അടുത്ത അഞ്ചു വർഷത്തിനകം ഇത്തിഹാദ് എയർവേയ്സ് വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുമെന്ന് വിമാനക്കമ്പനിയുടെ ചീഫ് ഓപ്പറേഷൻസ് & ഗസ്റ്റ് ഓഫീസർ ക്യാപ്റ്റൻ മജീദ് അൽ മർസൂഖി അറിയിച്ചു. അബുദാബി–ഹോങ്കോംഗ് വിമാനസർവീസ് ആരംഭിക്കുന്നതിനോടനുബന്ധിച്ചുള്ള ചടങ്ങിലായിരുന്നു പ്രഖ്യാപനം.
ആധുനിക സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കുന്നതിനായി നിരവധി പുതുമകൾ അവതരിപ്പിക്കാനാണ് എയർലൈൻ പദ്ധതിയിടുന്നത്. അടുത്ത വർഷം മുതൽ അത്യാധുനിക അതിവേഗ ഇന്റർനെറ്റ് സേവനം വിമാനങ്ങളിൽ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മർസൂഖി പറഞ്ഞു. കൂടാതെ, റെട്രോഫിറ്റിംഗ് പ്രോഗ്രാമിലൂടെ ക്യാബിൻ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും വേഗത്തിലാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എല്ലാ യാത്രാ ടച്ച് പോയിന്റുകളും പുനഃപരിശോധിച്ച് അനുഭവം ഉയർത്താനാണ് കമ്പനിയുടെ ശ്രമം. ഇതിനായി ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി മീറ്റ്-ആൻഡ്-അസിസ്റ്റ് സേവനം ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ ആഗോള ശൃംഖലയിലെ ലോഞ്ചുകൾ പുതുക്കിപ്പണിയാനുള്ള പദ്ധതിയും കമ്പനി തയ്യാറാക്കുന്നു.
“2030ഓടെ നിങ്ങൾ ഒരു പൂർണ്ണമായ പുതിയ ഇത്തിഹാദ് എയർവേയ്സിനെ കണ്ടുകൊണ്ടിരിക്കും” എന്ന് മർസൂഖി ഉറപ്പുനൽകി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ഇനി 1,799 രൂപ മുടക്കിയാൽ യുഎഇയിൽ വാടകക്കാരന്റെ ക്രെഡിറ്റ് സ്കോർ അറിയാം; വാടക ഉടമ്പടികൾ കൂടുതൽ എളുപ്പമാകും
വാടക ഉടമ്പടികളിലും സ്വകാര്യ കരാറുകളിലും വിശ്വാസ്യത വർധിപ്പിക്കുന്നതിനായി മറ്റൊരാളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കാനുള്ള പുതിയ സംവിധാനം യുഎഇയിൽ ലഭ്യമായി. യുഎഇ പാസുമായി ബന്ധിപ്പിച്ച സുരക്ഷിതവും സമ്മതാധിഷ്ഠിതവുമായ ഈ സൗകര്യം അവതരിപ്പിച്ചതായി ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ (Etihad Credit Bureau – ECB) അറിയിച്ചു. ഈ പുതിയ ഫീച്ചറിന് 80 ദിർഹം (ഏകദേശം ₹1,799) മാത്രമാണ് ചെലവ് വരിക. വാടക, സേവനങ്ങൾ, സ്വകാര്യ ഇടപാടുകൾ തുടങ്ങിയ മേഖലകളിൽ ഉണ്ടാകുന്ന തർക്കങ്ങൾ ഒഴിവാക്കുന്നതിനാണ് സംവിധാനം രൂപകൽപ്പന ചെയ്തതെന്ന് ECB ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ലുത്ഫി വ്യക്തമാക്കി.
ഇപ്പോൾ വീടുകൾ കൈമാറുമ്പോഴും ഹ്രസ്വകാല കരാറുകളിൽ ഏർപ്പെടുമ്പോഴും പോസ്റ്റ്–ഡേറ്റഡ് ചെക്കുകൾക്കും വാക്കാൽ ഉറപ്പുകൾക്കും ആണ് അധികം ആളുകളും ആശ്രയിക്കുന്നത്. ഇത് വൈകിപ്പിനങ്ങളും കൃത്രിമത്വത്തിനുമുള്ള സാധ്യതകൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ പുതിയ ക്രെഡിറ്റ് സ്കോർ പരിശോധന സംവിധാനം വലിയ മാറ്റമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“80 ദിർഹം നൽകിയാണ് സ്കോർ പരിശോധിക്കാനുള്ള അപേക്ഷ നൽകേണ്ടത്. ക്രെഡിറ്റ് പ്രൊഫൈലിന്റെ ഉടമ യുഎഇ പാസ് വഴി അനുമതി നൽകിയാൽ മാത്രം സ്കോർ ലഭ്യമാകും,” ലുത്ഫി വിശദീകരിച്ചു.
സമ്മതം നൽകിയാൽ മാത്രമേ മറ്റൊരാളുടെ സ്കോർ പരിശോധിക്കാൻ കഴിയൂ എന്നതിനാൽ ഇത് സ്വകാര്യതയെ ലംഘിക്കുന്നില്ലെന്നും മറിച്ച് ഉപഭോക്താക്കളെ കൂടുതൽ സുരക്ഷിതരാക്കുന്ന സംവിധാനമാണെന്നും ECB വ്യക്തമാക്കി. വ്യത്യസ്ത മേഖലകൾക്കായി ഈ ടൂളിന്റെ നിരവധി പതിപ്പുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലും ECB പ്രവർത്തിക്കുന്നു. “സാങ്കേതികവിദ്യ തയ്യാറാണ്, പരീക്ഷണങ്ങളും പൂർത്തിയായി. ഇനി ഏത് മേഖലയിലാണ് ഇത് കൂടുതൽ ആവശ്യമായതെന്ന് കണ്ടെത്തുകയാണ്,” ലുത്ഫി കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ സ്വർണ്ണവില കുതിച്ചുയരുന്നു; കാരണമെന്ത്? നിക്ഷേപകർക്ക് ഇത് സുവർണ്ണാവസരമോ?
ദുബായ് സ്വർണ്ണ വിപണിയിൽ വില കുതിച്ചുയർന്ന് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. തുടർച്ചയായ മൂന്ന് ആഴ്ചകളുടെ ഉയർച്ചയ്ക്ക് ശേഷം, വ്യാഴാഴ്ച സ്വർണ്ണവില ചരിത്രത്തിലാദ്യമായി ഗ്രാമിന് 500 ദിർഹം എന്ന നിരക്കിനെ പിന്നിട്ടു. രാവിലെ 24 കാരറ്റ് സ്വർണ്ണത്തിന് 508.25 ദിർഹമാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച വൈകുന്നേരത്തെ 504.75 ദിർഹത്തിൽ നിന്ന് ശ്രദ്ധേയമായ ഉയർച്ചയാണിത്. 22 കാരറ്റ് സ്വർണ്ണവിലയും കൂടിവന്ന് ഗ്രാമിന് 470.50 ദിർഹമായി. കഴിഞ്ഞ വ്യാഴാഴ്ച 440 ദിർഹം എന്ന താഴ്ന്ന നിരക്കിൽ നിന്ന് വിപണി ശക്തമായി മടങ്ങിയെത്തിയതിന്റെ തെളിവാണ് ഈ വർധന. ആഗോളതലത്തിൽ സ്വർണ്ണവില 2,155 ഡോളർ എന്ന നിർണായക പ്രതിരോധ നിരക്ക് കടന്നതിനുശേഷമാണ് ഈ കുതിച്ചുചാട്ടം ഉണ്ടായത്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ നിക്ഷേപകരെ സ്വർണത്തിലേക്ക് നയിച്ച പ്രധാന ഘടകമാണ്. പലിശ നിരക്ക് താഴുന്നത് ഡോളറെ ദുർബലമാക്കുകയും സ്വർണത്തെ കൂടുതൽ ആകർശകവും സുരക്ഷിതവുമായ നിക്ഷേപമാക്കുകയും ചെയ്യുന്നു.
വില കുത്തനെ ഉയർന്നിട്ടും, ദുബായ് റീട്ടെയിൽ വിപണിയിൽ ഉപഭോക്താക്കൾ സ്വർണവാങ്ങൽ തുടർക്കഥയാക്കുകയാണ്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളെ നേരിടാനുള്ള സുരക്ഷിത നിക്ഷേപവഴിയെന്ന നിലയിലാണ് സ്വർണത്തെ അവർ കാണുന്നത്. വിപണിയിലെ ഈ പ്രവണത സ്വർണം പ്രതിസന്ധിക്കാലങ്ങളിൽ എപ്പോഴും വിശ്വസനീയ നിക്ഷേപമാണെന്നതിനുള്ള വ്യക്തമായ സൂചനയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply