കാഴ്ചാ പരിമിതിയുള്ളവർക്ക് മരുന്നുകൾ സുരക്ഷിതമായി തിരിച്ചറിയാനും ഉപയോഗിക്കാനും സൗകര്യമൊരുക്കുന്നതിനായി ഔഷധ ഉൽപ്പന്നങ്ങളുടെ പാക്കേജുകളിൽ ബ്രെയിൽ ലിപി നിർബന്ധമാക്കാൻ പൊതുജനാരോഗ്യ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. എല്ലാ മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും പുറം പാക്കേജിംഗിൽ മരുന്നിന്റെ പേര്, ജനറിക് ഘടകം, അളവ് എന്നിവ അറബിയിലും ഇംഗ്ലീഷിലും ബ്രെയിലിൽ അച്ചടിച്ചിരിക്കണമെന്നാണ് പുതിയ നിർദേശം.
പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കും. 2027 നവംബർ മുതൽ പൊതുജനങ്ങൾക്ക് ലഭ്യമായ എല്ലാ മരുന്നുകൾക്കും ഇത് നിർബന്ധമായ നിയമമാകും. ഈ പുതിയ സംവിധാനത്തിന് ആവശ്യമായ സാങ്കേതിക മാനദണ്ഡങ്ങൾ വ്യക്തമാക്കുന്ന ബ്രെയിൽ ലേബലിംഗ് മാർഗ്ഗനിർദ്ദേശവും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഔഷധ അവബോധം വർധിപ്പിക്കുക, പ്രത്യേകിച്ച് അന്ധരും കാഴ്ചാ വെല്ലുവിളിയുള്ളവരും മരുന്നുകൾ സുരക്ഷിതമായി ഉപയോഗിക്കാൻ സാധ്യമാക്കുക എന്നിവയാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ നിയന്ത്രണകാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഗാനിം അലി അൽ മന്നായ് വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
യാത്രക്കാരിയുടെ പെരുമാറ്റത്തിൽ സംശയം, വസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്ത രഹസ്യ പോക്കറ്റുകൾ, പരിശോധനയിൽ കൈവശം മയക്കുമരുന്ന്
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള മയക്കുമരുന്ന് കടത്തൽ ശ്രമം എയർ കാർഗോ കസ്റ്റംസ് വകുപ്പ് തകർത്തു. ഖത്തറിലെത്തിയ ഒരു വനിതാ യാത്രക്കാരിയുടെ വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ മൂന്ന് കിലോയിൽ കൂടുതൽ മയക്കുമരുന്നാണ് അധികൃതർ പിടികൂടിയത്. യാത്രക്കാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഇൻസ്പെക്ടർ നടത്തിയ വിശദമായ പരിശോധനയിലാണ് കണ്ടെത്തൽ. വസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്ത രഹസ്യ പോക്കറ്റുകളിലായിരുന്നു മയക്കുമരുന്ന് മറച്ചു വെച്ചിരുന്നത്.
അധികൃതർ നൽകിയ വിവരങ്ങൾ പ്രകാരം, പിടിച്ചെടുത്തത് ഏകദേശം 2.8 കിലോഗ്രാം ഹാഷിഷും 900 ഗ്രാം മെത്താംഫെറ്റാമൈനുമാണ്. പിടിച്ചെടുത്ത മയക്കുമരുന്നും പ്രതിയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Leave a Reply