യുഎഇയിൽ മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെ കുടുങ്ങി; പിടിയിലായ ആൾക്ക് ജീവപര്യന്തം തടവ്

കഞ്ചാവും മറ്റ് മയക്കുമരുന്ന് വസ്തുക്കളും കടത്തിയും ഉപയോഗിച്ചതും ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ഒരു അറബ് യുവാവിന് ദുബായ് ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ യുഎഇയിൽ നിന്ന് നാടുകടത്താനും കോടതി നിർദേശിച്ചു. പ്രതിയുമായി ഒരേ അപ്പാർട്ട്മെന്റ് പങ്കിട്ട അതേ രാജ്യക്കാരായ രണ്ട് പേരെ കുറ്റവുമായി ബന്ധിപ്പിക്കാൻ തെളിവുകളൊന്നും ലഭിക്കാത്തതിനാൽ കോടതി വെറുതെവിട്ടു. കേസ് ഈ വർഷം ഏപ്രിലിലാണ് ആരംഭിച്ചത്. പ്രതി കഞ്ചാവ് വിൽപ്പനയ്ക്കായി കൈവശം വച്ചിരിക്കുന്നുവെന്നും 100 ദിർഹത്തിന് രഹസ്യ പോലീസിന് മയക്കുമരുന്ന് നൽകാൻ പദ്ധതിയിട്ടിരിക്കുന്നുവെന്നുമുള്ള വിവരങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന് ലഭിച്ചു. പബ്ലിക് പ്രോസിക്യൂഷൻ നൽകിയ വാറണ്ടിനെ തുടർന്ന് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ പണത്തിന് പകരം മയക്കുമരുന്ന് കൈമാറുന്നതിനിടെ പ്രതിയെ പിടികൂടി. പിടിച്ചെടുത്ത 61 ഗ്രാം പദാർത്ഥം ഫോറൻസിക് പരിശോധനയിൽ കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. പ്രതി അൽ സത്വയിലെ പങ്കിട്ട അപ്പാർട്ട്മെന്റിലായിരുന്നു താമസം. വാറണ്ട് പ്രകാരം ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധന നടത്തി. രണ്ട് സഹ വാടകക്കാരെയും കണ്ടെത്തിയെങ്കിലും, അന്വേഷണം നടത്തിയപ്പോൾ അവർക്ക് മയക്കുമരുന്ന് പ്രവർത്തനവുമായി ബന്ധമില്ലെന്ന് തെളിഞ്ഞു. റെയ്ഡിനിടെ കഞ്ചാവ് അടങ്ങിയ പ്ലാസ്റ്റിക് ബാഗും സംശയാസ്പദ ദ്രാവകമുള്ള കുപ്പിയും പോലീസ് കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ പ്രതി മയക്കുമരുന്ന് കൈവശമുണ്ടെന്ന് സമ്മതിച്ചെങ്കിലും വ്യക്തിഗത ഉപയോഗത്തിനുള്ളതാണെന്ന് വാദിച്ചു.

എന്നാൽ ഫോറൻസിക് പരിശോധനയിൽ അദ്ദേഹത്തിന്റെ മൂത്ര സാമ്പിളിൽ ഒന്നിലധികം മയക്കുമരുന്ന് വസ്തുക്കൾ കണ്ടെത്തി. തെളിവുകൾ പ്രകാരം വിൽപ്പനയും പ്രചരണവും ലക്ഷ്യമിട്ടുള്ള മയക്കുമരുന്ന് കൈവശം വച്ചതാണെന്ന് കോടതി വിധിച്ചു. മയക്കുമരുന്ന് കടത്തും ഉപഭോഗവും ഉൾപ്പെടെ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്ന് കോടതി പ്രതിക്ക് ജീവപര്യന്തം തടവും തുടർന്ന് നാടുകടത്തലും വിധിച്ചു. ദുബായ് മയക്കുമരുന്ന് കുറ്റങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നു അധികാരികൾ മുന്നറിയിപ്പ് നൽകി. ചെറിയ അളവിൽ പോലും മയക്കുമരുന്ന് കടത്തൽ ജീവപര്യന്തം തടവോ വധശിക്ഷയോ വരാവുന്ന ഗുരുതര കുറ്റമാണെന്നും അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ദുബായിലെ ഈ അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് സൗ​ജ​ന്യ സിം ​കാ​ർ​ഡ്​

സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഇനി സൗജന്യ സിം കാർഡ് ലഭിക്കും. 10 ജി.ബി ഡേറ്റയോടുകൂടിയ ഈ സിം കാർഡുകൾ 24 മണിക്കൂർ വരെ ഉപയോഗിക്കാം. അബൂദബി വിമാനത്താവളങ്ങളും ടെലികോം സേവനദാതാവായ e& കമ്പനിയുമായാണ് കരാർ ഒപ്പുവച്ചത്.
സിം കാർഡ് ഉപയോഗിച്ച് യാത്രക്കാർക്ക് വിമാനത്താവളത്തിൽ മാപ്പുകൾ, ടാക്സി സേവന ആപ്പുകൾ, പണമടയ്ക്കൽ, സന്ദേശമയക്കൽ, അബൂദബി പാസ് പോലുള്ള ഡെസ്റ്റിനേഷൻ ഗൈഡുകൾ തുടങ്ങി ആവശ്യമായ ഓൺലൈൻ സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാനാകും. ലോകത്തിലെ വേഗത്തിൽ വളരുന്ന വ്യോമയാന കേന്ദ്രങ്ങളിൽ ഒന്നാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളം. 30-ലധികം എയർലൈൻസുകളുടെ ശൃംഖല വഴി 100-ലധികം അന്താരാഷ്ട്ര ഗമ്യസ്ഥാനങ്ങളുമായി വിമാനത്താവളം ബന്ധപ്പെടുന്നു. പുതുതായി തുറന്ന ടെർമിനലിൽ 2025 സെപ്റ്റംബർ 30 വരെ 23.9 ദശലക്ഷം യാത്രക്കാരെയാണ് സ്വീകരിച്ചത്. യാത്രക്കാർ അബൂദബിയിലെത്തുന്ന നിമിഷം തന്നെ സ്വഗതാനുഭവം ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ മുൻഗണനയെന്ന് അബൂദബി എയർപോർട്സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ എലീന സോർലിനി പറഞ്ഞു. യാത്രക്കാരുടെ വരവ് കൂടുതൽ സൗകര്യപ്രദമാക്കുന്ന ഡിജിറ്റൽ അനുഭവം നൽകുന്നതിനായി സായിദ് എയർപോർട്ടുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് e& യു.എ.ഇ സി.ഇ.ഒ മസ്ഊദ് എം. ശരീഫ് മഹ്മൂദ് വ്യക്തമാക്കി.

ദുബായ് ഷോപ്പിംഗ് സീസൺ ആരംഭം; ഭാഗ്യശാലികളെ തേടി കാർ, സ്വർണം, ക്യാഷ്… നിരവധി സമ്മാനങ്ങൾ

മേഖലയിലെ ഏറ്റവും വലിയ ഉപഭോക്തൃ ആഘോഷമായ ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) 31-ാം എഡിഷൻ ഡിസംബർ 5ന് ആരംഭിക്കും. ദുബൈ ടൂറിസം വകുപ്പിന്റെ കീഴിലുള്ള ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) ന്റെ നേതൃത്വത്തിലാണ് ഈ വർഷത്തെ ആഘോഷങ്ങൾ. 2026 ജനുവരി 11 വരെ നീളുന്ന 38 ദിവസത്തെ ഷോപ്പിംഗ് ഉത്സവം സന്ദർശകർക്കായി നിരവധി സമ്മാനങ്ങളും ഓഫറുകളും ഒരുക്കുന്നുണ്ട്. ദിവസേന 200 ദിർഹം വിലയുള്ള ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്കിടയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് നിസാൻ കാർ അല്ലെങ്കിൽ ഒരു ലക്ഷം ദിർഹം ക്യാഷ് സമ്മാനമായി ലഭിക്കും. ഫെസ്റ്റിവലിന്റെ അവസാന ദിവസത്തെ ബമ്പർ നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് നാലു ലക്ഷം ദിർഹം ആണ് സമ്മാനം. ആഴ്ചതോറുമുള്ള നറുക്കെടുപ്പുകളിൽ ഭാഗ്യശാലികൾക്ക് 26 ലക്ഷം ദിർഹം മൂല്യമുള്ള സ്വർണ്ണവും സമ്മാനമായി നൽകും. ദുബൈയിൽ താമസിക്കുന്നവർക്കും സന്ദർശകർക്കും 100 ദിർഹം വിലയുള്ള റാഫിൾ ടിക്കറ്റുകൾ ലഭ്യമാണ്. ട്രാഫിക് ആൻഡ് വെഹിക്കിൾ രജിസ്‌ട്രേഷൻ കേന്ദ്രങ്ങൾ, ENOC പെട്രോൾ പമ്പുകൾ, സൂം സ്റ്റോറുകൾ, ഓട്ടോപ്രോ സർവീസ് ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിലാണ് ടിക്കറ്റുകൾ വിൽപ്പനയ്ക്കുള്ളത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *