പ്രവാസികൾക്ക് സന്തോഷവാർത്ത! ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം ഇനി കൂടുതൽ എളുപ്പം; നാട്ടിലെത്താതെ കെ.വൈ.സി പൂര്‍ത്തിയാക്കാം

പ്രവാസി ഇന്ത്യാക്കാർക്ക് (എൻ‌ആർ‌ഐ) ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കാൻ സെബി (Securities and Exchange Board of India) അടിയന്തര നടപടികൾ ആരംഭിച്ചതായി ചെയർമാൻ തുഹിൻ കാന്ത പാണ്ഡേ അറിയിച്ചു. എൻ‌ആർ‌ഐ നിക്ഷേപ നടപടികൾ ലളിതമാക്കുന്നതാണ് സെബിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ബ്രോക്കേഴ്സ് ഫോറം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ, ഇന്ത്യയിലേക്ക് യാത്ര ചെയ്യാതെ തന്നെ എൻ‌ആർ‌ഐകൾക്ക് KYC (Know Your Customer) നടപടികൾ പൂർത്തിയാക്കാനാകുംവിധം ആർ‌ബി‌ഐയുമായും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുമായും (UIDAI) ചേർന്ന് ഡിജിറ്റൽ KYC സംവിധാനം രൂപപ്പെടുത്തുകയാണെന്ന് പാണ്ഡേ പറഞ്ഞു.

3.5 കോടി പ്രവാസികൾക്ക് വലിയ നേട്ടം


ലോകമെമ്പാടുമായി ഏകദേശം 3.5 കോടി പ്രവാസി ഇന്ത്യാക്കാരാണുള്ളത്. 2025 സാമ്പത്തിക വർഷത്തിൽ 135 ബില്യൺ ഡോളർ റമിറ്റൻസ് അവർ അയച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. വിപണി പ്രവേശനം ലളിതമാകുന്നത് കൂടുതൽ നിക്ഷേപങ്ങൾക്കും സാമ്പത്തിക വളർച്ചയ്ക്കും വഴിതെളിക്കുമെന്ന് സെബി ചെയർമാൻ പറഞ്ഞു. ആഭ്യന്തര റീറ്റൈൽ നിക്ഷേപങ്ങളിൽ, പ്രത്യേകിച്ച് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളിലേക്കുള്ള (SIP) പണമൊഴുക്ക് കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

എഫ്.പി.ഐ രജിസ്‌ട്രേഷൻ പൂർണമായും ഓൺലൈൻ


ഫോറിന്‍ പോർട്ട്‌ഫോളിയോ ഇൻവെസ്റ്റർമാർക്കുള്ള (FPI) നിയമ നടപടികൾ കൂടി ലളിതവും ഡിജിറ്റലുമാക്കുകയാണ് സെബിയുടെ ലക്ഷ്യം. ഇതിനായി സെപ്റ്റംബറിൽ സിംഗിൾ വിൻഡോ സംവിധാനം അവതരിപ്പിച്ചിരുന്നു. ഇപ്പോൾ എഫ്.പി.ഐ രജിസ്‌ട്രേഷൻ പൂർണമായും പോർട്ടൽ അടിസ്ഥാനത്തിലാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ആർ‌ബി‌ഐയും ആദായ നികുതി വകുപ്പും ചേർന്ന് ഡിജിറ്റൽ രജിസ്‌ട്രേഷൻ സംവിധാനങ്ങൾ നടപ്പിലാക്കുമെന്നും ശക്തമായ റിസ്ക് കൺട്രോൾ സംവിധാനം ഉറപ്പാക്കുമെന്നും പാണ്ഡേ വ്യക്തമാക്കി. ബ്രോക്കർ ചട്ടങ്ങളിൽ ഡിസംബർ മാസത്തോടെ പരിഷ്കാരങ്ങൾ പൂർത്തിയാക്കും. അതോടൊപ്പം സൈബർ സുരക്ഷാ മാർഗനിർദേശങ്ങളും ശക്തമാക്കുമെന്നും സെബി ചെയർമാൻ കൂട്ടിച്ചേർത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇയിൽ ഇനി അമിതവേഗം നടക്കില്ല! യുഎഇയിൽ ടാക്സികളിൽ ‘സ്മാർട്ട് സ്പീഡ് ലിമിറ്റർ’

അജ്മാൻ: റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിൻ്റെയും ഭാഗമായി അജ്മാൻ എമിറേറ്റിലെ ടാക്സികളിലും ലിമോസിനുകളിലും സ്മാർട്ട് സ്പീഡ് ലിമിറ്റർ സംവിധാനം സ്ഥാപിക്കാൻ അധികൃതർ ഉത്തരവിട്ടു. വാഹനത്തിൻ്റെ തത്സമയ ലൊക്കേഷനും റോഡിലെ വേഗപരിധിയും അനുസരിച്ച് കാറിൻ്റെ വേഗം സ്വയമേവ ക്രമീകരിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയാണിത്.

നിലവിൽ യുഎഇയിൽ ഉപയോഗത്തിലുള്ള സംവിധാനങ്ങളിൽ നിന്ന് സാങ്കേതികമായി ഏറെ മുന്നിട്ട് നിൽക്കുന്ന ഈ സ്മാർട്ട് സംവിധാനം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ എമിറേറ്റ് ആണ് അജ്മാൻ. റോഡുകളിലെ അമിത വേഗം നിയന്ത്രിക്കുക, അപകടകരമായ ഡ്രൈവിങ് രീതികൾ കുറയ്ക്കുക എന്നിവയാണ് പുതിയ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. പുതിയ ഉപകരണം വാഹനത്തിൻ്റെ തത്സമയ ലൊക്കേഷൻ തിരിച്ചറിയുകയും ഓരോ പ്രദേശത്തെയും നിശ്ചിത വേഗപരിധി കൃത്യതയോടെ ശേഖരിക്കുകയും ചെയ്യും. തുടർന്ന്, വാഹനത്തിൻ്റെ വേഗം അനുവദനീയമായ പരിധിയുമായി താരതമ്യം ചെയ്ത് ഓട്ടോമാറ്റിക്കായി നിയന്ത്രിക്കും.

ഓരോ പ്രദേശത്തെയും അനുവദനീയമായ വേഗം തിരിച്ചറിയുന്ന സംയോജിത സ്മാർട്ട് മാപ്പിങ് സിസ്റ്റം ഇതിൻ്റെ പ്രധാന പ്രത്യേകതയാണ്. വേഗം നിയന്ത്രണത്തിൽ ഉയർന്ന കൃത്യത ഉറപ്പാക്കാൻ ഇലക്ട്രോണിക് ഡ്രൈവിങ് സിസ്റ്റവുമായി നേരിട്ടുള്ള സമന്വയവും ഇതിനുണ്ട്. നിർദ്ദിഷ്ട വേഗപരിധി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൽക്ഷണവും തുടർച്ചയായതുമായ ഡാറ്റാ അപ്‌ഡേഷനുകൾ ലഭ്യമാകും. റോഡിലെ അപകടസാധ്യതയുള്ള ഡ്രൈവിങ് ശീലങ്ങൾ കുറയ്ക്കുന്നതിലൂടെ യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷ ഉറപ്പാക്കാനും ഈ സംവിധാനം ലക്ഷ്യമിടുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

അടിച്ചുമോനെ! ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ മലയാളിത്തിളക്കം: സ്വർണ്ണക്കട്ടി സമ്മാനം

അബുദാബി: ഒക്ടോബറിലെ രണ്ടാമത്തെ ആഴ്ചയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ ഇ-ഡ്രോ നറുക്കെടുപ്പിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർക്ക് 250 ഗ്രാം വീതം 24 കാരറ്റ് സ്വർണ്ണക്കട്ടി സമ്മാനം ലഭിച്ചു. യുഎഇ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തവണത്തെ വിജയികൾ.

സമ്മാനം നേടിയ മലയാളികൾ:

അജിത് സാമുവൽ ആണ് സമ്മാനം നേടിയ ഒരു മലയാളി. യു.എ.ഇയിൽ താമസിക്കുന്ന മെക്കാനിക്കൽ എൻജിനീയറാണ് അജിത്. ഇദ്ദേഹം പത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ബിഗ് ടിക്കറ്റ് എടുത്തത്. വിബിൻ വാസുദേവനാണ് രണ്ടാമത്തെ മലയാള. ഐ.ടി. പ്രൊഫഷണലായ വിബിൻ, ഓഫീസിലെ 20 സഹപ്രവർത്തകരുമായി ചേർന്നെടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനത്തിന് അർഹനായത്.

ഈ മാസം ഇനി രണ്ട് ഇ-ഡ്രോകൾ കൂടിയാണ് ബാക്കിയുള്ളത്. ഒക്ടോബർ മാസത്തെ ഗ്രാൻഡ് പ്രൈസായ 25 മില്യൺ ദിർഹത്തിനുള്ള ലൈവ് ഡ്രോ നറുക്കെടുപ്പ് നവംബർ മൂന്നിന് നടക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *