, സീസൺ മുഴുവൻ രാജ്യത്തേക്ക് ഒന്നിലധികം തവണ പ്രവേശിക്കാനും പുറത്തുപോകാനും സാധിക്കുന്ന മൾട്ടിപ്പിൾ എൻട്രി സൗകര്യവും സന്ദർശകർക്കായി ഏർപ്പെടുത്തി. 2025-ലെ ഫിഫ അറബ് കപ്പ് ഉൾപ്പെടെ വൻകിട കായിക, വിനോദ, സാംസ്കാരിക പരിപാടികൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ ഹയ്യാ ചട്ടക്കൂടിലൂടെ വ്യോമ, കര, കടൽ തുറമുഖങ്ങളിലൂടെയുള്ള പ്രവേശന നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുകയും തിരക്കേറിയ യാത്രാ കാലയളവുകളിൽ രാജ്യത്തിന്റെ പ്രവർത്തന സന്നദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
ഇത് വെറും നടപടിക്രമപരമായ മാറ്റങ്ങളല്ല, മറിച്ച് ഖത്തർ ടൂറിസത്തിന്റെ വിശാലമായ തന്ത്രപരമായ കാഴ്ചപ്പാടാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഹയ്യാ ഡയറക്ടർ സയീദ് അൽ കുവാരി പറഞ്ഞു. മേഖലയോടുള്ള തുറന്ന സമീപനം ശക്തിപ്പെടുത്തുക, പ്രധാന ഇവന്റുകളോടനുബന്ധിച്ച് സന്ദർശകരുടെ സഞ്ചാരം കൂടുതൽ ലളിതമാക്കുക, രാജ്യത്ത് എത്തുന്ന സന്ദർശകരുടെ എണ്ണം വർധിപ്പിക്കുക, അതുവഴി ടൂറിസം മേഖലയിലൂടെ ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് ലഭിക്കുന്ന നേട്ടം കൂട്ടുക എന്നിവയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഹയ്യാ പ്ലാറ്റ്‌ഫോം അഞ്ച് വിസ വിഭാഗങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ടൂറിസ്റ്റ് വിസ (A1), ജിസിസി റെസിഡന്റ് വിസ (A2), ETA സഹിതമുള്ള വിസ (A3), ജിസിസി പൗരന്റെ കൂട്ടാളി വിസ (A4), യുഎസ് പൗരന്മാർക്കുള്ള വിസരഹിത പ്രവേശനം (F1) എന്നിവ ഇതിലടങ്ങും. വിസ അപേക്ഷ, ഇവൻ്റ് പ്രവേശനം, യാത്രാ മാർഗനിർദേശങ്ങൾ, ഗതാഗതം, ലൈഫ്‌സ്റ്റൈൽ വിവരങ്ങൾ എന്നിവയെല്ലാം ഏകീകൃത ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭ്യമാക്കുന്ന ഖത്തറിന്റെ ഔദ്യോഗിക സന്ദർശക പ്ലാറ്റ്‌ഫോമായാണ് ഹയ്യാ സംവിധാനം പ്രവർത്തിക്കുന്നത്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Leave a Reply