യുഎഇയിൽ ജോലിയിൽ പ്രവേശിച്ച് ആറ് ആഴ്ചയ്ക്കുള്ളിൽ മസ്തിഷ്കജ്വരം; നടക്കാനുള്ള കഴിവ് നഷ്ടമായിഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ നാട്ടിലേക്ക്

ദുബായിൽ മികച്ച ജോലി തേടിയെത്തിയ ഇന്ത്യൻ യുവാവിനെ ഗുരുതരമായ മസ്തിഷ്കജ്വരം ബാധിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മാറ്റി. ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശിയായ വി. സായ് കൃഷ്ണ (26) ആണ് രോഗബാധിതനായത്. ടൂൾ ആൻഡ് ഡൈ മേക്കിങ്ങിൽ ഡിപ്ലോമ നേടിയ സായ്, സന്ദർശക വിസയിൽ ജൂലൈ 16ന് യുഎഇയിൽ എത്തി. ടെക്നീഷ്യൻ ജോലിയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഓഗസ്റ്റ് 28ന് കടുത്ത പനി ബാധിച്ചത്.

രോഗം വേഗത്തിൽ വഷളായി. ചെവിയിൽ അണുബാധ, കഴുത്ത് കടുപ്പം, ഒടുവിൽ ബോധക്ഷയം എന്നിവ അനുഭവപ്പെട്ട സായിയെ സെപ്റ്റംബർ 2ന് സഹപ്രവർത്തകർ ബോധരഹിതനിലയിൽ കണ്ടെത്തി ദുബായിലെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ അക്യൂട്ട് ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് ബാധിച്ചതായി സ്ഥിരീകരിച്ചു. തലച്ചോറിനെയും സുഷുമ്നാനാഡിയെയും ചുറ്റിപ്പറ്റിയിരിക്കുന്ന പാളികളിൽ ഉണ്ടാകുന്ന ഗുരുതരമായ വീക്കമാണ് മെനിഞ്ചൈറ്റിസ്. 24 മണിക്കൂറിനുള്ളിൽ ജീവഹാനിക്ക് കാരണമാകാവുന്ന രോഗമാണിത്.

27 ദിവസം ഐസൊലേഷനിൽ; നടക്കാനുള്ള കഴിവ് നഷ്ടമായി

27 ദിവസത്തോളം ഐസൊലേഷൻ വാർഡിലായിരുന്ന സായിക്ക് 21 ദിവസം ശക്തമായ ആന്റിബയോട്ടിക് ചികിത്സ നൽകി. അണുബാധ മാറിയെങ്കിലും കാലുകളുടെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടു. നടക്കാനാകാത്ത അവസ്ഥയിലാണ് ഇപ്പോൾ. സായിയുടെ ദുരിതം മനസിലാക്കി കമ്യൂണിറ്റി വളണ്ടിയർമാരും ഇന്ത്യൻ കോൺസുലേറ്റും രംഗത്തെത്തി. പ്രവീൺ കുമാർ എന്ന വളണ്ടിയർ കോൺസുലേറ്റിന്റെ ഏകോപനത്തിൽ സായിയെ നാട്ടിലേക്ക് അനുഗമിച്ചു. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിനാൽ ആശുപത്രി അധികൃതർ ചികിത്സാ ചെലവ് ഒഴിവാക്കി. ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിന്റെ സഹായത്തോടെ വിമാന ടിക്കറ്റുകളും ഒരുക്കി. ഹൈദരാബാദിലെത്തിയ സായിയെ ആംബുലൻസിൽ വിജയവാഡയിലെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.

കിടപ്പിലായ സായിയുടെ മുന്നിലുള്ളത് ഇപ്പോൾ അനിശ്ചിതമായ ഭാവിയാണ്. അടിസ്ഥാന ചലനശേഷി വീണ്ടെടുക്കാനായുള്ള ശ്രമത്തിലാണ് അദ്ദേഹം. “തൊഴിൽ അന്വേഷിച്ച് വരുന്നവർ തൊഴിൽ വീസയിലും ഇൻഷുറൻസോടെയും മാത്രം എത്തേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം തെളിയിക്കുന്നു,” എന്ന് വളണ്ടിയർ പ്രവീൺ കുമാർ പറഞ്ഞു. ഒക്ടോബർ 5-ന് ആചരിക്കുന്ന ലോക മെനിഞ്ചൈറ്റിസ് ദിനത്തിന് തൊട്ടുമുമ്പാണ് സായിയുടെ ദുരിതകഥ പുറത്തുവന്നത്. 2030 ഓടെ മെനിഞ്ചൈറ്റിസിനെ പരാജയപ്പെടുത്താൻ ലോകാരോഗ്യ സംഘടന തയ്യാറാക്കിയ ചട്ടക്കൂടിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ആചരണത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഈ ദിവസങ്ങൾ യാത്രകൾക്കായി തിരഞ്ഞെടുക്കൂ; ടിക്കറ്റുകളിൽ വലിയ തുക ലാഭിക്കാം

യുഎഇയിലെ പ്രവാസികൾക്ക് സന്തോഷവാർത്ത. ശൈത്യകാലവും ക്രിസ്മസ് അവധിയും മുന്നിൽ കണ്ടു യാത്ര പ്ലാൻ ചെയ്യുന്നവർക്ക് നവംബർ മാസത്തിൽ വിമാന ടിക്കറ്റുകളിൽ വലിയ തോതിൽ ലാഭം നേടാനാകും. യുഎഇയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രകൾക്കായി ഏറ്റവും അനുയോജ്യമായ ദിവസങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുന്ന ഫാൾ ട്രാവൽ ഔട്ട്‌ലുക്ക് റിപ്പോർട്ട് യാത്രാ പ്ലാറ്റ്‌ഫോമായ എക്‌സ്പീഡിയ പുറത്തിറക്കി.

റിപ്പോർട്ട് പ്രകാരം നവംബർ 11, 19 തീയതികളിൽ യാത്ര ആരംഭിക്കുന്നവർക്ക് ടിക്കറ്റ് നിരക്കിൽ വലിയ ഇളവ് ലഭിക്കും. നവംബർ 24 ഏറ്റവും ചെലവേറിയ ദിവസമായി രേഖപ്പെടുത്തിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കാനും പണം ലാഭിക്കാനും നവംബർ 20 മുതൽ 22 വരെ യാത്ര തിരഞ്ഞെടുക്കുന്നത് മികച്ചതായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. നവംബർ മൂന്നാം ആഴ്ചയിൽ വിമാന റൂട്ടുകൾ ശാന്തമാകുന്നതോടെ യുഎസ്, കാനഡ തുടങ്ങിയ ദീർഘദൂര യാത്രകൾക്കും മികച്ച അവസരമുണ്ടാകുമെന്ന് പ്രവചിക്കുന്നു.

വേനൽക്കാലത്തേക്കാൾ കുറഞ്ഞ നിരക്കിലാണ് നവംബർ-ഡിസംബർ മാസങ്ങളിലെ വിമാന ടിക്കറ്റുകൾ ലഭിക്കുന്നത്.ജോർജിയ, അസർബൈജാൻ, അർമേനിയ, കിഴക്കൻ യൂറോപ്പ് തുടങ്ങിയിടങ്ങളാണ് ഇപ്പോൾ പ്രവാസികളുടെ പ്രധാന യാത്രാ കേന്ദ്രങ്ങൾ. കുറഞ്ഞ നിരക്കുകൾ ഉറപ്പാക്കാൻ ടിക്കറ്റ് അലേർട്ടുകൾ സജ്ജീകരിക്കണമെന്നും, ഹോട്ടൽ ബുക്കിംഗിൽ ഇളവുകൾ ശ്രദ്ധിക്കണമെന്നും, വിമാന ടിക്കറ്റും താമസവും ഒരുമിച്ച് ബുക്ക് ചെയ്താൽ കൂടുതൽ ലാഭം നേടാനാകുമെന്നും റിപ്പോർട്ടിൽ ഉപദേശിക്കുന്നു.

യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന അധിക ചെലവുകൾ അറിയാം

ദുബായിൽ പുതിയ അപ്പാർട്ട്‌മെന്റിലേക്കോ വില്ലയിലേക്കോ താമസം മാറുന്നവർക്കു വാടകയ്ക്ക് പുറമേ നിരവധി അധിക ചെലവുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇജാരി രജിസ്‌ട്രേഷൻ, യൂട്ടിലിറ്റി ഡെപ്പോസിറ്റുകൾ, മൂവിംഗ് കമ്പനി ചാർജുകൾ തുടങ്ങി പല ചെലവുകളും കുടിയേറ്റക്കാർക്കായി കാത്തിരിക്കുന്നു.

ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് (DLD) കൈകാര്യം ചെയ്യുന്ന ഔദ്യോഗിക ലീസ് രജിസ്‌ട്രേഷൻ സംവിധാനമായ ഇജാരി വഴിയാണ് വാടക കരാർ രജിസ്റ്റർ ചെയ്യേണ്ടത്. കരാർ രജിസ്റ്റർ ചെയ്താൽ മാത്രമേ ജല-വൈദ്യുതി കണക്ഷൻ, ഇന്റർനെറ്റ്, ടിവി, ലാൻഡ് ലൈൻ തുടങ്ങിയ അവശ്യ സേവനങ്ങൾ സജീവമാക്കാൻ സാധിക്കൂ. കൂടാതെ, താമസം തുടങ്ങുന്നതിനുമുമ്പ് വീട്ടുടമസ്ഥർ സുരക്ഷാ ഡെപ്പോസിറ്റും ആവശ്യപ്പെടും. വാടക സമയത്ത് നൽകാത്തതോ വീടിന് നാശനഷ്ടം വരുത്തിയതോ ആയാൽ ഈ തുക തിരികെ ലഭിക്കില്ല.

ഇജാരി രജിസ്‌ട്രേഷൻ കഴിഞ്ഞാൽ DEWA കണക്ഷൻ എടുക്കുന്നതിനായി ആക്ടിവേഷൻ ഫീസും സെക്യൂരിറ്റി ഡെപ്പോസിറ്റും അടയ്ക്കണം. വാർഷിക വാടകയുടെ 5 ശതമാനം ഭവനഫീസ് ദുബായ് മുനിസിപ്പാലിറ്റി ഈടാക്കും. ഇത് പ്രതിമാസ DEWA ബില്ലിൽ ചേർക്കപ്പെടും. പ്രോപ്പർട്ടി ഏജന്റിനെ ഉപയോഗിച്ചാൽ വാർഷിക വാടകയുടെ 5 ശതമാനം, കുറഞ്ഞത് 5,000 ദിർഹം കമ്മീഷനായി നൽകേണ്ടതുണ്ടാകും.

താമസം മാറ്റുന്നതിനായി മൂവിംഗ് കമ്പനികളുടെ സേവനം ഉപയോഗിക്കുകയാണെങ്കിൽ അവരുടെ ഫീസും ചേർന്നുതന്നെ വരും. വൃത്തിയാക്കൽ, നവീകരണ ചെലവുകൾ, ഇന്റർനെറ്റ്-ടിവി-ടെലികോം ഇൻസ്റ്റലേഷൻ, ഗ്യാസ് കണക്ഷൻ തുടങ്ങിയവയ്ക്കും അധികമായി വലിയൊരു തുക ചെലവഴിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

യുഎഇ: ഭാര്യയെയും മകനെയും നാട്ടിലേക്ക് യാത്രയാക്കി തിരികെ താമസസ്ഥലത്തെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഭാര്യയെയും മകനെയും വിമാനത്താവളത്തിൽ നാട്ടിലേക്ക് യാത്രയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ ഹരിരാജ് സുദേവൻ (37) ആണ് മരിച്ചത്. അബുദാബി ഇൻ്റർനാഷനൽ ഡെവലപ്‌മെൻ്റ് കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായിരുന്നു ഹരിരാജ്. ഭാര്യ അനു അശോകിനെയും ഏകമകൻ ഇഷാനെയും നാട്ടിലേക്ക് യാത്രയാക്കിയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയ ഉടനെയാണ് കുഴഞ്ഞുവീണത്. കുഴഞ്ഞുവീണതിനെ തുടർന്ന് സുഹൃത്തുക്കൾ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം.വി. സുദേവൻ, ബീനാ സുദേവൻ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ അനു അശോക് ഇന്ത്യൻ റെയിൽവേയിലെ ഡോക്ടറാണ്. ഇഷാൻ ഏക മകനാണ്. മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *