കാലങ്ങളായി ഉപയോഗിക്കാതെ നിഷ്‌ക്രിയമായ ബാങ്ക് അക്കൗണ്ടുകളിലെ തുകയെക്കുറിച്ച് ആശങ്കപ്പെടുന്നവർക്കായി സന്തോഷവാർത്ത. ഇതിലെ പണം തിരികെ ലഭിക്കുന്നതിനുള്ള പ്രക്രിയ റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
2014 മെയ് മാസത്തിലാണ് ദീർഘകാലമായി ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതിനായി റിസർവ് ബാങ്ക് നിക്ഷേപക വിദ്യാഭ്യാസ-ബോധവൽക്കരണ ഫണ്ട് (DEA Fund) ആരംഭിച്ചത്. 10 വർഷത്തിലധികമായി ഇടപാടുകളില്ലാത്ത സേവിങ്സ്/കറന്റ് അക്കൗണ്ടുകളിലെ തുകയോ കാലാവധി കഴിഞ്ഞ് 10 വർഷത്തിലധികം ക്ലെയിം ചെയ്യാത്ത ഫിക്‌സഡ്, ടേം ഡെപ്പോസിറ്റുകളിലെ തുകയോ ‘അവകാശികളില്ലാത്ത നിക്ഷേപം’ (Unclaimed Deposits) ആയി കണക്കാക്കി ഈ ഫണ്ടിലേക്ക് മാറ്റും.
എന്നാൽ, നിക്ഷേപകരോ അവകാശികളോ എപ്പോഴും ബാങ്കിൽ നിന്ന് ഈ തുക പലിശയോടെ തിരികെ ക്ലെയിം ചെയ്യാനുള്ള അവകാശം നിലനിൽക്കും.
എന്തെല്ലാം നിക്ഷേപങ്ങളാണ് DEA ഫണ്ടിലേക്ക് മാറ്റപ്പെടുക?
സേവിങ്സ് ബാങ്ക്, കറന്റ് അക്കൗണ്ട് തീരുവകൾ
ഫിക്‌സഡ്, ടേം ഡെപ്പോസിറ്റ് അക്കൗണ്ടുകൾ
റിക്കറിംഗ്/ക്യുമുലേറ്റീവ് ഡെപ്പോസിറ്റുകൾ
ലോൺ/കാഷ് ക്രെഡിറ്റ് അക്കൗണ്ടുകളുടെ അഡ്ജസ്റ്റ്മെന്റിനുശേഷമുള്ള തുക
ക്ലെയിം ചെയ്യാത്ത ഡിമാൻഡ് ഡ്രാഫ്റ്റുകൾ, പേ ഓർഡറുകൾ, ബാങ്കേഴ്സ് ചെക്കുകൾ
പ്രീപെയ്ഡ് കാർഡുകളിലെ ഉപയോഗിക്കാത്ത ബാലൻസ്
രൂപയായായി മാറ്റിയ വിദേശ കറൻസി നിക്ഷേപങ്ങൾ
UDGAM പോർട്ടൽ വഴി നിക്ഷേപം എങ്ങനെ കണ്ടെത്താം?
റിസർവ് ബാങ്കിന്റെ UDGAM (Unclaimed Deposits – Gateway to Access Information) പോർട്ടൽ വഴി ഒരേസമയം പല ബാങ്കുകളിലുമായുള്ള അവകാശികളില്ലാത്ത നിക്ഷേപങ്ങൾ അന്വേഷിക്കാം. ഇപ്പോൾ 30-ലധികം ബാങ്കുകളുടെ ഡാറ്റ പോർട്ടലിൽ ലഭ്യമാണ്.
പോർട്ടൽ ലിങ്ക്: https://udgam.rbi.org.in
തിരയാനാവശ്യമായ വിവരങ്ങൾ:
വ്യക്തികൾക്കായി:
-അക്കൗണ്ട് ഉടമയുടെ പേര്
-ബാങ്കിന്റെ പേര്
-പാൻ, വോട്ടർ ഐഡി, DL, പാസ്‌പോർട്ട് നമ്പർ, ജനനത്തീയതി എന്നിവയിൽ ഏതെങ്കിലും ഒന്ന്
സ്ഥാപനങ്ങൾക്കായി:
-സ്ഥാപനത്തിന്റെ പേര്
-ബാങ്കിന്റെ പേര്
-അധികാരപ്പെട്ട ഒപ്പിട്ടയാളുടെ പേര്
-പാൻ തുടങ്ങിയ രേഖകൾ
-രേഖകൾ ഇല്ലെങ്കിൽ വിലാസം ഉപയോഗിച്ചും തിരച്ചിൽ നടത്താം.
-അവകാശികളില്ലാത്ത തുക തിരികെ ലഭിക്കാനുള്ള 3 ഘട്ടങ്ങൾ
-നിക്ഷേപം കണ്ടെത്തിയശേഷം ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ സമീപിക്കുക.
-ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐഡി തുടങ്ങിയ KYC രേഖകളോടു കൂടി ക്ലെയിം ഫോം സമർപ്പിക്കുക.
-പരിശോധന പൂർത്തിയാക്കിയ ശേഷം, ബാധകമായാൽ പലിശയോടുകൂടി തുക അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.
നിക്ഷേപം തിരികെ ലഭിക്കാനുള്ള പ്രത്യേക ക്യാമ്പുകൾ
അവകാശികളില്ലാത്ത നിക്ഷേപങ്ങൾ തിരികെ നൽകുന്നതിനായി ഈ വർഷം ഡിസംബർ വരെ രാജ്യത്തെ എല്ലാ ജില്ലകളിലും RBI പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. യോഗ്യരായവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഖത്തറിൽ മെട്രോലിങ്ക് സർവീസുകളിൽ ഇന്ന് മുതൽ മാറ്റം
2025 നവംബർ 16 മുതൽ, കോർണിഷ് സ്റ്റേഷന്റെ എക്സിറ്റ് 3 ൽ നിന്ന് സാധാരണയായി സർവീസ് നടത്തുന്ന M144 ബസുകൾ ഇനി എക്സിറ്റ് 2 ൽ നിന്ന് സർവീസ് നടത്തുമെന്ന് ദോഹ മെട്രോ അറിയിച്ചു. യാത്രക്കാർക്ക് യാത്രാനുഭവം വർദ്ധിപ്പിക്കുന്നതിനായി, തവാർ മാളിൽ ഒരു പുതിയ ബസ് സ്റ്റോപ്പ് ആരംഭിച്ചതായും അധികൃതർ വെളിപ്പെടുത്തി. മദീനത്ത് ഖലീഫ നോർത്ത്, ദാൽ അൽ ഹമാം, ഉം ലെഖ്ബ എന്നീ പ്രദേശങ്ങളിൽ M144 മെട്രോലിങ്ക് സേവനം നൽകുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഖത്തറിൽ പൈലറ്റ് ഇല്ലാ-എയർ ടാക്സി; പരീക്ഷണ പറക്കൽ വിജയകരം
ഖത്തറില്‍ ആദ്യമായുള്ള ആളില്ലാ eVTOL (എയര്‍ ടാക്സി) നഗര വിമാന സര്‍വീസിന്റെ പരീക്ഷണ പറക്കലിന് ഗതാഗതമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ താനി സാക്ഷിയായി. സ്മാര്‍ട്ട്, പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം സ്വീകരിക്കാനുള്ള ഖത്തറിന്റെ ദീര്‍ഘകാല പദ്ധതിയിലേക്ക് ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ പരീക്ഷണ വിജയമായി മാറിയത്. ഗതാഗത മന്ത്രാലയം നടത്തുന്ന സാങ്കേതിക പഠന പരമ്പരയുടെ ഭാഗമായാണ് എയര്‍ ടാക്സിയുടെ ഡെമോ ഫ്ലൈറ്റും സംഘടിപ്പിച്ചത്. സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനക്ഷമതയും ഭാവിയില്‍ ഉപയോഗ സാധ്യതയും വിലയിരുത്തുന്നതായിരുന്നു ലക്ഷ്യം. പഴയ ദോഹ തുറമുഖത്തും കത്താറ സാംസ്‌കാരിക ഗ്രാമത്തിനും ഇടയിലാണ് പരീക്ഷണ പറക്കല്‍ നടത്തി. മനുഷ്യ നിയന്ത്രണമില്ലാതെ, പൂര്‍ണമായും AI- അധിഷ്‌ഠിതമായ സ്വയം നിയന്ത്രണ സിസ്റ്റംയും ആധുനിക എയര്‍ നാവിഗേഷന്‍ സാങ്കേതികവിദ്യയും ഉപയോഗിച്ചായിരുന്നു പറത്തിയത്. വ്യോമാതിർത്തി സുരക്ഷിതമായും കാര്യക്ഷമമായും വിനിയോഗിക്കാനാകുമെന്ന് പരീക്ഷണം തെളിയിച്ചു.
പരീക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഭാവിയില്‍ ഇത്തരത്തിലുള്ള ഗതാഗതം അംഗീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ നിയമങ്ങള്‍, ചട്ടങ്ങള്‍, സാങ്കേതിക മാനദണ്ഡങ്ങള്‍ എന്നിവ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഗതാഗത മന്ത്രാലയം തുടരുമെന്ന് അറിയിച്ചു. പൈലറ്റില്ലാ എയര്‍ ടാക്സി പദ്ധതി ഘട്ടംഘട്ടമായി മുന്നോട്ടുപോകും. ഓരോ ഘട്ടത്തിലും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷാ പരിശോധനകളുടെയും സാങ്കേതിക, പ്രവര്‍ത്തന, നിയന്ത്രണ മാനദണ്ഡങ്ങളുടെയും പാലനമുറപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറിന്റെ മൊബിലിറ്റി നെറ്റ്‌വര്‍ക്കില്‍ ഈ പുതിയ ഗതാഗത സംവിധാനം സുരക്ഷിതമായി ഉള്‍പ്പെടുത്തുക എന്നതാണ് അന്തിമ ലക്ഷ്യം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Leave a Reply