യുഎഇയിൽ ഗോൾഡൻ വീസയുള്ളവർക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം; പുതിയ സേവനങ്ങൾ പ്രഖ്യാപിച്ചു, വിശദമായി അറിയാം

യുഎഇ ഗോൾഡൻ വീസ ഉടമകൾക്കായി വിദേശത്ത് ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനായി വിദേശകാര്യ മന്ത്രാലയം പ്രത്യേക കൗൺസിലർ സേവനം ആരംഭിച്ചു. ദുരന്തങ്ങളോ പ്രതിസന്ധികളോ ഉണ്ടായാൽ, ഗോൾഡൻ വീസക്കാരെ അടിയന്തര രക്ഷാപ്രവർത്തനങ്ങളിലും ഒഴിപ്പിക്കൽ പദ്ധതികളിലും ഉൾപ്പെടുത്താനും, ആവശ്യമായ പരിചരണവും പിന്തുണയും നൽകാനും ഈ സേവനം സഹായിക്കും. വിദേശത്ത് മരണമുണ്ടായാൽ മൃതദേശം നാട്ടിലെത്തിക്കുന്നതിലും അനുബന്ധ നടപടിക്രമങ്ങളിൽ കുടുംബങ്ങൾക്ക് സഹായം ലഭിക്കും. പ്രയാസകരമായ സമയങ്ങളിൽ വേഗത്തിലുള്ള ഇടപെടലും പിന്തുണയും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഗോൾഡൻ വീസക്കാർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഹോട്ട്‌ലൈൻ (+97124931133) മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, യുഎഇയിലേക്ക് മടങ്ങുന്നതിനായി ഇലക്ട്രോണിക് റിട്ടേൺ ഡോക്യുമെന്റ് ലഭിക്കുന്നതിനും ഈ സേവനം സഹായകരമായിരിക്കും. 2019-ൽ യുഎഇ ആരംഭിച്ച ഗോൾഡൻ വീസ പദ്ധതിയിലൂടെ സ്പോൺസറില്ലാതെ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും സാധിക്കും. നിക്ഷേപകർ, സംരംഭകർ, മികച്ച വിദ്യാർത്ഥികൾ, ശാസ്ത്ര-സാങ്കേതിക വിദഗ്ധർ എന്നിവർക്കാണ് ഈ ദീർഘകാല താമസാനുമതി ലഭ്യമാകുന്നത്. സമീപകാലത്ത് ദുബായ് ഗെയിമർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും (ഇൻഫ്ലുവൻസർ വീസ), വിദ്യാർത്ഥികൾക്കും ഗോൾഡൻ വീസ നൽകാൻ തീരുമാനിച്ചിരുന്നു. അബുദാബിയിൽ സൂപ്പർയാച്ച് ഉടമകൾക്കും, റാസ് അൽ ഖൈമയിൽ മികച്ച അധ്യാപകർക്കും ഈ വീസ ലഭ്യമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇയിലെ ഈ വിസ കയ്യിലുണ്ടോ? എങ്കിൽ പുതിയ സേവനങ്ങൾ ലഭിക്കും; വിശദമായി അറിയാം

ദുബായ്: യുഎഇ ഗോൾഡൻ വിസ ഉടമകൾക്ക് വിദേശ രാജ്യങ്ങളിൽ അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനായി പുതിയ കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ചു. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് (MoFA) ഒക്ടോബർ 14, ചൊവ്വാഴ്ച ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

പ്രകൃതി ദുരന്തങ്ങൾ, പ്രതിസന്ധി ഘട്ടങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ ഗോൾഡൻ വിസ ഉടമകളെ അടിയന്തര ഒഴിപ്പിക്കൽ (Evacuation) പദ്ധതികളിൽ ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് MoFA-യുടെ പ്രധാന ലക്ഷ്യം. ഇതിനായി ഈ പ്രവാസികൾക്കായി ഒരു പ്രത്യേക ഹോട്ട്ലൈൻ സജ്ജീകരിച്ചിട്ടുണ്ട്. അസാധാരണ സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് ആവശ്യമായ പരിചരണവും പിന്തുണയും ഈ സേവനത്തിലൂടെ ഉറപ്പാക്കും.

മൃതദേഹം നാട്ടിലെത്തിക്കാനും സഹായം:

വിദേശത്ത് വെച്ച് ഗോൾഡൻ വിസ ഉടമകൾ മരണപ്പെടുന്ന സാഹചര്യത്തിൽ, അവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനും സംസ്കാരപരമായ നടപടികൾക്കും ഈ സേവനം വഴി സഹായം ലഭിക്കും. ലളിതമായ കോൺസുലാർ നടപടിക്രമങ്ങളിലൂടെ കുടുംബങ്ങൾക്ക് വേഗത്തിൽ കാര്യങ്ങൾ പൂർത്തിയാക്കാനും പ്രയാസകരമായ സമയങ്ങളിൽ പിന്തുണ നേടാനും ഇത് സഹായിക്കും.

ഈ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാകും. ഗോൾഡൻ വിസ ഉടമകൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ കോൾ സെന്ററുമായി (+97124931133) നേരിട്ട് ബന്ധപ്പെടാൻ ഈ പ്രത്യേക ഹോട്ട്ലൈൻ വഴി സാധിക്കും.

കൂടാതെ, ഗോൾഡൻ വിസ ഉടമകൾക്ക് വിദേശത്ത് വെച്ച് പാസ്പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, യുഎഇയിലേക്ക് തിരികെ വരുന്നതിനായി ഇലക്ട്രോണിക് റിട്ടേൺ ഡോക്യുമെന്റ് നൽകാനും ഈ സേവനം സഹായിക്കും.

2019-ൽ അവതരിപ്പിച്ച ഗോൾഡൻ വിസ, യുഎഇയിലെ ദീർഘകാല റെസിഡൻസി വിസയാണ്. സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ യുഎഇയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും ഇത് ഉടമകളെ അനുവദിക്കുന്നു. നിക്ഷേപകർ, റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സംരംഭകർ, മിടുക്കരായ വിദ്യാർത്ഥികൾ, മുൻനിര പോരാളികൾ, എഞ്ചിനീയറിംഗ്, സയൻസ് സ്പെഷ്യലിസ്റ്റുകൾ തുടങ്ങിയ നിരവധി വിഭാഗക്കാർക്ക് വിസയ്ക്ക് അർഹതയുണ്ട്.

അടുത്തിടെ ദുബായ്, ഗെയിമർമാർ, കണ്ടന്റ് ക്രിയേറ്റർമാർ (ഇൻഫ്ലുവൻസർ വിസ), മികച്ച വിദ്യാർത്ഥികൾ എന്നിവർക്കായി ഗോൾഡൻ വിസ പ്രഖ്യാപിച്ചിരുന്നു. റാസ് അൽ ഖൈമ മികച്ച അധ്യാപകർക്കും അബുദാബി സൂപ്പർ യാട്ട് ഉടമകൾക്കും ഈ വിസ വാഗ്ദാനം ചെയ്തിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

ഒടുവിൽ ഭാ​ഗ്യദേവത കടാക്ഷിച്ചു, ഈ സമ്മാനം സ്വപ്ന യാത്രകൾക്ക്; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിയ്ക്ക് വമ്പൻ സമ്മാനം

ഷാർജ: ബിഗ് ടിക്കറ്റിന്റെ ‘ബിഗ് വിൻ കോൺടെസ്റ്റ്’ നറുക്കെടുപ്പിൽ ഷാർജയിലെ പ്രവാസി മലയാളിക്ക് 1,10,000 ദിർഹം (ഒരു ലക്ഷത്തിപ്പതിനായിരം ദിർഹം) സമ്മാനം. എച്ച്.ആർ. പ്രൊഫഷണലായി 14 വർഷമായി യു.എ.ഇയിൽ ജോലി ചെയ്യുന്ന സൂസൻ റോബർട്ടിനാണ് ഭാഗ്യം ലഭിച്ചത്.

ബിഗ് ടിക്കറ്റിനെക്കുറിച്ച് ഭർത്താവാണ് പറഞ്ഞ് അറിഞ്ഞതെന്നും, അദ്ദേഹം സുഹൃത്തുക്കളോടൊപ്പം ടിക്കറ്റ് എടുക്കാറുണ്ടെന്നും സൂസൻ പറഞ്ഞു. തുടർന്നാണ് കഴിഞ്ഞ മാസം മുതൽ ഭർത്താവിനൊപ്പം താനും ഭാഗ്യപരീക്ഷണത്തിൽ പങ്കുചേരാൻ തീരുമാനിച്ചത്.

ലൈവ് നറുക്കെടുപ്പ് പരമ്പര 279-ൽ നടന്ന മത്സരത്തിലാണ് സൂസനെ ഭാഗ്യം തുണച്ചത്. ബിഗ് ടിക്കറ്റ് ടീമിൽ നിന്ന് കോൾ ലഭിച്ചപ്പോൾ ആദ്യം അതൊരു തട്ടിപ്പാണെന്നാണ് കരുതിയതെന്നും, പിന്നീട് വിവരം സത്യമാണെന്ന് മനസ്സിലായപ്പോൾ അത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി മാറിയെന്നും സൂസൻ വ്യക്തമാക്കി.

സമ്മാനത്തുകയുടെ ഒരു ഭാഗം മകന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും, ബാക്കി തുക സ്വപ്ന യാത്രകൾക്കും സമ്പാദ്യത്തിനുമായി (ചെലവഴിക്കാനാണ് സൂസന്റെ തീരുമാനം. അടുത്ത ബിഗ് ടിക്കറ്റ് ഇതിനോടകം തന്നെ വാങ്ങിയതായും സൂസൻ കൂട്ടിച്ചേർത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *