ഭാര്യയെയും മകനെയും വിമാനത്താവളത്തിൽ നാട്ടിലേക്ക് യാത്രയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ ഹരിരാജ് സുദേവൻ (37) ആണ് മരിച്ചത്. അബുദാബി ഇൻ്റർനാഷനൽ ഡെവലപ്‌മെൻ്റ് കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായിരുന്നു ഹരിരാജ്. ഭാര്യ അനു അശോകിനെയും ഏകമകൻ ഇഷാനെയും നാട്ടിലേക്ക് യാത്രയാക്കിയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയ ഉടനെയാണ് കുഴഞ്ഞുവീണത്. കുഴഞ്ഞുവീണതിനെ തുടർന്ന് സുഹൃത്തുക്കൾ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം.വി. സുദേവൻ, ബീനാ സുദേവൻ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ അനു അശോക് ഇന്ത്യൻ റെയിൽവേയിലെ ഡോക്ടറാണ്. ഇഷാൻ ഏക മകനാണ്. മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ട്രോപ്പിക്കൽ കൊടുങ്കാറ്റ് ‘ശക്തി’ യുഎഇയെ ബാധിക്കുമോ?; സ്ഥിരീകരണവുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം
അബുദാബി: പടിഞ്ഞാറൻ അറബിക്കടലിൽ രൂപംകൊണ്ട ‘ശക്തി’ എന്ന ട്രോപ്പിക്കൽ കൊടുങ്കാറ്റ് രാജ്യത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് യുഎഇ സ്ഥിരീകരിച്ചു. ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നിലവിൽ അക്ഷാംശം 19.6 വടക്ക്, രേഖാംശം 60.5 കിഴക്ക് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഉഷ്ണമേഖലാ ന്യൂനമർദം യുഎഇക്ക് ഭീഷണിയല്ലെന്ന് NCM വ്യക്തമാക്കി.
ശ്രീലങ്കൻ ഭാഷയിൽ ‘ശക്തി’ എന്നാൽ ഊർജ്ജം അല്ലെങ്കിൽ ശക്തി എന്നാണർത്ഥമാക്കുന്നത്. മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റോടുകൂടി പടിഞ്ഞാറൻ അറബിക്കടലിലാണ് ഈ ട്രോപ്പിക്കൽ കൊടുങ്കാറ്റ് നിലവിൽ കേന്ദ്രീകരിച്ചിരിക്കുന്നത്.
നേരത്തെ, കാലാവസ്ഥാ മുന്നറിയിപ്പായി റെഡ് അലർട്ട് നൽകിയിരുന്നെങ്കിലും, ഈ കൊടുങ്കാറ്റ് രാജ്യത്തെ ബാധിക്കില്ലെന്ന് അധികൃതർ താമസക്കാർക്ക് ഉറപ്പുനൽകിയിരുന്നു. പൊതുജനങ്ങൾ ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണമെന്നും കിംവദന്തികൾ ഒഴിവാക്കണമെന്നും സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും NCM അറിയിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞ്, ക്രമേണ ഉഷ്ണമേഖലാ ന്യൂനമർദ്ദമായും തുടർന്ന് ന്യൂനമർദ്ദമായും മാറാനാണ് സാധ്യത. ഇത് മണിക്കൂറിൽ 25 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ തെക്കുകിഴക്ക് ദിശയിൽ നീങ്ങിക്കൊണ്ടിരിക്കും.
അതേസമയം, ശനിയാഴ്ച ഒക്ടോബർ 4 ന് ഒമാൻ അധികൃതർ വടക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ഉഷ്ണമേഖലാ കൊടുങ്കാറ്റ് കാറ്റഗറി 1 ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ലോകമെമ്പാടും ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ടിട്ടുള്ള സാഫിർ-സിംപ്സൺ സ്കെയിലിലെ ഏറ്റവും താഴ്ന്ന നിലയാണ് കാറ്റഗറി 1 ചുഴലിക്കാറ്റ്. ഇതിന് മണിക്കൂറിൽ 119 മുതൽ 153 കിലോമീറ്റർ വരെ വേഗതയുണ്ടാകാം, കൂടാതെ ഇത് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറഞ്ഞതോ മിതമായതോ ആയിരിക്കും.
ഒമാനിലെ അധികൃതർ പൊതുജനങ്ങളോട് ഔദ്യോഗിക ചാനലുകൾ വഴി വിവരങ്ങൾ പിന്തുടരാനും കടലിൽ നീന്തുന്നതോ ജലാശയങ്ങളിൽ മറ്റ് പ്രവർത്തനങ്ങൾ നടത്തുന്നതോ ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
മധുരപ്രിയരെ ഇക്കാര്യം അറിഞ്ഞോ? യുഎഇയിൽ മധുരപാനീയങ്ങൾക്ക് നികുതി, വിശദമായി അറിയാം
അബുദാബി: പഞ്ചസാര ചേർത്ത പാനീയങ്ങളുടെ എക്സൈസ് നികുതിയിൽ മാറ്റം വരുത്താൻ യുഎഇ. 2026 ജനുവരി ഒന്നു മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. യുഎഇ ധനമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. പാനീയത്തിലെ പഞ്ചസാരയുടെ അളവിന് അനുസരിച്ചായിരിക്കും നികുതി ഏർപ്പെടുത്തുക. നികുതി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായുള്ള ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) നിശ്ചയിച്ചിട്ടുള്ള പുതിയ മാനദണ്ഡങ്ങൾക്ക് അനുസൃതമാക്കുന്നതിനുമാണ് തീരുമാനം.
പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് ഉയർന്ന നികുതിയും കുറഞ്ഞ പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് കുറഞ്ഞ നികുതിയുമായിരിക്കും ഈടാക്കുക.
പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് 50 ശതമാനം എക്സൈസ് നികുതി നൽകി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുകയോ നിർമ്മിക്കുകയോ ചെയ്ത നികുതിദായകർക്ക് ഒരു പ്രത്യേക ആനുകൂല്യവും പുതിയ ഭേദഗതികളിലുണ്ട്. ഭേദഗതികൾ വന്ന ശേഷം നികുതി ബാധ്യത കുറയുകയാണെങ്കിൽ, മുൻപ് അടച്ച നികുതിയുടെ ഒരു ഭാഗം കുറയ്ക്കാൻ (deduct) കഴിയുന്ന വ്യക്തമായ ഒരു സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് മുൻപാണ് ഈ കിഴിവ് ലഭിക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply