ആശ്വാസം; യുഎഇയിൽ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ നിരോധിച്ചു; പുതിയ മാറ്റം അറിയാം

യുഎഇയിലെ ബാങ്കുകൾ വായ്പകളിൽ കൂട്ടുപലിശ ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. യഥാർത്ഥ വായ്പ തുകയെക്കാൾ പലിശയുടെ മൊത്തം തുക കൂടുതലാകരുതെന്നും കോടതി വിധിയിൽ വ്യക്തമാക്കി. 7 ലക്ഷം ദിർഹം വായ്പയെടുത്തയാളോട് 15.53 ലക്ഷം ദിർഹം അടയ്ക്കാൻ ഉത്തരവിട്ട അപ്പീൽ കോടതി വിധി സുപ്രീംകോടതി റദ്ദാക്കി, കേസ് പുനർവിചാരണയ്ക്കായി തിരിച്ചയയ്ക്കുകയും ചെയ്തു.

6.34 ലക്ഷം ദിർഹവും 66,000 ദിർഹവും അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയെന്നാരോപിച്ച് 19.19 ലക്ഷം ദിർഹവും 11.25% വാർഷിക പലിശയും ആവശ്യപ്പെട്ട് ബാങ്ക് കേസ് നൽകിയിരുന്നു. പ്രാഥമിക കോടതി ഭാഗികമായി ബാങ്കിന്റെ ആവശ്യം അംഗീകരിച്ചപ്പോൾ, അപ്പീൽ കോടതി 15.53 ലക്ഷം ദിർഹം അടയ്ക്കാൻ ഉത്തരവിട്ടിരുന്നു.

എന്നാൽ, കൂട്ടുപലിശ ചേർത്താണ് ഈ തുക കണക്കാക്കിയതെന്ന് ചൂണ്ടിക്കാട്ടി വായ്പക്കാരൻ സുപ്രീംകോടതിയെ സമീപിച്ചു. 7 ലക്ഷം ദിർഹം വായ്പയ്ക്കു 8.6 ലക്ഷം ദിർഹത്തിലേറെ പലിശ ഈടാക്കാൻ ശ്രമിച്ചതായി കോടതി ശ്രദ്ധപ്പെടുത്തി. അക്കൗണ്ട് മരവിപ്പിക്കുന്നതിന് മുൻപുള്ള കുടിശികയ്‌ക്ക് മാത്രമേ പലിശ ഈടാക്കാനാവൂവെന്നും അതിനുശേഷം സാധാരണ പലിശ മാത്രമേ ബാധകമാകൂവെന്നും കോടതി വ്യക്തമാക്കി. കാലതാമസത്തിനുള്ള പലിശ യഥാർത്ഥ വായ്പ തുകയെ മറികടക്കരുതെന്നും സുപ്രീംകോടതി വിധിയിൽ കൂട്ടിച്ചേർത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇയിലെ ശമ്പള സ്‌കെയിൽ അറിയാം; സേവിംങ്‌സ് 20 ശതമാനം ഉണ്ടോ? എങ്കിൽ നിങ്ങൾ സേഫാണ്

യുഎഇയിലെ തൊഴിലാളികളുടെ ശമ്പളം നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് നിശ്ചയിക്കപ്പെടുന്നത്. ജോലി ചെയ്യുന്ന എമിറേറ്റ്, യോഗ്യത, പരിചയം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ശമ്പള നിരക്ക് വ്യത്യാസപ്പെടുന്നത്. അതിനാൽ ഒരേ ജോലിയാണെങ്കിലും ദുബായിലോ അബുദാബിയിലോ ലഭിക്കുന്ന ശമ്പളം മറ്റ് എമിറേറ്റുകളിലേതിനെക്കാൾ കൂടുതലായിരിക്കും. പ്രവാസികൾ യുഎഇയിലേക്ക് പോകുമ്പോൾ, വാഗ്ദാനം ചെയ്ത ശമ്പളം അവരുടെ യോഗ്യതയ്ക്കും ജീവിതച്ചെലവിനും അനുയോജ്യമാണോ എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. താമസം, യാത്ര, ഭക്ഷണം തുടങ്ങിയ ചെലവുകൾ എമിറേറ്റുകളിൽ വ്യത്യാസപ്പെടുന്നതിനാൽ, ആകെ ജീവിതച്ചെലവ് പരിഗണിച്ചാണ് തൊഴിൽ കരാറുകൾ സ്വീകരിക്കേണ്ടത്.

സമീപകാലത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയിൽ യുഎഇയിലെ വിവിധ തൊഴിൽ മേഖലകളിലെ ശരാശരി ശമ്പള നിരക്കുകൾ വെളിപ്പെടുത്തിയിരുന്നു. അതനുസരിച്ച്, ഓഫീസ് ബോയിക്ക് മാസത്തിൽ 2,000 മുതൽ 3,000 ദിർഹം വരെ, സെക്യൂരിറ്റി ജീവനക്കാർക്ക് 1,500 മുതൽ 2,500 ദിർഹം വരെ (താമസവും ഭക്ഷണവും ഉൾപ്പെടെ), മാർക്കറ്റിങ് സ്റ്റാഫിന് 12,000 ദിർഹം, എഞ്ചിനീയർമാർക്ക് 15,000 മുതൽ 20,000 ദിർഹം വരെ, വക്കീൽമാർക്ക് ഏകദേശം 25,000 ദിർഹം, കാബിൻ ക്രൂ അംഗങ്ങൾക്ക് 7,000 മുതൽ 10,000 ദിർഹം വരെ, പ്രോജക്ട് മാനേജർമാർക്ക് 30,000 ദിർഹത്തിന് സമീപം, ഫാർമസി സ്റ്റാഫിന് 5,000 മുതൽ 6,000 ദിർഹം വരെ ശമ്പളം ലഭിക്കുന്നതായി വീഡിയോയിൽ പറയുന്നു.

വിദഗ്ധർ അഭിപ്രായപ്പെടുന്നത്, ലഭിക്കുന്ന ശമ്പളത്തിന്റെ ഏകദേശം 20 മുതൽ 30 ശതമാനം വരെ സംരക്ഷിക്കാനാകുന്നുവെങ്കിൽ മാത്രമേ ആ ശമ്പളം ‘നല്ലത്’ എന്ന് പറയാൻ സാധിക്കൂ എന്നതാണ്. അതായത്, വ്യക്തി മാസവരുമാനത്തിൽ നിന്ന് സമ്പാദ്യത്തിനായി ഭാഗം മാറ്റിവെക്കാൻ കഴിയുന്നുവെങ്കിൽ മാത്രമേ സാമ്പത്തികമായി സുരക്ഷിതനായി നിലനിൽക്കാനാകൂ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

പ്രവാസികളെ , മറക്കല്ലേ!; നോർക്ക കെയർ പരിരക്ഷ ഉറപ്പാക്കാൻ ഇനി ദിവസങ്ങൾ മാത്രം

തിരുവനന്തപുരം: പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിന് ഇനി 10 ദിവസങ്ങൾ മാത്രം ബാക്കി. ഒക്ടോബർ 30 വരെയാണ് പ്രവാസികൾക്ക് ഈ പദ്ധതിയിൽ ചേരാൻ ഇനി അവസരമുള്ളത്. പ്രവാസികളുടെ അഭ്യർഥന മാനിച്ചാണ് സമയപരിധി നീട്ടി നൽകിയതെന്ന് നോർക്ക സി.ഇ.ഒ. അജിത് കൊളശ്ശേരി അറിയിച്ചു. പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്; ഇതുവരെ 27,000-ൽ അധികം പ്രവാസികൾ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

നോർക്കാ കെയർ നൽകുന്ന ആനുകൂല്യങ്ങൾ:

ഈ പദ്ധതിയിലൂടെ പ്രവാസികൾക്ക് ലഭിക്കുന്നത് ആകെ 15 ലക്ഷം രൂപയുടെ പരിരക്ഷയാണ്:

5 ലക്ഷം രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ.

10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ.

നോർക്ക പ്രവാസി ഐഡി കാർഡോ, സ്റ്റുഡന്റ് ഐഡി കാർഡോ ഉള്ളവർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എൻ.ആർ.കെ. കാർഡുള്ളവർക്കും പദ്ധതിയിൽ ചേരാവുന്നതാണ്. രാജ്യത്തെ ഏകദേശം 16,000 ആശുപത്രികളിൽ ഈ പദ്ധതി വഴി ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ഉറപ്പാക്കും. പോളിസി എടുത്ത ശേഷം സ്ഥിരമായി നാട്ടിലേക്ക് തിരികെ വരുന്ന പ്രവാസികൾക്കും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുമെന്നത് ശ്രദ്ധേയമാണ്. ഒക്ടോബർ 30-നകം അപേക്ഷ സമർപ്പിച്ച് പ്രവാസികൾ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണം. ‘നോർക്ക കെയർ’ ഇനി മൊബൈൽ ആപ്ലിക്കേഷനിലൂടെയും ലഭ്യമാകും. നോർക്ക കെയർ ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഉടൻ ഡൗൺലോഡ് ചെയ്യൂ :

IPHONE https://apps.apple.com/in/app/norka-care/id6753747852

ANDROID https://play.google.com/store/apps/details?id=com.norkacare_app&pcampaignid=web_share

NORKA ROOT WEBSITE https://norkaroots.kerala.gov.in

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *