യൂറോപ്യൻ യൂണിയനിലെ വിമാനത്താവളങ്ങളിലെയും അതിർത്തി ചെക്ക്‌പോസ്റ്റുകളിലെയും ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരുന്നു. ഇതോടെ, ഷെങ്കൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇനി മുതൽ ചെറിയ ക്യൂകളും വേഗത്തിലുള്ള പ്രവേശനവും പുറത്തുകടക്കലും പ്രതീക്ഷിക്കാം.
പാസ്‌പോർട്ടിൽ കൈകൊണ്ട് മുദ്ര പതിക്കുന്ന പഴയ രീതി ഡിജിറ്റൽ എൻട്രി-എക്സിറ്റ് സിസ്റ്റം (EES) മാറ്റിസ്ഥാപിക്കും. ഈ പഴയ രീതി സമയം കൂടുതൽ എടുത്തതും അസൗകര്യങ്ങൾ ഉണ്ടാക്കിയതുമാണെന്ന് കണ്ടെത്തിയ യാത്രക്കാർ പുതിയ സംവിധാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ യാത്രകളുടെ ഓർമ്മയായി പാസ്‌പോർട്ട് സ്റ്റാമ്പുകൾ സൂക്ഷിക്കുന്നവർക്ക് ഈ മാറ്റം ചെറിയ നിരാശയാകുന്നു. പുതിയ സംവിധാനം യൂറോപ്യൻ അല്ലാത്ത പൗരന്മാർക്കാണ് ബാധകമാകുന്നത്, പ്രത്യേകിച്ച് 180 ദിവസത്തിനുള്ളിൽ പരമാവധി 90 ദിവസത്തേക്ക് ഷെങ്കൻ മേഖല സന്ദർശിക്കുന്നവർക്കായി. ബയോമെട്രിക് വിവരങ്ങൾ — മുഖച്ഛായ, വിരലടയാളം, പാസ്‌പോർട്ട് വിശദാംശങ്ങൾ എന്നിവ — അതിർത്തി ഉദ്യോഗസ്ഥർ രേഖപ്പെടുത്തും.
വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്, ഒക്ടോബർ 12ന് ശേഷം യൂറോപ്പിലേക്ക് ആദ്യമായി യാത്ര ചെയ്യുന്നവർക്ക് വിമാനത്താവളങ്ങളിൽ ചെറിയ കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആണ്. പാരിസ് ചാൾസ് ഡി ഗോളെ, ഫ്രാങ്ക്ഫർട്ട്, ആംസ്റ്റർഡാം ഷിഫോൾ തുടങ്ങിയ തിരക്കേറിയ വിമാനത്താവളങ്ങളിൽ ഇത് കൂടുതൽ അനുഭവപ്പെടാമെന്നാണ് സ്മാർട്ട് ട്രാവൽ ഗ്രൂപ്പ് ജനറൽ മാനേജർ സഫീർ മഹ്മൂദ് വ്യക്തമാക്കിയത്. അതിനാൽ യാത്രക്കാർ വിമാനത്താവളത്തിൽ നേരത്തെ എത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. ഷെങ്കൻ അതിർത്തി പോയിന്റുകളിലെല്ലാം ഈ സംവിധാനം ഘട്ടംഘട്ടമായി നടപ്പിലാക്കും, 2026 ഏപ്രിലോടെ പൂർണ്ണമായി പ്രാവർത്തികമാക്കാനാണ് യൂറോപ്യൻ യൂണിയന്റെ ലക്ഷ്യം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
കാല്‍നട യാത്രക്കാർ സൂക്ഷിച്ചോ; യുഎഇയില്‍ രണ്ട് പേര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കർശന നടപടി
ഷാർജയിൽ കാൽനട യാത്രക്കാർ നിയമം ലംഘിക്കുന്നതിനെതിരെ (Jaywalking) പോലീസ് കർശനനടപടി ആരംഭിച്ചു. ഒക്ടോബറിൽ എമിറേറ്റിൽ രണ്ട് കാൽനടയാത്രക്കാർ മരണപ്പെട്ടതിനെ തുടർന്നാണ് പരിശോധനകൾ ശക്തമാക്കിയത്. “നിർദേശിക്കപ്പെടാത്ത സ്ഥലങ്ങളിൽ നിന്ന് റോഡ് മുറിച്ചു കടക്കുന്നത് കാൽനട മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്,” എന്ന് ഷാർജ പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ മുഹമ്മദ് അലൈ അൽ നഖ്ബി പറഞ്ഞു.
യുഎഇ ഫെഡറൽ ട്രാഫിക് നിയമപ്രകാരം, നിർദേശിക്കപ്പെടാത്ത സ്ഥലങ്ങളിൽ നിന്ന് റോഡ് മുറിച്ചു കടക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തും. നിയമലംഘനം ട്രാഫിക് അപകടത്തിന് കാരണമാവുകയാണെങ്കിൽ തടവും 5,000 മുതൽ 10,000 ദിർഹം വരെ പിഴയും ലഭിക്കും. അപകടം ഉണ്ടായാലും ഇല്ലെങ്കിലും, നിർദേശിക്കാത്ത സ്ഥലത്ത് നിന്ന് മുറിച്ചു കടന്നാൽ കുറഞ്ഞത് മൂന്ന് മാസം തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയും വിധിക്കപ്പെടും.
കാൽനടയാത്രക്കാർ നിശ്ചിത ക്രോസിങുകളും പാലങ്ങളും അടിപ്പാതകളും ഉപയോഗിക്കണമെന്നും ട്രാഫിക് സിഗ്നലുകൾ കർശനമായി പാലിക്കണമെന്നും കേണൽ അൽ നഖ്ബി അഭ്യർത്ഥിച്ചു. “സുരക്ഷ എന്നത് കാൽനടയാത്രക്കാരുടെയും വാഹനമോടിക്കുന്നവരുടെയും ഒരുപോലെ ഉത്തരവാദിത്തമാണ്. ബോധവത്കരണത്തോടൊപ്പം കർശനമായ നിരീക്ഷണത്തിലൂടെയാണ് നിയമലംഘനങ്ങൾ തടയാൻ ശ്രമിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം ലംഘിക്കുന്നവരെ കണ്ടെത്താനായി ഇൻഡസ്ട്രിയൽ സോണുകളിലും ഹൈവേകളിലും പോലീസ് പട്രോളിംഗും സ്മാർട്ട് മോണിറ്ററിങ് സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. വാസിത്തിലും ഇൻഡസ്ട്രിയൽ ഏരിയ 10-ലും റോഡ് മുറിച്ചു കടക്കുന്നതിനിടെ 52 കാരിയായ പാകിസ്ഥാനി സ്ത്രീയും 31 കാരനായ അഫ്ഗാൻ പൗരനും മരണപ്പെട്ട സംഭവങ്ങൾക്ക് പിന്നാലെയാണ് ഷാർജ പോലീസ് പരിശോധന കർശനമാക്കിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
നെഞ്ചുവേദന ‘ഗ്യാസ് ‘ ആയി തള്ളിക്കളയല്ലേ! ഗൾഫിൽ പ്രവാസികളുടെ പെട്ടെന്നുള്ള മരണം കൂടുന്നു; കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ
ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിൽ പെട്ടെന്നുള്ള മരണങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് മലയാളികൾ മരണമടഞ്ഞു. ഈ ആഴ്ച മാത്രം ജിദ്ദയിൽ അഞ്ചോളം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുഴഞ്ഞുവീണും ഹൃദയാഘാതം സംഭവിച്ചുമാണ് മരണങ്ങൾ സംഭവിച്ചത്. മലപ്പുറം തിരൂർ വൈലത്തൂർ സ്വദേശി പൊൻമുണ്ടം കുന്നത്ത് അബ്ദുൽ സലാം, വർക്കല സ്വദേശി ദിൽദാർ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച മലയാളികൾ.
അബ്ദുൽ സലാം നാട്ടിലേക്കു പോകാനിരിക്കെ വെള്ളിയാഴ്ച്ചയാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ ഇസിജി പരിശോധനയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചതായി ഡോക്ടർമാർ തിരിച്ചറിഞ്ഞു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിച്ചു. ദിൽദാറും ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു. ഇസിജി എടുത്ത ശേഷം മരുന്ന് വാങ്ങുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്.
കോവിഡ്-ശേഷം പ്രവാസികളിൽ പെട്ടെന്നുള്ള മരണങ്ങൾ വർധിച്ചതായി സാമൂഹ്യപ്രവർത്തകർ വ്യക്തമാക്കുന്നു. അമിത മാനസിക സമ്മർദ്ദം, ജോലിയില്ലായ്മ, വ്യായാമക്കുറവ്, ഉറക്കക്കുറവ്, ഭക്ഷണത്തിലെ അനിയന്ത്രിതത്വം, ആരോഗ്യ പരിശോധനയിൽ അവഗണന എന്നിവയാണ് പ്രധാന കാരണങ്ങളെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രോഗലക്ഷണങ്ങൾ വ്യക്തമായിട്ടും മരുന്ന് കഴിക്കാനോ ഡോക്ടറുടെ നിർദ്ദേശം പാലിക്കാനോ പലരും തയാറാകുന്നില്ലെന്ന് ജിദ്ദയിലെ പ്രശസ്ത ഡോക്ടർ വിനീത പിള്ള മനോരമ ഓൺലൈനിനോട് പറഞ്ഞു.
“ഹൃദയാഘാതത്തിന്റെ സൂചനയുണ്ടെന്ന് പറഞ്ഞാലും പലരും ‘നാട്ടിൽ പോയി ചികിത്സിക്കാം’ എന്ന നിലപാടിലാണ്. നെഞ്ചുവേദന വന്നാൽ അത് ‘ഗ്യാസ്’ ആണെന്ന് കരുതി അവഗണിക്കരുത്. ചെറുതായി തോന്നുന്ന വേദനകൾ പോലും ഗുരുതര രോഗത്തിന്റെ മുന്നറിയിപ്പ് ആയിരിക്കാം,” — ഡോ. വിനീത പിള്ള മുന്നറിയിപ്പ് നൽകി.
തനിക്കു സമീപകാലത്ത് ചികിത്സയ്‌ക്ക് എത്തിയ ഒരു രോഗിയെ കുറിച്ച് പറഞ്ഞ ഡോക്ടർ പറഞ്ഞു: “ചെറിയ നെഞ്ചുവേദനയ്ക്കു എന്തിന് ഇസിജി, രക്തപരിശോധന തുടങ്ങിയ പരിശോധനകൾ എന്ന് വാദിച്ച രോഗിയെ നിർബന്ധിച്ച് പരിശോധനയ്ക്ക് വിധേയനാക്കുമ്പോഴാണ് ഹൃദയാഘാതത്തിന്റെ ലക്ഷണം കണ്ടെത്തിയത്.”
പ്രവാസികൾക്ക് പൊതുവേ ഇൻഷുറൻസ് ലഭ്യമായതിനാൽ സമീപത്തെ ആശുപത്രികളിൽ പരിശോധന നടത്താൻ ബുദ്ധിമുട്ടില്ലെന്നും, നെഞ്ചുവേദന പോലുള്ള ലക്ഷണങ്ങൾ വന്നാൽ തൽക്ഷണം പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടർ ഉപദേശിച്ചു.
“മരുന്നുകൾ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനാണ്. ഷുഗറിനും കൊളസ്ട്രോളിനും മരുന്ന് കഴിക്കാൻ പലരും മടിക്കുന്നു; ഒരിക്കൽ തുടങ്ങിയാൽ ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരുമെന്ന തെറ്റിദ്ധാരണയാണ് കാരണം. ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തണമെന്നും മുന്നറിയിപ്പുകൾ ഗൗരവത്തിൽ എടുക്കണമെന്നും ഡോ. വിനീത പിള്ള പറഞ്ഞു.”
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply