ഖത്തറിൽ നടക്കുന്ന ഖത്തർ സേനയുടെ ‘വത്താൻ അഭ്യാസം 2025’ന്റെ ഭാഗമായി രാജ്യത്തെ നിവാസികളുടെ മൊബൈൽ ഫോണുകളിൽ പരീക്ഷണ അലർട്ടുകൾ മുഴങ്ങി. സുരക്ഷാ പരിശീലനത്തിന്റെ ഭാഗമായുള്ളതിനാൽ ഇവ പരീക്ഷണാടിസ്ഥാനത്തിലുള്ള അലർട്ടുകൾ മാത്രമാണെന്ന്, പൊതുജനങ്ങൾ യാതൊരു പ്രതികരണവും നൽകേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പരീക്ഷണത്തെക്കുറിച്ചുള്ള വിവരം മുൻകൂട്ടി അറിയിച്ചുകൊണ്ട് നിവാസികളുടെ മൊബൈലുകളിലേക്ക് സന്ദേശവും അയച്ചതായി മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ത്വരിതപ്രതികരണം ഉറപ്പാക്കുന്നതിനായി ഖത്തർ സേന നടത്തുന്ന വാർഷിക സുരക്ഷാ അഭ്യാസമാണ് ‘വത്താൻ’.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
പബ്ലിക് ടോയ്‌ലറ്റ് മാത്രമല്ല, ഈക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലെ ശുചിമുറിയും അപകടകരമാവാം!
ഒഫീസുകളിലും പൊതുഇടങ്ങളിലുമൊക്കെ നിരവധി ആളുകൾ ഉപയോഗിക്കുന്നതിനാൽ ശുചിമുറികളിൽ വൃത്തിയില്ലായ്മ സാധാരണമാണ്. എന്നാൽ ഇതോടെ ആരോഗ്യപരമായി ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വീട്ടിലെ ടോയ്ലറ്റ് പോലും ശുചിയായി സൂക്ഷിക്കാത്തത് രോഗങ്ങളിലേക്ക് നയിക്കാം. വൃത്തിയില്ലാത്ത ടോയ്ലറ്റ് സീറ്റുകൾ ഉപയോഗിക്കുമ്പോൾ ശരീരത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ള ചില പ്രധാന അണുക്കളെക്കുറിച്ച് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
ടോയ്ലറ്റിലൂടെ പകരാവുന്ന അണുക്കൾ
- ഇ.കോളി
മലത്തിൽ കാണപ്പെടുന്ന ഈ ബാക്ടീരിയ വൃത്തിയില്ലാത്ത ടോയ്ലറ്റുകൾ വഴി ശരീരത്തിലേക്ക് പ്രവേശിക്കുമ്പോൾ വയറിനും കുടലിനും വിവിധ പ്രശ്നങ്ങൾ ഉണ്ടാക്കാം. - സാൽമൊനെല്ല
ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സാൽമൊനെല്ല വൃത്തിയില്ലാത്ത ശുചിമുറി ഉപയോഗത്തിലൂടെ പകരാനിടയുണ്ട്. - നോറോ വൈറസ്
ഗാസ്റ്റ്രോഎൻട്രൈറ്റിസിന് കാരണമാകുന്ന, അതിവേഗം പകരുന്ന വൈറസാണ് നോറോ വൈറസ്. ടോയ്ലറ്റ് സീറ്റുകൾ പോലുള്ള ഉപരിതലങ്ങളിൽ ഇത് ദീർഘകാലം ജീവിക്കും. - ഇൻഫ്ലുവൻസ വൈറസ്
കൈകളിലൂടെ ശരീരത്തിലേക്ക് കടന്ന് ജലദോഷം ഉൾപ്പെടെ പല രോഗങ്ങൾക്കും കാരണമാകാം. - ഫംഗസ് (റിംഗ്‌വേം)
ചർമ്മരോഗമായ പുഴുക്കടിക്ക് കാരണമാകുന്ന ഫംഗസ് ടോയ്ലറ്റ് സീറ്റിൽ നിന്ന് പകരാൻ സാധ്യതയുണ്ട്. - പിന്‍വേം
കുട്ടികളിൽ മലദ്വാര ചൊറിച്ചലിന് കാരണമാകുന്ന ഈ പരാന്നഭോജി വിരയുടെ മുട്ടകൾ മലിനമായ ടോയ്ലറ്റുകൾ വഴി പടരുമെന്ന് വിദഗ്ധർ പറയുന്നു. - സ്റ്റാഫ് ബാക്ടീരിയ
സ്റ്റാഫിലോകോക്കസ് ഓറിയസ് മുറിവുകൾ വഴി ശരീരത്തിലേക്ക് കടന്നാൽ ഗുരുതരമായ ചർമ്മ അണുബാധകൾ ഉണ്ടാകാം. ഇവയും മലിനമായ ടോയ്ലറ്റുകളിൽ നിന്ന് പകരാം.
രക്ഷപ്പെടാൻ എന്ത് ചെയ്യണം?
-യാത്രകളിൽ സാനിറ്റൈസർ സ്പ്രേ ഉപയോഗിച്ച് ടോയ്ലറ്റ് സീറ്റ് അണുവിമുക്തമാക്കുക.
-ശുചിമുറി ഉപയോഗിച്ച ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
-ഡിസ്‌പോസിബിൾ ടോയ്ലറ്റ് സീറ്റ് കവറുകൾ ഉപയോഗിക്കുക.
-ടോയ്ലറ്റ് സീറ്റിന് മുകളിലേക്ക് ടിഷ്യൂ വിരിക്കുന്ന രീതിയൊഴിവാക്കുക; ഇത് ചർമ്മ തിണർപ്പ് ഉണ്ടാക്കാം.
പൊതു ശുചിമുറികളിൽ കൂടുതൽ ജാഗ്രത പാലിക്കുന്നത് മാത്രമേ അണുബാധകളിൽ നിന്ന് സുരക്ഷ നേടാൻ സഹായിക്കുകയുള്ളു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ശ്രദ്ധിക്കുക; ഖത്തറിലെ ഈ റോഡ് അടച്ചിടും
ഖലീഫ അൽ അതിയ്യ ഇന്റർചേഞ്ചിലെ ഗതാഗതം താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി 2025 നവംബർ 21-ന് വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ നവംബർ 22-ന് ശനിയാഴ്ച പുലർച്ചെ 5 മണി വരെ ഈ റോഡ് അടച്ചിടൽ പ്രാബല്യത്തിൽ വരും.
റോഡ് അടച്ചിടൽ സമയത്ത് വേഗപരിധി കര്‍ശനമായി പാലിക്കാനും ലഭ്യമായ വഴിതിരിച്ചുവിടൽ മാർഗങ്ങൾ ഉപയോഗിക്കാനും ആവശ്യമായ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ അടുത്തുള്ള സ്ട്രീറ്റുകൾ വഴി യാത്ര ചെയ്യാനും അഷ്ഗാൽ യാത്രക്കാരോട് നിർദേശിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Leave a Reply