2024 ആദ്യത്തിൽ ദുബായിലെ തിരക്കേറിയ റോഡിലൂടെ വാഹനമോടിക്കുന്നതിനിടെ, 32 കാരനായ പ്രാൺ (അഭ്യർഥന മാനിച്ച് പേര് മാറ്റി) ഒരു നിമിഷം നിശ്ചലനായി. തിരിക്കാനോ ലെയിൻ മാറ്റാനോ കഴിയാതെ വന്ന ആ നിമിഷം, അത് തൻ്റെ അവസാന ദിവസമായിരിക്കുമെന്ന് അദ്ദേഹം ഭയന്നു. ഒക്ടോബർ 10ന് ആചരിച്ച ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ‘ഗൾഫ് ന്യൂസിന്’ നൽകിയ അഭിമുഖത്തിലാണ് ഈ ഇന്ത്യൻ പ്രവാസി തൻ്റെ അനുഭവം പങ്കുവെച്ചത്. “ഡ്രൈവ് ചെയ്യുന്നതിനിടെ പൂർണ്ണമായും മരവിച്ചുപോയിരുന്നു. ആ നിമിഷങ്ങൾക്കുള്ളിൽ ഒന്നുകിൽ ഇന്ന് എൻ്റെ അവസാന ദിവസമാണ്, അല്ലെങ്കിൽ ഞാൻ ഡ്രൈവിങ് തുടരണം. എന്തായാലും ഞാൻ ഡ്രൈവിങ് തുടർന്നു.” ഡിപ്രഷൻ തൻ്റെ ശരീരത്തിൽ ആദ്യമായി ശാരീരികമായി പ്രകടമായത് അപ്പോഴാണ്. എന്തോ ഗുരുതരമായ പ്രശ്നമുണ്ട് എന്ന് തിരിച്ചറിഞ്ഞ ആ നിമിഷം ഭീകരമായിരുന്നു. എന്നാൽ, ഇതിലും മോശമായ അവസ്ഥ അദ്ദേഹം വർഷങ്ങൾക്ക് മുൻപ് അനുഭവിച്ചിട്ടുണ്ട്. 2020ൽ, തുടർച്ചയായ ഏഴ് ദിവസമാണ് അദ്ദേഹത്തിന് ഉറങ്ങാൻ കഴിയാതിരുന്നത്. തൻ്റെ ഉറക്കമില്ലാത്ത ആ ദുരിതകാലം ഓർത്തെടുത്ത് പ്രാൺ ഇങ്ങനെ പറഞ്ഞു. “ഞാൻ തുടർച്ചയായി ഏഴ് ദിവസം ഉറങ്ങിയില്ല. ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് അരമണിക്കൂർ നേരത്തേക്കോ മറ്റോ ഒന്ന് മയങ്ങാൻ മാത്രമാണ് കഴിഞ്ഞത്.” ഉറക്കമില്ലായ്മ (Insomnia) വളരെ തീവ്രമായതിനാൽ അദ്ദേഹം ക്രമേണ ഉറക്കഗുളികകളെ ആശ്രയിച്ചു ജീവിക്കാൻ തുടങ്ങി. ചിലപ്പോൾ ഏതാനും മണിക്കൂർ ഉറക്കം ലഭിക്കാൻ വേണ്ടി മാത്രം രണ്ടോ മൂന്നോ ഡോസ് ഗുളികകൾ വരെ കഴിക്കേണ്ട അവസ്ഥയിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാണിൻ്റെ (Pran) മാനസികാരോഗ്യ പ്രതിസന്ധിക്ക് മരുന്നുകൾക്കൊപ്പം പ്രധാനപ്പെട്ട ചില ജീവിതശൈല മാറ്റങ്ങളും ഡോക്ടർ ഷാഫി നിർദ്ദേശിച്ചു. വൈകാരിക അവബോധത്തിലും പ്രായോഗികമായ പ്രതിരോധ തന്ത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള മാറ്റങ്ങളായിരുന്നു ഇവ. പരിശോധനകളിൽ വിറ്റാമിൻ്റെയും ധാതുക്കളുടെയും കുറവ് കാരണം ശരീരത്തിന് പ്രതിരോധശേഷി കുറവാണെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് പ്രാണിന് ട്രേസ് മിനറലുകൾ, ബി കോംപ്ലക്‌സ്, ബി12, വിറ്റാമിൻ ഡി എന്നിവയുൾപ്പെടെയുള്ള സപ്ലിമെൻ്റുകൾ നിർദേശിച്ചു. കൂടാതെ, ഓളിഗോസ്കാൻ പരിശോധനയുടെ സഹായത്തോടെയാണ് അദ്ദേഹത്തിൻ്റെ പോഷകാഹാര പിന്തുണ (nutritional support) ക്രമീകരിച്ചത്. ഇത് ശരീരത്തിലെ സന്തുലിതാവസ്ഥ വീണ്ടെടുക്കാനും വിഷാംശം കുറയ്ക്കാനും സഹായിച്ചു. മരുന്നുകൾക്കപ്പുറം സമഗ്രമായ ഈ സമീപനം പ്രാണിൻ്റെ രോഗമുക്തിക്ക് നിർണായകമായി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ജപ്പാനില്‍ പകര്‍ച്ചപ്പനി, 4000ത്തിലധികം രോഗബാധിതര്‍; സ്കൂളുകള്‍ അടച്ചു, ഇന്ത്യയില്‍ ജാഗ്രത
ജപ്പാനിൽ പകർച്ചപ്പനി (ഫ്ലൂ) അതിവേഗം പടരുകയാണ്. സാധാരണയായി പനിക്കാലം തുടങ്ങുന്നതിനും അഞ്ചാഴ്ചകൾക്ക് മുൻപേ രോഗവ്യാപനം വ്യാപകമായതോടെ സർക്കാർ കർശന ജാഗ്രത പ്രഖ്യാപിച്ചു.
സെപ്തംബർ 22-ന് റിപ്പോർട്ട് ചെയ്തതിനുശേഷം, രാജ്യത്തെ പനിബാധിതരുടെ എണ്ണം 4,030 ആയി ഉയർന്നു. ഒക്കിനാവ, ടോക്കിയോ, കഗോഷിമ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. വൈറസ് വ്യാപനം തടയാൻ നൂറിലധികം സ്കൂളുകളും കിൻഡർഗാർട്ടനുകളും ശിശുസംരക്ഷണ കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. ആരോഗ്യവിദഗ്ധർ പറയുന്നതനുസരിച്ച്, ക്രമരഹിതമായ കാലാവസ്ഥാ വ്യതിയാനങ്ങൾ, വൈറസിന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ, കുറഞ്ഞ വാക്സിനേഷൻ നിരക്ക് എന്നിവയാണ് രോഗവ്യാപനം വേഗത്തിലാകാൻ കാരണമാകുന്നത്.
ജനങ്ങൾ ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്നും, മാസ്‌ക് ധരിക്കൽ, കൈ കഴുകൽ, അണുവിമുക്തമാക്കൽ തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
ഇന്ത്യയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, തണുപ്പുകാലം അടുത്തുവരുന്നതിനാൽ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങൾ രോഗവ്യാപനത്തിന് കാരണമാകാം എന്ന മുന്നറിയിപ്പും വിദഗ്ധർ നൽകി. അതിനാൽ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് സർക്കാർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനം യുഎഇയില്‍; 180 രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍
ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനമായ ജൈറ്റെക്സ് ഗ്ലോബൽ 2025ന് ഇന്ന് (ഒക്ടോബർ 13) ദുബായ് വേൾഡ് ട്രേഡ് സെൻററിൽ ഭംഗിയുറ്റ തുടക്കം. 45-ാമത് പതിപ്പായ ഈ പ്രദർശനത്തിന് രാവിലെ മുതൽ സാങ്കേതിക വിദഗ്ധരുടെയും സന്ദർശകരുടെയും വൻതിരക്ക് അനുഭവപ്പെട്ടു. ഈ വർഷത്തെ ജൈറ്റെക്സ്, ആഗോള സാങ്കേതിക രംഗത്ത് ഒരു യുഗത്തിന്‍റെ അവസാനവും പുതിയ സാധ്യതകളുടെ തുടക്കവുമാകുമെന്ന് സംഘാടകർ അറിയിച്ചു. 180-ലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും കമ്പനികളും പ്രദർശനത്തിൽ പങ്കെടുത്തു. ഇന്ത്യ, ചൈന, യു.എസ്.എ., യു.കെ., സൗദി അറേബ്യ, ദക്ഷിണ കൊറിയ, ജപ്പാൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാങ്കേതിക ശക്തികൾ ദുബായിൽ ഒത്തുചേരുന്നു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഹുവായ്, നോക്കിയ തുടങ്ങിയ ഭീമന്മാരും 1,800-ലധികം സ്റ്റാർട്ടപ്പുകളും അവരുടെ നവീകരണങ്ങൾ അവതരിപ്പിക്കുന്നു. ആകെ 6,000-ത്തിലധികം കമ്പനികൾ ഈ വർഷം പങ്കാളികളായി.
അഞ്ച് ദിവസം നീളുന്ന പ്രദർശനത്തിൽ 1.8 ലക്ഷംത്തിലധികം സാങ്കേതിക വിദഗ്ധരും നിക്ഷേപകരും വ്യവസായ പ്രമുഖരും പങ്കെടുക്കുമെന്ന് പ്രതീക്ഷ. ജൈറ്റെക്സ് ഗ്ലോബൽ കേവലം ഒരു പ്രദർശനം മാത്രമല്ല, നിരവധി ഉപമേളകൾക്കും ഉന്നതതല ഉച്ചകോടികൾക്കും വേദിയുമാണ്. പ്രധാന ആകർഷണങ്ങളിൽ കൃത്രിമ ബുദ്ധിയുടെ (AI) ഭാവി, സൈബർ സുരക്ഷാ സാങ്കേതികവിദ്യകൾ, ഡാറ്റാ സെൻറർ, ഗ്രീൻ കംപ്യൂട്ടിങ്, ഫിൻടെക്, വെബ്3, CBDC, ഓപ്പൺ ബാങ്കിങ് എന്നിവ ഉൾപ്പെടും. ആരോഗ്യമേഖലയിലെ ഡിജിറ്റൽ പരിവർത്തനവും എ.ഐ.-അധിഷ്ഠിത ചികിത്സാരീതികളും മരുന്ന് ഗവേഷണവും ഈ വർഷം പ്രത്യേക ശ്രദ്ധാകേന്ദ്രമാണ്. അതേസമയം, ക്വാണ്ടം കംപ്യൂട്ടിങ്, ക്വാണ്ടം ആശയവിനിമയം, ക്രിപ്‌റ്റോഗ്രഫി തുടങ്ങിയ ഭാവി സാങ്കേതികവിദ്യകൾ ക്വാണ്ടം എക്സ്പോ വേദിയിൽ ചർച്ചചെയ്യപ്പെടും. യു.എസ്.എ., യു.എ.ഇ., യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളുടെ സൈബർ സുരക്ഷാ പവലിയനുകളും, ആഗോള ടെക് നേതാക്കളുടെ മുഖ്യ പ്രഭാഷണങ്ങളും പ്രദർശനത്തിന്റെ ഹൈലൈറ്റുകളായിരിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply