വ്യാജ നിക്ഷേപ പരസ്യങ്ങൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണി കിട്ടും മുന്നറിയിപ്പ് നൽകി ഖത്തർ എനർജി

തങ്ങളുടെ പേര്, ലോഗോ എന്നിവ ദുരുപയോഗം ചെയ്ത് നടത്തുന്ന വ്യാജ ഓൺലൈൻ നിക്ഷേപ തട്ടിപ്പുകളിൽ നിന്ന് ജാഗ്രത പാലിക്കണമെന്ന് ഖത്തർ എനർജി വീണ്ടും മുന്നറിയിപ്പ് നൽകി. കമ്പനിയെ അനുകരിച്ച് പ്രചരിപ്പിക്കുന്ന ഈ തട്ടിപ്പ് പരസ്യങ്ങളിൽ ഇപ്പോൾ AI ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ വീഡിയോകളും ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു.

പൊതുജനങ്ങളിൽ നിന്ന് നേരിട്ടോ പരോക്ഷമായോ പണം അഭ്യർത്ഥിക്കുന്നില്ല എന്ന നിലപാട് ഖത്തർ എനർജി ആവർത്തിച്ചു. കമ്പനിയുമായി ബന്ധപ്പെട്ടതായി തോന്നിക്കുന്ന ഏതെങ്കിലും നിക്ഷേപ ഓഫറുകൾ സ്വീകരിക്കുന്നതിനുമുമ്പ് അവയുടെ വിശ്വാസ്യത നിർബന്ധമായും പരിശോധിക്കണമെന്നും കമ്പനി നിർദേശിച്ചു.

സ്വന്തം നാമവും പ്രതിച്ഛായയും ഉപയോഗിച്ച് നടക്കുന്ന ഇത്തരം ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ എല്ലാവരും മുൻകരുതലെടുക്കണമെന്ന് ഖത്തർ എനർജി വ്യക്തമാക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ഖത്തറിൽ മെട്രോലിങ്ക് സർവീസുകളിൽ ഇന്ന് മുതൽ മാറ്റം

2025 നവംബർ 16 മുതൽ, കോർണിഷ് സ്റ്റേഷന്റെ എക്സിറ്റ് 3 ൽ നിന്ന് സാധാരണയായി സർവീസ് നടത്തുന്ന M144 ബസുകൾ ഇനി എക്സിറ്റ് 2 ൽ നിന്ന് സർവീസ് നടത്തുമെന്ന് ദോഹ മെട്രോ അറിയിച്ചു. യാത്രക്കാർക്ക് യാത്രാനുഭവം വർദ്ധിപ്പിക്കുന്നതിനായി, തവാർ മാളിൽ ഒരു പുതിയ ബസ് സ്റ്റോപ്പ് ആരംഭിച്ചതായും അധികൃതർ വെളിപ്പെടുത്തി. മദീനത്ത് ഖലീഫ നോർത്ത്, ദാൽ അൽ ഹമാം, ഉം ലെഖ്ബ എന്നീ പ്രദേശങ്ങളിൽ M144 മെട്രോലിങ്ക് സേവനം നൽകുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ഖത്തറിൽ പൈലറ്റ് ഇല്ലാ-എയർ ടാക്സി; പരീക്ഷണ പറക്കൽ വിജയകരം

ഖത്തറില്‍ ആദ്യമായുള്ള ആളില്ലാ eVTOL (എയര്‍ ടാക്സി) നഗര വിമാന സര്‍വീസിന്റെ പരീക്ഷണ പറക്കലിന് ഗതാഗതമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ താനി സാക്ഷിയായി. സ്മാര്‍ട്ട്, പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം സ്വീകരിക്കാനുള്ള ഖത്തറിന്റെ ദീര്‍ഘകാല പദ്ധതിയിലേക്ക് ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ പരീക്ഷണ വിജയമായി മാറിയത്. ഗതാഗത മന്ത്രാലയം നടത്തുന്ന സാങ്കേതിക പഠന പരമ്പരയുടെ ഭാഗമായാണ് എയര്‍ ടാക്സിയുടെ ഡെമോ ഫ്ലൈറ്റും സംഘടിപ്പിച്ചത്. സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനക്ഷമതയും ഭാവിയില്‍ ഉപയോഗ സാധ്യതയും വിലയിരുത്തുന്നതായിരുന്നു ലക്ഷ്യം. പഴയ ദോഹ തുറമുഖത്തും കത്താറ സാംസ്‌കാരിക ഗ്രാമത്തിനും ഇടയിലാണ് പരീക്ഷണ പറക്കല്‍ നടത്തി. മനുഷ്യ നിയന്ത്രണമില്ലാതെ, പൂര്‍ണമായും AI- അധിഷ്‌ഠിതമായ സ്വയം നിയന്ത്രണ സിസ്റ്റംയും ആധുനിക എയര്‍ നാവിഗേഷന്‍ സാങ്കേതികവിദ്യയും ഉപയോഗിച്ചായിരുന്നു പറത്തിയത്. വ്യോമാതിർത്തി സുരക്ഷിതമായും കാര്യക്ഷമമായും വിനിയോഗിക്കാനാകുമെന്ന് പരീക്ഷണം തെളിയിച്ചു.

പരീക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഭാവിയില്‍ ഇത്തരത്തിലുള്ള ഗതാഗതം അംഗീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ നിയമങ്ങള്‍, ചട്ടങ്ങള്‍, സാങ്കേതിക മാനദണ്ഡങ്ങള്‍ എന്നിവ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഗതാഗത മന്ത്രാലയം തുടരുമെന്ന് അറിയിച്ചു. പൈലറ്റില്ലാ എയര്‍ ടാക്സി പദ്ധതി ഘട്ടംഘട്ടമായി മുന്നോട്ടുപോകും. ഓരോ ഘട്ടത്തിലും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷാ പരിശോധനകളുടെയും സാങ്കേതിക, പ്രവര്‍ത്തന, നിയന്ത്രണ മാനദണ്ഡങ്ങളുടെയും പാലനമുറപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറിന്റെ മൊബിലിറ്റി നെറ്റ്‌വര്‍ക്കില്‍ ഈ പുതിയ ഗതാഗത സംവിധാനം സുരക്ഷിതമായി ഉള്‍പ്പെടുത്തുക എന്നതാണ് അന്തിമ ലക്ഷ്യം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *