ഫിഫ അറബ് കപ്പ് 2025 ഡിസംബർ 1 മുതൽ 18 വരെ നടക്കാനിരിക്കെ ഖത്തർ മുഴുവൻ ആഘോഷാന്തരീക്ഷത്തിൽ മുങ്ങുകയാണ്. ടൂർണമെന്റ് തുടങ്ങാൻ രണ്ടാഴ്ചയ്ക്ക് താഴെ മാത്രം ശേഷിക്കെ, ഓൾഡ് ദോഹ തുറമുഖം പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകളാൽ മനോഹരമായി അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഈ കാഴ്ച നിരവധി സന്ദർശകരെ ആകർഷിക്കുകയാണ്. സാംസ്കാരികവും വിനോദപരവുമായ പ്രത്യേക പരിപാടികൾക്കായി തയ്യാറാകുന്ന ലുസൈൽ ബൂലിവാർഡ്, സൂഖ് വാഖിഫ്, മുഷൈറിബ് ഡൗണ്ടൗൺ ദോഹ, വിവിധ സ്റ്റേഡിയം പരിസരങ്ങൾ എന്നിവയും ആഘോഷ നിറച്ച വെളിച്ചക്കാഴ്ചകളിൽ തിളങ്ങി നിൽക്കുന്നു.
ടൂർണമെന്റിന്റെ ഭാഗമായി അൽ ബെയ്ത്ത്, ലുസൈൽ, ഖലീഫ ഇന്റർനാഷണൽ, അഹമ്മദ് ബിൻ അലി, സ്റ്റേഡിയം 974, എഡ്യൂക്കേഷൻ സിറ്റി എന്നീ ആറ് വൻ സ്റ്റേഡിയങ്ങളിലായി പതിനാറ് മുൻനിര അറബ് ടീമുകൾ പോരാട്ടത്തിനിറങ്ങും. റോഡ് ടു ഖത്തർ പ്ലാറ്റ്‌ഫോം വഴി ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാണ്. ഇതിനകം 4.3 ലക്ഷം ക്ക് മുകളിൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞുവെന്ന് സംഘാടകർ അറിയിച്ചു. ഖത്തറിൽ നടന്ന അറബ് കപ്പിന്റെ മുൻ പതിപ്പ് റെക്കോർഡ് ജനപങ്കാളിത്തവും ഭംഗിയാർന്ന സാംസ്കാരിക പരിപാടികളും കൊണ്ട് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ഇത്തവണയും ആരാധകർക്ക് അതിലേറെ ആവേശം നൽകുന്ന വിരുന്നാണ് ഒരുക്കിയിരിക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഉറ്റസുഹൃത്തിന്റെ വളർച്ചയിൽ അസൂയ, കൊലപാതകം ആത്മഹത്യയെന്ന് വരുത്തിത്തീർത്തു, ഗൾഫിൽ മലയാളി വ്യവസായിയെയും യുവതിയെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
അബുദാബിയിൽ 2020-ൽ നടന്ന മലയാളി വ്യവസായിയുടെയും ഓഫീസ് മാനേജറുടെയും ഇരട്ടക്കൊലപാതക കേസിൽ പ്രതികളിൽ ഒരാളായ നിലമ്പൂർ സ്വദേശി ഷമീം കെ.കെയെ സിബിഐ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. വർഷങ്ങളായി ഒളിവിലായിരുന്ന ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയായിരുന്നു. 2020 മാർച്ചിൽ അബുദാബിയിലെ ഒരു ഫ്ലാറ്റിലാണ് കോഴിക്കോട് സ്വദേശിയായ വ്യവസായി ഹാരിസ് പറമ്പിലും ഓഫീസ് മാനേജർ ഡെൻസി ആൻ്റണിയും കൊല്ലപ്പെട്ടത്. കേസിൽ ആകെ 11 പ്രതികളാണ്.
നിലമ്പൂരിൽ നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് വധിക്കപ്പെട്ട കേസിൽ കുറ്റക്കാരനാകുന്ന ഷൈബിൻ അഷ്‌റഫിൻ്റെ നിർദ്ദേശപ്രകാരമാണ് ഈ ഇരട്ടക്കൊലയും നടന്നതെന്ന് അന്വേഷണം വ്യക്തമാക്കുന്നു. പ്രതികളായ 4 മുതൽ 9 വരെ ആളുകളെ ഷൈബിൻ വിദേശത്തേക്ക് അയച്ചാണ് കൊലപാതകം നടന്ന്‌തെന്നും സിബിഐ കണ്ടെത്തി. ആദ്യത്തിൽ അബുദാബി പോലീസ് സംഭവം ആത്മഹത്യയായി റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷേ നിർണായക വഴിത്തിരിവ് ഒരു പ്രതി സെക്രട്ടേറിയറ്റ് വളപ്പിൽ ആത്മഹത്യാശ്രമത്തിനിടെ കൊലപാതകത്തിന്റെ യഥാർത്ഥ വസ്തുതകൾ വെളിപ്പെടുത്തിയതോടെയാണ് സംഭവിച്ചത്. തുടർന്ന് നാട്ടിൽ സംസ്കരിച്ച മൃതദേഹങ്ങൾ രണ്ടുവർഷത്തിന് ശേഷം പുറത്തെടുത്തു പരിശോധനയ്ക്കു വിധേയമാക്കി. ഷമീമിനെ അറസ്റ്റ് ചെയ്തതോടെ കേസിലെ മറു വശങ്ങൾ കൂടുതൽ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണെന്ന് സിബിഐ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം: റോഡരികിൽ വണ്ടിയിടിപ്പിച്ചു നിർത്തി, പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു
ദമാമിൽ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മലയാളി പ്രവാസി മരിച്ചതായി റിപ്പോർട്ട്. കോട്ടയം മണർകാട് ഐരാറ്റുനട ആലുമ്മൂട്ടിൽ വീട്ടിൽ ലിബു തോമസ് (45) ആണ് ദുരന്തത്തിനിരയായത്.
വാഹനം ഓടിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ മാലിന്യ ശേഖരണ പെട്ടിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നിന്നും ഇറങ്ങിയ ലിബു പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സ്ഥലത്തെ ആളുകൾ ഉടൻ പൊലീസിനെയും ആംബുലൻസിനെയും വിവരം അറിയിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം നില വഷളായതിനാൽ ഹൃദയാഘാതം മൂലമാണു മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ട്യൂഷനിൽ പോയ മക്കളെ കൂട്ടിക്കൊണ്ട് വരുന്നതിനിടെയായിരുന്നു ദുരന്തം.
ആലുമ്മൂട്ടിൽ പി.സി. തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനായ ലിബുവിന് ഭാര്യ മഞ്ജുഷ (ദമാം കിങ് ഫഹദ് ആശുപത്രി സ്റ്റാഫ് നഴ്സ്), മക്കൾ ഏബൽ, ഡാൻ (ദമാം ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ) എന്നിവരാണ് കുടുംബം. 12 വർഷത്തിലേറെയായി സൗദിയിൽ പ്രവാസിയായിരുന്ന ലിബു, ദമാമിലെ ഹമദ് എസ്. ഹാസ് വാസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. എസ്.എം.സി, സയോൺ എന്നീ സംഘടനകളിൽ സജീവ പ്രവർത്തകനുമായിരുന്നു. ലിബുവിന്റെ ആകസ്മിക നിര്യാണത്തിൽ സൗദി മലയാളി സമാജം, കനിവ് സാംസ്കാരിക വേദി, എസ്.എം.സി, സയോൺ ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടി ലോകകേരളസഭാംഗവും സാമൂഹികപ്രവർത്തകനുമായ നാസ് വക്കം നേതൃത്വം നടത്തുന്നു. സംസ്കാരം കോട്ടയം മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ പിന്നീട് നടക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Leave a Reply