ഖത്തറിലെ ജയിലുകളിൽ തടവുകാർ നിർമ്മിക്കുന്ന വിവിധ ഉൽപ്പന്നങ്ങൾ ഇനി ഓൺലൈനായി സ്വന്തമാക്കാം. ശിക്ഷാ, തിരുത്തൽ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഓൺലൈൻ വിൽപ്പന ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ശിക്ഷാ–തിരുത്തൽ സ്ഥാപന വകുപ്പ് തിങ്കളാഴ്ച അറിയിച്ചു. ഉൽപ്പന്നങ്ങൾ ‘സൂം’ (ZOOM) ആപ്പ് വഴി വാങ്ങാൻ സാധിക്കും. ഈ ആപ്പ് ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ, ആപ്പ് ഗാലറി എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. തടവുകാരുടെ കഴിവുകളും ഉൽപ്പാദന ശേഷിയും സമൂഹത്തോട് പങ്കുവെച്ച്, അവരുടെ പുനരധിവാസത്തിനും തൊഴിൽപരമായ വളർച്ചക്കും പിന്തുണ നൽകുന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വകുപ്പ് വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
വ്യാജ നിക്ഷേപ പരസ്യങ്ങൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണി കിട്ടും മുന്നറിയിപ്പ് നൽകി ഖത്തർ എനർജി
തങ്ങളുടെ പേര്, ലോഗോ എന്നിവ ദുരുപയോഗം ചെയ്ത് നടത്തുന്ന വ്യാജ ഓൺലൈൻ നിക്ഷേപ തട്ടിപ്പുകളിൽ നിന്ന് ജാഗ്രത പാലിക്കണമെന്ന് ഖത്തർ എനർജി വീണ്ടും മുന്നറിയിപ്പ് നൽകി. കമ്പനിയെ അനുകരിച്ച് പ്രചരിപ്പിക്കുന്ന ഈ തട്ടിപ്പ് പരസ്യങ്ങളിൽ ഇപ്പോൾ AI ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ വീഡിയോകളും ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു.
പൊതുജനങ്ങളിൽ നിന്ന് നേരിട്ടോ പരോക്ഷമായോ പണം അഭ്യർത്ഥിക്കുന്നില്ല എന്ന നിലപാട് ഖത്തർ എനർജി ആവർത്തിച്ചു. കമ്പനിയുമായി ബന്ധപ്പെട്ടതായി തോന്നിക്കുന്ന ഏതെങ്കിലും നിക്ഷേപ ഓഫറുകൾ സ്വീകരിക്കുന്നതിനുമുമ്പ് അവയുടെ വിശ്വാസ്യത നിർബന്ധമായും പരിശോധിക്കണമെന്നും കമ്പനി നിർദേശിച്ചു.
സ്വന്തം നാമവും പ്രതിച്ഛായയും ഉപയോഗിച്ച് നടക്കുന്ന ഇത്തരം ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ എല്ലാവരും മുൻകരുതലെടുക്കണമെന്ന് ഖത്തർ എനർജി വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഖത്തറിൽ മെട്രോലിങ്ക് സർവീസുകളിൽ ഇന്ന് മുതൽ മാറ്റം
2025 നവംബർ 16 മുതൽ, കോർണിഷ് സ്റ്റേഷന്റെ എക്സിറ്റ് 3 ൽ നിന്ന് സാധാരണയായി സർവീസ് നടത്തുന്ന M144 ബസുകൾ ഇനി എക്സിറ്റ് 2 ൽ നിന്ന് സർവീസ് നടത്തുമെന്ന് ദോഹ മെട്രോ അറിയിച്ചു. യാത്രക്കാർക്ക് യാത്രാനുഭവം വർദ്ധിപ്പിക്കുന്നതിനായി, തവാർ മാളിൽ ഒരു പുതിയ ബസ് സ്റ്റോപ്പ് ആരംഭിച്ചതായും അധികൃതർ വെളിപ്പെടുത്തി. മദീനത്ത് ഖലീഫ നോർത്ത്, ദാൽ അൽ ഹമാം, ഉം ലെഖ്ബ എന്നീ പ്രദേശങ്ങളിൽ M144 മെട്രോലിങ്ക് സേവനം നൽകുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Leave a Reply