ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങവേ അപകടം; മലയാളി യുവാവ് യുഎഇയിൽ മരിച്ചു

നിറമരുതൂർ കുമാരൻപടി സ്വദേശി പിലാക്കൽ സക്കീർ (38) യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു. ന്യൂ സനായയിൽ ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു അപകടം. മെഡിക്കൽ സെന്ററിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. പിലാക്കൽ സെയ്താലി–ഖൗജ ദമ്പതികളുടെ മകനാണ്. ഭാര്യ: നജ്മ. മക്കൾ: ഫാത്തിമ തസ്നി, ഫാത്തിമ നുസ്രി, ഫാത്തിമ നസ്‌ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇയില്‍ അടുത്ത അഞ്ചുദിവസത്തേക്ക് കാലാവസ്ഥാ മാറ്റം; വിശദമായി അറിയാം

യുഎഇയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഒക്ടോബർ 10 (വെള്ളി) മുതൽ 14 (ചൊവ്വ) വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കാനാണ് സാധ്യത. തെക്കുനിന്ന് വ്യാപിക്കുന്ന ന്യൂനമർദ്ദവും ഉയർന്ന തലത്തിലുള്ള തണുപ്പും ഈർപ്പവുമുള്ള ന്യൂനമർദ്ദവുമാണ് മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. ഇടവേളകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും, മഴ പ്രധാനമായും വടക്കൻ, കിഴക്കൻ എമിറേറ്റുകളിലായിരിക്കും ലഭിക്കുകയെന്നും എൻസിഎം അറിയിച്ചു. ഉൾപ്രദേശങ്ങളിലെയും പടിഞ്ഞാറൻ മേഖലകളിലെയും ചില സ്ഥലങ്ങളിൽ മഴ ലഭിക്കാനുണ്ട്. ചില സ്ഥലങ്ങളിൽ ചെറിയ മഞ്ഞുകണങ്ങൾ (hail) വീഴാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

മഴയെത്തുന്നതോടെ രാജ്യത്ത് താപനിലയിൽ കുറവുണ്ടാകും. കാറ്റ് തെക്കുകിഴക്ക്, വടക്കുകിഴക്ക് ദിശകളിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറും. ചില സമയങ്ങളിൽ കാറ്റ് ശക്തമാകുകയും പൊടിപടലങ്ങൾ ഉയർത്തുകയും ചെയ്യാം. അറബിക്കടലിലും ഒമാൻ ഉൾക്കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടൽമാർഗം യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

പ്രവാസി മലയാളി ബാലിക യുഎഇയിൽ മരിച്ചു

മലയാളി ബാലിക അബുദാബിയിൽ മരിച്ചു. കോട്ടയം എരുമേലി പമ്പവാലി നെടിയ മുറിയിൽ സ്മിത്ത് ജോസഫിന്റെയും ജ്യോതി തയ്യിലിന്റെയും ഏക മകൾ ഹന്ന മറിയ സ്മിത്ത് (6) ആണ് മരിച്ചത്. സംസ്കാരം പിന്നീട് നാട്ടിൽ വെച്ച് നടക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *