ദുബായ്: യുഎഇയിൽ 2026 ജൂലൈ മുതൽ പ്രാബല്യത്തിൽ വരുന്ന ഇലക്ട്രോണിക് ഇൻവോയ്‌സിങ് (E-Invoicing) സംവിധാനവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ഭീമമായ പിഴ ചുമത്തുമെന്ന് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. കാബിനറ്റ് തീരുമാനം നമ്പർ 106 ഓഫ് 2025 അനുസരിച്ച്, നിയമം പാലിക്കാത്തവർക്ക് പ്രതിദിനം 100 ദിർഹം മുതൽ പ്രതിമാസം 5,000 ദിർഹം വരെയാണ് അഡ്മിനിസ്‌ട്രേറ്റീവ് പിഴ ചുമത്തുക. വാറ്റ്, മറ്റ് നികുതി സംബന്ധമായ പ്രക്രിയകളിൽ കൃത്യതയും സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുക എന്നതാണ് ഈ സംവിധാനം കൊണ്ട് ലക്ഷ്യമിടുന്നത്. പുതിയ നിയമപ്രകാരം, പരമ്പരാഗത പേപ്പർ അല്ലെങ്കിൽ PDF ഇൻവോയ്‌സുകൾക്ക് പകരം, ബിസിനസ്സുകൾ ഇനി മുതൽ XML പോലുള്ള മെഷീൻ റീഡബിൾ ഫോർമാറ്റിൽ ഇൻവോയ്‌സുകൾ സൃഷ്ടിക്കുകയും കൈമാറ്റം ചെയ്യുകയും ഫെഡറൽ ടാക്സ് അതോറിറ്റിക്ക് (FTA) ഇലക്ട്രോണിക് ആയി റിപ്പോർട്ട് ചെയ്യുകയും വേണം. യുഎഇ 2025-ന്റെ രണ്ടാം പാദത്തിലാണ് ഇ-ഇൻവോയ്‌സിംഗ് നിയമങ്ങൾ അവതരിപ്പിച്ചത്, ഇതിൻ്റെ ആദ്യ ഘട്ടം 2026 ജൂലൈയിൽ രാജ്യത്ത് നടപ്പിലാകും.
പുതിയ കാബിനറ്റ് തീരുമാനമനുസരിച്ച്, ഇ-ഇൻവോയ്‌സിങ് നിയമങ്ങൾ ലംഘിക്കുന്നതിനുള്ള ചില പ്രധാന പിഴകൾ ഇതാ:
സംവിധാനം നടപ്പാക്കാതിരുന്നാൽ: അംഗീകൃത സേവനദാതാവിനെ നിയമിക്കാതെ ഇ-ഇൻവോയ്‌സിംഗ് സംവിധാനം നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തുന്ന ഓരോ മാസത്തിനും 5,000 ദിർഹം പിഴ.
ഇൻവോയ്‌സ് നൽകാതിരുന്നാൽ: സമയപരിധിക്കുള്ളിൽ ഇലക്ട്രോണിക് ഇൻവോയ്‌സ് സ്വീകർത്താവിന് നൽകാത്ത ഓരോ ഇൻവോയ്‌സിനും 100 ദിർഹം പിഴ (മാസത്തിൽ പരമാവധി 5,000 ദിർഹം വരെ).
ക്രെഡിറ്റ് നോട്ട്: സമയപരിധിക്കുള്ളിൽ ഇലക്ട്രോണിക് ക്രെഡിറ്റ് നോട്ട് നൽകാത്ത ഓരോ നോട്ടിനും 100 ദിർഹം പിഴ (മാസത്തിൽ പരമാവധി 5,000 ദിർഹം വരെ).
സിസ്റ്റം തകരാർ അറിയിക്കാതിരുന്നാൽ: സിസ്റ്റത്തിലെ തകരാർ കൃത്യസമയത്ത് അധികാരികളെ അറിയിക്കാത്ത ഓരോ ദിവസത്തിനും 1,000 ദിർഹം പിഴ.
യുഎഇയിൽ ബിസിനസ്സ് നടത്തുന്ന സ്ഥാപനങ്ങൾ 2026 ജൂലൈക്ക് മുൻപ് തന്നെ പുതിയ ഇ-ഇൻവോയ്‌സിങ് സംവിധാനത്തിലേക്ക് മാറാൻ ശ്രദ്ധിക്കണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
https://googleads.g.doubleclick.net/pagead/ads?gdpr=0&client=ca-pub-6041334288332592&output=html&h=280&adk=47926477&adf=1867112942&w=645&fwrn=4&fwrnh=100&lmt=1765122322&rafmt=1&armr=3&sem=mc&pwprc=7737740706&ad_type=text_image&format=645×280&url=https%3A%2F%2Fwww.pravasiinfo.com%2F2025%2F12%2F07%2Fdubai-police-arrest-leader-of-notorious-cross-border-gang-in-global-operation%2F&fwr=0&pra=3&rh=162&rw=645&rpe=1&resp_fmts=3&wgl=1&aieuf=1&aicrs=1&fa=27&uach=WyJXaW5kb3dzIiwiMTkuMC4wIiwieDg2IiwiIiwiMTQyLjAuNzQ0NC4xNzYiLG51bGwsMCxudWxsLCI2NCIsW1siQ2hyb21pdW0iLCIxNDIuMC43NDQ0LjE3NiJdLFsiR29vZ2xlIENocm9tZSIsIjE0Mi4wLjc0NDQuMTc2Il0sWyJOb3RfQSBCcmFuZCIsIjk5LjAuMC4wIl1dLDBd&abgtt=6&dt=1765122322127&bpp=1&bdt=2587&idt=-M&shv=r20251203&mjsv=m202512020501&ptt=9&saldr=aa&abxe=1&cookie=ID%3D69dd4afea6b9653f%3AT%3D1763273399%3ART%3D1765122319%3AS%3DALNI_MZNi-EAsuLqSDdyH4Zj9QrGnP2M_Q&gpic=UID%3D000011b69990c93b%3AT%3D1763273399%3ART%3D1765122319%3AS%3DALNI_MajlTvJCLgsLVHkbfu4uMOuCTJtOg&eo_id_str=ID%3D2b8a3312ca7009e5%3AT%3D1763273399%3ART%3D1765122319%3AS%3DAA-AfjYbgmDqWzMQwseN-4I7sNsU&prev_fmts=0x0%2C645x280%2C645x280%2C1200x280%2C645x280%2C645x280&nras=4&correlator=6866779572623&frm=20&pv=1&u_tz=330&u_his=3&u_h=768&u_w=1366&u_ah=720&u_aw=1366&u_cd=24&u_sd=1&dmc=8&adx=353&ady=4236&biw=1351&bih=599&scr_x=0&scr_y=2096&eid=31084128%2C31095902%2C95376242%2C95376582%2C95378600%2C95379030%2C95377245%2C42533294%2C31061690&oid=2&pvsid=2897487624077970&tmod=1098706515&uas=3&nvt=1&ref=https%3A%2F%2Fwww.pravasiinfo.com%2F&fc=1408&brdim=0%2C0%2C0%2C0%2C1366%2C0%2C1366%2C720%2C1366%2C599&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&bz=1&pgls=CAEQARoFNC45LjA.~CAEaBTYuOC4z&num_ads=1&ifi=9&uci=a!9&btvi=4&fsb=1&dtd=411
ദേശീയ ദിനാഘോഷങ്ങൾക്കിടെ വാൾ വീശി 23 കാരി, വൈറലായി വീഡിയോ, അറസ്റ്റ്
യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുകൂട്ടായ്മയിൽ വാളുമായി എത്തിയ യുവതിയെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. അൽ-ഫുകൈത് പ്രദേശത്ത് നടന്ന ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കിടെയാണ് വാൾ വീശുന്ന 23 വയസ്സുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. കേസിൽ തുടർനടപടികൾക്കായി യുവതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പോലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇത്തരം പെരുമാറ്റം യുഎഇ നിയമങ്ങളുടെയും സാമൂഹിക ആചാരങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും ഇതിലൂടെ പൊതുസുരക്ഷയ്ക്കു ഗുരുതര ഭീഷണി ഉയരുമെന്നും പോലീസ് പറഞ്ഞു. ദേശീയ ദിനാഘോഷങ്ങൾക്കിടയിൽ ഇത്തരം പ്രവൃത്തികൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
https://googleads.g.doubleclick.net/pagead/ads?gdpr=0&client=ca-pub-6041334288332592&output=html&h=280&slotname=9588505748&adk=2401748538&adf=2206613955&pi=t.ma~as.9588505748&w=645&fwrn=4&fwrnh=100&lmt=1765122327&rafmt=1&format=645×280&url=https%3A%2F%2Fwww.pravasiinfo.com%2F2025%2F12%2F07%2Fdubai-police-arrest-leader-of-notorious-cross-border-gang-in-global-operation%2F&fwr=0&fwrattr=true&rpe=1&resp_fmts=3&wgl=1&aieuf=1&aicrs=1&uach=WyJXaW5kb3dzIiwiMTkuMC4wIiwieDg2IiwiIiwiMTQyLjAuNzQ0NC4xNzYiLG51bGwsMCxudWxsLCI2NCIsW1siQ2hyb21pdW0iLCIxNDIuMC43NDQ0LjE3NiJdLFsiR29vZ2xlIENocm9tZSIsIjE0Mi4wLjc0NDQuMTc2Il0sWyJOb3RfQSBCcmFuZCIsIjk5LjAuMC4wIl1dLDBd&abgtt=6&dt=1765122319721&bpp=1&bdt=181&idt=672&shv=r20251203&mjsv=m202512020501&ptt=9&saldr=aa&abxe=1&cookie=ID%3D69dd4afea6b9653f%3AT%3D1763273399%3ART%3D1765122319%3AS%3DALNI_MZNi-EAsuLqSDdyH4Zj9QrGnP2M_Q&gpic=UID%3D000011b69990c93b%3AT%3D1763273399%3ART%3D1765122319%3AS%3DALNI_MajlTvJCLgsLVHkbfu4uMOuCTJtOg&eo_id_str=ID%3D2b8a3312ca7009e5%3AT%3D1763273399%3ART%3D1765122319%3AS%3DAA-AfjYbgmDqWzMQwseN-4I7sNsU&prev_fmts=0x0%2C645x280%2C645x280%2C1200x280%2C645x280%2C645x280%2C645x280%2C1351x599&nras=5&correlator=6866779572623&frm=20&pv=1&u_tz=330&u_his=3&u_h=768&u_w=1366&u_ah=720&u_aw=1366&u_cd=24&u_sd=1&dmc=8&adx=353&ady=5006&biw=1351&bih=599&scr_x=0&scr_y=2620&eid=31084128%2C31095902%2C95376242%2C95376582%2C95378600%2C95379030%2C95377245%2C42533294%2C31061690&oid=2&pvsid=2897487624077970&tmod=1098706515&uas=3&nvt=1&ref=https%3A%2F%2Fwww.pravasiinfo.com%2F&fc=1920&brdim=0%2C0%2C0%2C0%2C1366%2C0%2C1366%2C720%2C1366%2C599&vis=1&rsz=%7C%7CeEbr%7C&abl=CS&pfx=0&fu=128&bc=31&bz=1&pgls=CAEQARoFNC45LjA.~CAEaBTYuOC4z&ifi=5&uci=a!5&btvi=5&fsb=1&dtd=7846
ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് കമാൻഡർ മുഹമ്മദ് ബിൻ നയെ തനിജിയുടെ പ്രസ്താവനയിൽ, നിയമം കർശനമായി നടപ്പാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും പോലീസ് പ്രതിബദ്ധമാണെന്ന് വ്യക്തമാക്കി. സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ആഘോഷങ്ങൾ യുഎഇയുടെ മൂല്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സമാധാനപരമായി നടക്കുന്നതിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുൻപ് ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധയായ ഡ്രൈവിങും വിവിധ സുരക്ഷാ ലംഘനങ്ങളും നടത്തിയതായി കണ്ടെത്തിയ 16 യുവാക്കളെയും ഫുജൈറ പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നുവെന്നും പോലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply