യാത്രക്കാരിയുടെ പെരുമാറ്റത്തിൽ സംശയം, വസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്ത രഹസ്യ പോക്കറ്റുകൾ, പരിശോധനയിൽ കൈവശം മയക്കുമരുന്ന്

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള മയക്കുമരുന്ന് കടത്തൽ ശ്രമം എയർ കാർഗോ കസ്റ്റംസ് വകുപ്പ് തകർത്തു. ഖത്തറിലെത്തിയ ഒരു വനിതാ യാത്രക്കാരിയുടെ വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ മൂന്ന് കിലോയിൽ കൂടുതൽ മയക്കുമരുന്നാണ് അധികൃതർ പിടികൂടിയത്. യാത്രക്കാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഇൻസ്‌പെക്ടർ നടത്തിയ വിശദമായ പരിശോധനയിലാണ് കണ്ടെത്തൽ. വസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്ത രഹസ്യ പോക്കറ്റുകളിലായിരുന്നു മയക്കുമരുന്ന് മറച്ചു വെച്ചിരുന്നത്.
അധികൃതർ നൽകിയ വിവരങ്ങൾ പ്രകാരം, പിടിച്ചെടുത്തത് ഏകദേശം 2.8 കിലോഗ്രാം ഹാഷിഷും 900 ഗ്രാം മെത്താംഫെറ്റാമൈനുമാണ്. പിടിച്ചെടുത്ത മയക്കുമരുന്നും പ്രതിയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *