2024 മാർച്ച് 7-നാണ് സംഭവം. ദുബായിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻ മഹേഷ് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് 13,48,500 രൂപ വില വരുന്ന മോഡൽ നമ്പർ 126610LV റോളക്സ് വാച്ച് പിടിച്ചെടുത്ത് തടങ്കൽ റെസീപ്റ്റ് നൽകി. യാത്രക്കാരുടെ ബാഗേജായി സാധനങ്ങൾ എത്തിക്കുന്നതിനിടെ നിയമലംഘനം നടത്തിയെന്നും, വാച്ച് വ്യക്തിഗത ആവശ്യത്തിനല്ലാതെ വാണിജ്യ ഉപയോഗത്തിനുവേണ്ടിയുള്ളതാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു.
2025 ജനുവരി 30-ന് കസ്റ്റംസ് വകുപ്പ് വാച്ച് 1.8 ലക്ഷം രൂപ പിഴ അടച്ച് വീണ്ടെടുക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ കസ്റ്റംസ് ആക്ട് പ്രകാരം ഉത്തരവ് ലഭിച്ച് 120 ദിവസത്തിനുള്ളിൽ വീണ്ടെടുക്കൽ പൂർത്തിയാക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. നിശ്ചിത കാലാവധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും, മഹേഷ് കേസ് കോടതിയിൽ ഫയൽ ചെയ്തതിനെ തുടർന്ന് ഹൈക്കോടതി പ്രത്യേക അനുമതി നൽകി.
.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിൽ നവവരനിൽ നിന്ന് പിടിച്ചെടുത്തത് 80 ഗ്രാം ലഹരിമരുന്ന്; തടവ് ശിക്ഷ വിധിച്ച് കോടതി
ലഹരിക്കടത്ത് കേസിൽ പിടിയിലായ 26കാരനായ യുവാവിന് ദുബൈ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. നവവരനായ യുവാവിൽ നിന്ന് 80 ഗ്രാം ലഹരിമരുന്നാണ് പോലീസ് പിടിച്ചെടുത്തത്. വിൽപ്പനയ്ക്കായി ലഹരി സൂക്ഷിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.
.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിലെ സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർമാർക്ക് നിയന്ത്രണങ്ങൾ; വിശദാംശങ്ങൾ അറിയാം
യുഎഇയിലെ സോഷ്യൽമീഡിയ ഇൻഫുളൻസർമാർക്ക് നിയന്ത്രണങ്ങൾ. യുഎഇ മീഡിയ കൗൺസിലാണ് സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചത്. തെറ്റായ വിവരങ്ങളോ ദോഷകരമായ ഉള്ളടക്കങ്ങളോ പ്രസിദ്ധീകരിക്കുന്നവർക്ക് 5000 ദിർഹം മുതൽ 150,000 ദിർഹം വരെ പിഴ ചുമത്തും.
വിനാശകരമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുകയോ യുവാക്കളെ അപമാനിക്കുകയോ ചെയ്താൽ 100,000 ദിർഹം വരെ പിഴ ലഭിക്കും. കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കൽ (കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് ഉപയോഗം) എന്നിവയ്ക്ക് 150,000 ദിർഹം വരെ പിഴ ലഭിക്കുമെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു.
ഇസ്ലാമിക വിശ്വാസങ്ങളെയോ മറ്റ് മതങ്ങളെയോ അനാദരിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ചാൽ 1 മില്യൺ ദിർഹം വരെ പിഴ ലഭിക്കും. സംസ്ഥാന ചിഹ്നങ്ങളെയോ നേതൃത്വത്തെയോ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾക്ക് 500,000 ദിർഹം വരെ പിഴ. ദേശീയ ഐക്യത്തിനോ വിദേശ ബന്ധത്തിനോ തുരങ്കം വയ്ക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾക്ക് 250,000 ദിർഹം വരെ പിഴയും ഭരണ സംവിധാനത്തെയോ ദേശീയ ചിഹ്നങ്ങളെയോ സംസ്ഥാന സ്ഥാപനങ്ങളെയോ അനാദരിച്ചാൽ 50,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴയും ലഭിക്കും. സംസ്ഥാനത്തിന്റെ ആഭ്യന്തര അല്ലെങ്കിൽ അന്താരാഷ്ട്ര നയങ്ങളെ അവഹേളിച്ചാൽ 50,000 ദിർഹം മുതൽ 500,000 ദിർഹം വരെയായിരിക്കും പിഴ. വിദേശ ബന്ധങ്ങൾക്ക് ഹാനികരമോ ദേശീയ ഐക്യം/സാമൂഹിക ഐക്യം എന്നിവ തകർക്കുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് 250,000 ദിർഹം വരെ പിഴ ചുമത്തുന്നത്.
ഡിജിറ്റൽ, പരമ്പരാഗത മാധ്യമ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് മാധ്യമ പ്രവർത്തകരെയും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാരെയും സംരക്ഷിക്കുന്നതിനൊപ്പം അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുന്നു.
അപകീർത്തിപ്പെടുത്തലിന് 20,000 ദിർഹം വരെ പിഴയും, അപവാദം പറഞ്ഞാൽ 20,000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കുമെന്നും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. ലൈസൻസില്ലാതെ മാധ്യമ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് 10,000 ദിർഹം പിഴ ചുമത്തും. കുറ്റകൃത്യം ആവർത്തിക്കുകയാണെങ്കിൽ 40,000 ദിർഹം വരെ പിഴ ലഭിച്ചേക്കാം. അംഗീകാരമില്ലാതെ അധിക മാധ്യമ പ്രവർത്തനം പരിശീലിക്കുന്നതിന് 5000 ദിർഹം പിഴ ലഭിക്കും. നിയമലംഘനം ആവർത്തിച്ചാൽ 16,000 ദിർഹം വരെ പിഴ ചുമത്തുന്നതാണ്. 30 ദിവസത്തിനുള്ളിൽ ലൈസൻസ് പുതുക്കിയില്ലെങ്കിൽ പ്രതിദിനം 150 ദിർഹം പിഴയായി ലഭിക്കും. പരമാവധി 3,000 ദിർഹം പിഴ ലഭിച്ചേക്കാനിടയുണ്ട്. ട്രേഡ് ലൈസൻസ് ഇല്ലാതെ സോഷ്യൽ മീഡിയയിൽ വിൽപ്പന നടത്തുകയാണെങ്കിൽ 500,000 ദിർഹം വരെ പിഴയും സാധനങ്ങൾ കണ്ടുകെട്ടൽ, തടവ് തുടങ്ങിയവയും ലഭിക്കും.
.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply