പ്രവാസി മലയാളികൾക്കായി നോര്‍ക്ക റൂട്ട്സ് വഴി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ മികച്ച പ്രതികരണം നേടി. രാജ്യത്തും വിദേശത്തുമായി ഇതുവരെ 25,000-ത്തിലധികം പ്രവാസി കുടുംബങ്ങള്‍ പദ്ധതിയിൽ ചേർന്നതായി അധികൃതര്‍ അറിയിച്ചു.
മികച്ച പ്രതികരണവും പ്രവാസി സംഘടനകളുടെയും വ്യക്തികളുടെയും അഭ്യർത്ഥനകളും പരിഗണിച്ച്, എൻറോള്്മെന്റിനുള്ള അവസാന തീയതി ഒക്ടോബര്‍ 22ൽ നിന്ന് ഒക്ടോബര്‍ 30 വരെ നീട്ടിയതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. പദ്ധതിയുടെ പ്രചാരണാര്‍ത്ഥം ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ നോര്‍ക്ക റൂട്ട്സ് എന്‍ആര്‍ ഡെവലപ്മെന്റ് ഓഫീസുകളുടെയും ആഗോളതലത്തിലുള്ള പ്രവാസി സംഘടനകളുടെയും നേതൃത്വത്തിൽ പ്രത്യേക രജിസ്ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.norkaroots.kerala.gov.in വഴിയോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പിലൂടെ (ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍) വഴിയോ രജിസ്റ്റര്‍ ചെയ്യാം. സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍.ആര്‍.കെ. ഐഡി കാര്‍ഡ് ഉള്ളവര്‍ക്ക് രജിസ്ട്രേഷന്‍ സാധ്യമാണ്. അംഗീകരിച്ച പ്രവാസി സംഘടനകളിലൂടെ മാസ് എൻറോള്്മെന്റിനും വിദേശത്തു പ്രവാസികൾ ജോലി ചെയ്യുന്ന കമ്പനികൾക്കായി പ്രത്യേക രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഒരു കുടുംബത്തിന് (പ്രവാസി, പങ്കാളി, 25 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾ) ₹13,411 പ്രീമിയത്തിൽ ₹5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ₹10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. കേരളപിറവി ദിനമായ നവംബർ 1 മുതൽ അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ പ്രാബല്യത്തിൽ വരും. നിലവിൽ കേരളത്തിലെ 500-ത്തിലധികം ആശുപത്രികളെയും രാജ്യത്തുടനീളം 16,000-ത്തിലധികം ആശുപത്രികളെയും പദ്ധതിയുമായി ബന്ധപ്പെടുത്തി, ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്ന സംവിധാനമാണ് നോര്‍ക്ക കെയര്‍ വഴി ഒരുക്കിയിരിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിൽ ഇനി അമിതവേഗം നടക്കില്ല! യുഎഇയിൽ ടാക്സികളിൽ ‘സ്മാർട്ട് സ്പീഡ് ലിമിറ്റർ’
അജ്മാൻ: റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിൻ്റെയും ഭാഗമായി അജ്മാൻ എമിറേറ്റിലെ ടാക്സികളിലും ലിമോസിനുകളിലും സ്മാർട്ട് സ്പീഡ് ലിമിറ്റർ സംവിധാനം സ്ഥാപിക്കാൻ അധികൃതർ ഉത്തരവിട്ടു. വാഹനത്തിൻ്റെ തത്സമയ ലൊക്കേഷനും റോഡിലെ വേഗപരിധിയും അനുസരിച്ച് കാറിൻ്റെ വേഗം സ്വയമേവ ക്രമീകരിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയാണിത്.
നിലവിൽ യുഎഇയിൽ ഉപയോഗത്തിലുള്ള സംവിധാനങ്ങളിൽ നിന്ന് സാങ്കേതികമായി ഏറെ മുന്നിട്ട് നിൽക്കുന്ന ഈ സ്മാർട്ട് സംവിധാനം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ എമിറേറ്റ് ആണ് അജ്മാൻ. റോഡുകളിലെ അമിത വേഗം നിയന്ത്രിക്കുക, അപകടകരമായ ഡ്രൈവിങ് രീതികൾ കുറയ്ക്കുക എന്നിവയാണ് പുതിയ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. പുതിയ ഉപകരണം വാഹനത്തിൻ്റെ തത്സമയ ലൊക്കേഷൻ തിരിച്ചറിയുകയും ഓരോ പ്രദേശത്തെയും നിശ്ചിത വേഗപരിധി കൃത്യതയോടെ ശേഖരിക്കുകയും ചെയ്യും. തുടർന്ന്, വാഹനത്തിൻ്റെ വേഗം അനുവദനീയമായ പരിധിയുമായി താരതമ്യം ചെയ്ത് ഓട്ടോമാറ്റിക്കായി നിയന്ത്രിക്കും.
ഓരോ പ്രദേശത്തെയും അനുവദനീയമായ വേഗം തിരിച്ചറിയുന്ന സംയോജിത സ്മാർട്ട് മാപ്പിങ് സിസ്റ്റം ഇതിൻ്റെ പ്രധാന പ്രത്യേകതയാണ്. വേഗം നിയന്ത്രണത്തിൽ ഉയർന്ന കൃത്യത ഉറപ്പാക്കാൻ ഇലക്ട്രോണിക് ഡ്രൈവിങ് സിസ്റ്റവുമായി നേരിട്ടുള്ള സമന്വയവും ഇതിനുണ്ട്. നിർദ്ദിഷ്ട വേഗപരിധി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൽക്ഷണവും തുടർച്ചയായതുമായ ഡാറ്റാ അപ്‌ഡേഷനുകൾ ലഭ്യമാകും. റോഡിലെ അപകടസാധ്യതയുള്ള ഡ്രൈവിങ് ശീലങ്ങൾ കുറയ്ക്കുന്നതിലൂടെ യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷ ഉറപ്പാക്കാനും ഈ സംവിധാനം ലക്ഷ്യമിടുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
അടിച്ചുമോനെ! ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ മലയാളിത്തിളക്കം: സ്വർണ്ണക്കട്ടി സമ്മാനം
അബുദാബി: ഒക്ടോബറിലെ രണ്ടാമത്തെ ആഴ്ചയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ ഇ-ഡ്രോ നറുക്കെടുപ്പിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർക്ക് 250 ഗ്രാം വീതം 24 കാരറ്റ് സ്വർണ്ണക്കട്ടി സമ്മാനം ലഭിച്ചു. യുഎഇ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തവണത്തെ വിജയികൾ.
സമ്മാനം നേടിയ മലയാളികൾ:
അജിത് സാമുവൽ ആണ് സമ്മാനം നേടിയ ഒരു മലയാളി. യു.എ.ഇയിൽ താമസിക്കുന്ന മെക്കാനിക്കൽ എൻജിനീയറാണ് അജിത്. ഇദ്ദേഹം പത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ബിഗ് ടിക്കറ്റ് എടുത്തത്. വിബിൻ വാസുദേവനാണ് രണ്ടാമത്തെ മലയാള. ഐ.ടി. പ്രൊഫഷണലായ വിബിൻ, ഓഫീസിലെ 20 സഹപ്രവർത്തകരുമായി ചേർന്നെടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനത്തിന് അർഹനായത്.
ഈ മാസം ഇനി രണ്ട് ഇ-ഡ്രോകൾ കൂടിയാണ് ബാക്കിയുള്ളത്. ഒക്ടോബർ മാസത്തെ ഗ്രാൻഡ് പ്രൈസായ 25 മില്യൺ ദിർഹത്തിനുള്ള ലൈവ് ഡ്രോ നറുക്കെടുപ്പ് നവംബർ മൂന്നിന് നടക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply