ഖത്തറില്‍ ആദ്യമായുള്ള ആളില്ലാ eVTOL (എയര്‍ ടാക്സി) നഗര വിമാന സര്‍വീസിന്റെ പരീക്ഷണ പറക്കലിന് ഗതാഗതമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ താനി സാക്ഷിയായി. സ്മാര്‍ട്ട്, പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം സ്വീകരിക്കാനുള്ള ഖത്തറിന്റെ ദീര്‍ഘകാല പദ്ധതിയിലേക്ക് ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ പരീക്ഷണ വിജയമായി മാറിയത്. ഗതാഗത മന്ത്രാലയം നടത്തുന്ന സാങ്കേതിക പഠന പരമ്പരയുടെ ഭാഗമായാണ് എയര്‍ ടാക്സിയുടെ ഡെമോ ഫ്ലൈറ്റും സംഘടിപ്പിച്ചത്. സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനക്ഷമതയും ഭാവിയില്‍ ഉപയോഗ സാധ്യതയും വിലയിരുത്തുന്നതായിരുന്നു ലക്ഷ്യം. പഴയ ദോഹ തുറമുഖത്തും കത്താറ സാംസ്‌കാരിക ഗ്രാമത്തിനും ഇടയിലാണ് പരീക്ഷണ പറക്കല്‍ നടത്തി. മനുഷ്യ നിയന്ത്രണമില്ലാതെ, പൂര്‍ണമായും AI- അധിഷ്‌ഠിതമായ സ്വയം നിയന്ത്രണ സിസ്റ്റംയും ആധുനിക എയര്‍ നാവിഗേഷന്‍ സാങ്കേതികവിദ്യയും ഉപയോഗിച്ചായിരുന്നു പറത്തിയത്. വ്യോമാതിർത്തി സുരക്ഷിതമായും കാര്യക്ഷമമായും വിനിയോഗിക്കാനാകുമെന്ന് പരീക്ഷണം തെളിയിച്ചു.
പരീക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഭാവിയില്‍ ഇത്തരത്തിലുള്ള ഗതാഗതം അംഗീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ നിയമങ്ങള്‍, ചട്ടങ്ങള്‍, സാങ്കേതിക മാനദണ്ഡങ്ങള്‍ എന്നിവ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഗതാഗത മന്ത്രാലയം തുടരുമെന്ന് അറിയിച്ചു. പൈലറ്റില്ലാ എയര്‍ ടാക്സി പദ്ധതി ഘട്ടംഘട്ടമായി മുന്നോട്ടുപോകും. ഓരോ ഘട്ടത്തിലും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷാ പരിശോധനകളുടെയും സാങ്കേതിക, പ്രവര്‍ത്തന, നിയന്ത്രണ മാനദണ്ഡങ്ങളുടെയും പാലനമുറപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറിന്റെ മൊബിലിറ്റി നെറ്റ്‌വര്‍ക്കില്‍ ഈ പുതിയ ഗതാഗത സംവിധാനം സുരക്ഷിതമായി ഉള്‍പ്പെടുത്തുക എന്നതാണ് അന്തിമ ലക്ഷ്യം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
യാത്രക്കാരിയുടെ പെരുമാറ്റത്തിൽ സംശയം, വസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്ത രഹസ്യ പോക്കറ്റുകൾ, പരിശോധനയിൽ കൈവശം മയക്കുമരുന്ന്
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള മയക്കുമരുന്ന് കടത്തൽ ശ്രമം എയർ കാർഗോ കസ്റ്റംസ് വകുപ്പ് തകർത്തു. ഖത്തറിലെത്തിയ ഒരു വനിതാ യാത്രക്കാരിയുടെ വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ മൂന്ന് കിലോയിൽ കൂടുതൽ മയക്കുമരുന്നാണ് അധികൃതർ പിടികൂടിയത്. യാത്രക്കാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഇൻസ്‌പെക്ടർ നടത്തിയ വിശദമായ പരിശോധനയിലാണ് കണ്ടെത്തൽ. വസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്ത രഹസ്യ പോക്കറ്റുകളിലായിരുന്നു മയക്കുമരുന്ന് മറച്ചു വെച്ചിരുന്നത്.
അധികൃതർ നൽകിയ വിവരങ്ങൾ പ്രകാരം, പിടിച്ചെടുത്തത് ഏകദേശം 2.8 കിലോഗ്രാം ഹാഷിഷും 900 ഗ്രാം മെത്താംഫെറ്റാമൈനുമാണ്. പിടിച്ചെടുത്ത മയക്കുമരുന്നും പ്രതിയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Leave a Reply