53 പുതിയ സേവനങ്ങൾ; കാത്തിരിപ്പ് സമയം കുറച്ചു; ഉപഭോക്തൃ സംതൃപ്തി 98%; ഖത്തറിൽ വൻ നേട്ടവുമായി സർക്കാർ സേവന കേന്ദ്രങ്ങൾ

2025-ൽ ഖത്തറിലുടനീളമുള്ള സർക്കാർ സേവന കേന്ദ്രങ്ങളുടെ നവീകരണത്തിൽ സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോ (CGB) ശ്രദ്ധേയമായ പുരോഗതി റിപ്പോർട്ട് ചെയ്തു. 53 പുതിയ സേവനങ്ങൾ അവതരിപ്പിച്ചതോടൊപ്പം, ഉപഭോക്തൃ സംതൃപ്തി 98 ശതമാനമായി ഉയർന്നതായി ബ്യൂറോ അറിയിച്ചു. സേവന കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളും ഉപയോക്തൃ അനുഭവങ്ങളും ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങൾ ലളിതമാക്കിയതോടെ 2024 നെ അപേക്ഷിച്ച് കാത്തിരിപ്പ് സമയം കുറയുകയും പൊതുജനങ്ങൾക്ക് ലഭ്യമായ സേവനങ്ങളുടെ എണ്ണം ഗണ്യമായി വർധിക്കുകയും ചെയ്തു. “സണ്ടക്” എന്ന പുതിയ സേവനമാണ് ഈ വർഷത്തെ പ്രധാന സംരംഭങ്ങളിൽ ഒന്ന്. ഏഴ് സേവന കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സഹായം ലഭ്യമാക്കുന്ന സംവിധാനമാണ് ഇത്.
സേവനങ്ങൾ വികസിപ്പിക്കുന്നതോടൊപ്പം, ജീവനക്കാരുടെ യോഗ്യത വർധിപ്പിക്കാനും ബ്യൂറോ ശ്രദ്ധ നൽകി. ഉയർന്ന നിലവാരത്തിലുള്ള ഉപഭോക്തൃ സേവനവും ആശയവിനിമയ കഴിവുകളും ഉറപ്പാക്കുന്നതിനായി 300-ലധികം ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി. റൗദത്ത് അൽ ഹമാമ, അൽ ഹിലാൽ, അൽ ഖോർ, അൽ റയ്യാൻ, അൽ ഷമാൽ, അൽ വക്ര, ദി പേൾ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളിൽ വിദേശകാര്യ, നീതി, വാണിജ്യം & വ്യവസായം, തൊഴിൽ, സാമൂഹിക വികസനം & കുടുംബം, മുനിസിപ്പാലിറ്റി, സുപ്രീം ജുഡീഷ്യറി കൗൺസിൽ, പെൻഷൻ അതോറിറ്റി, കഹ്രാമ എന്നീ നിരവധി പ്രധാന വകുപ്പുകളുടെ സേവനങ്ങൾ ലഭ്യമാണ്.

മുതിർന്ന പൗരന്മാരെയും ഭിന്നശേഷിയുള്ളവരെയും മുൻനിരയിൽ പരിഗണിക്കുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രാജ്യവ്യാപകമായി സേവന കേന്ദ്രങ്ങളുടെ ആസൂത്രണവും വികസനവും സിജിബിയുടെ സർക്കാർ സേവന കേന്ദ്രങ്ങളുടെ വകുപ്പാണ് ഏകോപിപ്പിക്കുന്നത്. പ്രാദേശിക ആവശ്യങ്ങൾ വിലയിരുത്തൽ, സേവനങ്ങൾ തരംതിരിക്കൽ, ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരണം, പ്രവർത്തനം നിരീക്ഷിക്കൽ എന്നിവ ഇവയുടെ ചുമതലയിലാണ്. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനായി പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളും നിർദ്ദേശങ്ങളും ശേഖരിച്ച് വിശകലനം ചെയ്യുന്നതിനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ഖത്തറിൽ മെട്രോലിങ്ക് സർവീസുകളിൽ ഇന്ന് മുതൽ മാറ്റം

2025 നവംബർ 16 മുതൽ, കോർണിഷ് സ്റ്റേഷന്റെ എക്സിറ്റ് 3 ൽ നിന്ന് സാധാരണയായി സർവീസ് നടത്തുന്ന M144 ബസുകൾ ഇനി എക്സിറ്റ് 2 ൽ നിന്ന് സർവീസ് നടത്തുമെന്ന് ദോഹ മെട്രോ അറിയിച്ചു. യാത്രക്കാർക്ക് യാത്രാനുഭവം വർദ്ധിപ്പിക്കുന്നതിനായി, തവാർ മാളിൽ ഒരു പുതിയ ബസ് സ്റ്റോപ്പ് ആരംഭിച്ചതായും അധികൃതർ വെളിപ്പെടുത്തി. മദീനത്ത് ഖലീഫ നോർത്ത്, ദാൽ അൽ ഹമാം, ഉം ലെഖ്ബ എന്നീ പ്രദേശങ്ങളിൽ M144 മെട്രോലിങ്ക് സേവനം നൽകുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ഖത്തറിൽ പൈലറ്റ് ഇല്ലാ-എയർ ടാക്സി; പരീക്ഷണ പറക്കൽ വിജയകരം

ഖത്തറില്‍ ആദ്യമായുള്ള ആളില്ലാ eVTOL (എയര്‍ ടാക്സി) നഗര വിമാന സര്‍വീസിന്റെ പരീക്ഷണ പറക്കലിന് ഗതാഗതമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ താനി സാക്ഷിയായി. സ്മാര്‍ട്ട്, പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം സ്വീകരിക്കാനുള്ള ഖത്തറിന്റെ ദീര്‍ഘകാല പദ്ധതിയിലേക്ക് ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ പരീക്ഷണ വിജയമായി മാറിയത്. ഗതാഗത മന്ത്രാലയം നടത്തുന്ന സാങ്കേതിക പഠന പരമ്പരയുടെ ഭാഗമായാണ് എയര്‍ ടാക്സിയുടെ ഡെമോ ഫ്ലൈറ്റും സംഘടിപ്പിച്ചത്. സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനക്ഷമതയും ഭാവിയില്‍ ഉപയോഗ സാധ്യതയും വിലയിരുത്തുന്നതായിരുന്നു ലക്ഷ്യം. പഴയ ദോഹ തുറമുഖത്തും കത്താറ സാംസ്‌കാരിക ഗ്രാമത്തിനും ഇടയിലാണ് പരീക്ഷണ പറക്കല്‍ നടത്തി. മനുഷ്യ നിയന്ത്രണമില്ലാതെ, പൂര്‍ണമായും AI- അധിഷ്‌ഠിതമായ സ്വയം നിയന്ത്രണ സിസ്റ്റംയും ആധുനിക എയര്‍ നാവിഗേഷന്‍ സാങ്കേതികവിദ്യയും ഉപയോഗിച്ചായിരുന്നു പറത്തിയത്. വ്യോമാതിർത്തി സുരക്ഷിതമായും കാര്യക്ഷമമായും വിനിയോഗിക്കാനാകുമെന്ന് പരീക്ഷണം തെളിയിച്ചു.

പരീക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഭാവിയില്‍ ഇത്തരത്തിലുള്ള ഗതാഗതം അംഗീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ നിയമങ്ങള്‍, ചട്ടങ്ങള്‍, സാങ്കേതിക മാനദണ്ഡങ്ങള്‍ എന്നിവ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഗതാഗത മന്ത്രാലയം തുടരുമെന്ന് അറിയിച്ചു. പൈലറ്റില്ലാ എയര്‍ ടാക്സി പദ്ധതി ഘട്ടംഘട്ടമായി മുന്നോട്ടുപോകും. ഓരോ ഘട്ടത്തിലും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷാ പരിശോധനകളുടെയും സാങ്കേതിക, പ്രവര്‍ത്തന, നിയന്ത്രണ മാനദണ്ഡങ്ങളുടെയും പാലനമുറപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറിന്റെ മൊബിലിറ്റി നെറ്റ്‌വര്‍ക്കില്‍ ഈ പുതിയ ഗതാഗത സംവിധാനം സുരക്ഷിതമായി ഉള്‍പ്പെടുത്തുക എന്നതാണ് അന്തിമ ലക്ഷ്യം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *