എമിറേറ്റിലെ നഴ്‌സറികൾ, സ്കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള 223 മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ അനുവദിച്ചു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്‌തൂമിന്റെ നിർദേശപ്രകാരമാണ് പത്തു വർഷത്തെ വിസ നൽകിയത്. കഴിഞ്ഞ വർഷം ലോക അധ്യാപക ദിനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ മേഖലക്കും സമൂഹത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ചുകൊണ്ടാണ് വിവിധ ആനുകൂല്യങ്ങളോടുകൂടിയ വിസ അനുവദിച്ചതെന്ന് അധികൃതർ അറിയിച്ചു.
“മുന്നോട്ടുള്ള പാത തെളിയിക്കുന്നവരാണ് അധ്യാപകർ. അവർ പ്രചോദകരും വഴികാട്ടികളുമാണ്. കുട്ടികളെ വിജയത്തിനായി തയ്യാറാക്കുന്നതിൽ അധ്യാപകർ ചെയ്യുന്ന സംഭാവനകൾ സമൂഹത്തിന്റെ ഭാവി നിർണ്ണയിക്കുന്നു. ലോക അധ്യാപക ദിനത്തിൽ അധ്യാപകരെ പിന്തുണക്കുന്നത് ദുബൈയുടെ ഭാവിക്കായുള്ള ഏറ്റവും മികച്ച നിക്ഷേപമാണ്” – ശൈഖ് ഹംദാൻ വ്യക്തമാക്കി. പദ്ധതിയുടെ ആദ്യ റൗണ്ടിൽ 435 അപേക്ഷകളാണ് ഗോൾഡൻ വിസയ്ക്കായി ലഭിച്ചത്. അവയിൽ നിന്ന് 223 പേരെയാണ് തെരഞ്ഞെടുക്കിയത്. വിദ്യാഭ്യാസ നേട്ടങ്ങൾ, സാമൂഹിക സംഭാവനകൾ, വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും പോസിറ്റീവ് പ്രതികരണങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങളാണ് പരിഗണിച്ചത്. അനുവദിച്ച വിസകളിൽ 157 എണ്ണം സ്കൂൾ അധ്യാപകർക്കും, 60 എണ്ണം സർവകലാശാല ഫാക്കൽറ്റി അംഗങ്ങൾക്കും, 6 എണ്ണം നഴ്‌സറി അധ്യാപകർക്കുമാണ്. രണ്ടാം റൗണ്ടിനായുള്ള അപേക്ഷകൾ 2025 ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
കണ്ണില്ലാത്ത ക്രൂരത; യുഎഇയില്‍ മദ്യപിച്ച് കാൽനടയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി ഡ്രൈവർ
മദ്യലഹരിയിൽ വാഹനമോടിച്ച് വാഹനാപകടമുണ്ടാക്കിയ കേസിൽ അറബ് യുവതിക്ക് ദുബായ് മിസ്ഡിമീനർ കോടതി ശിക്ഷ വിധിച്ചു. യുവതിക്ക് 10,000 ദിർഹം പിഴ ചുമത്തുകയും കൂടാതെ മരിച്ചയാളുടെ കുടുംബത്തിന് 200,000 ദിർഹം ‘ബ്ലഡ് മണി’ (നഷ്ടപരിഹാരം) നൽകാൻ ഉത്തരവിടുകയും ചെയ്തു. ഈയിടെ ദുബായിലെ അൽ ഖുദ്ര പ്രദേശത്താണ് ദാരുണമായ അപകടം നടന്നത്. മദ്യപിച്ച നിലയിലായിരുന്ന യുവതിക്ക് രണ്ട് ദിശകളിലേക്കും ഗതാഗതമുള്ള സൈഡ് സ്ട്രീറ്റിൽ വെച്ച് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടു. വലത്തോട്ട് പെട്ടെന്ന് വെട്ടിച്ച ഇവരുടെ വാഹനം മറ്റൊരു കാറിൽ ഇടിച്ചു. ഈ കാർ സമീപത്തുണ്ടായിരുന്ന തെരുവ് വിളക്കിലും പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിലും ഇടിച്ച ശേഷം മൂന്നാമതൊരു കാറുമായി കൂട്ടിയിടിച്ചു. യുവതിയുടെ വാഹനം റോഡിലൂടെ മുന്നോട്ട് പോയി മൂന്ന് കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. ഇതിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്തു. മറ്റ് രണ്ടുപേർക്ക് വിവിധ അളവിൽ പരിക്കേറ്റു. നിയമം ലംഘിച്ചതിനും ഒരാളുടെ മരണത്തിന് കാരണമായതിനും യുവതിയെ കോടതി ശിക്ഷിക്കുകയായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ദുബായിൽ നടക്കാനിരിക്കുന്ന TEDx ഇവൻ്റിൻ്റെ പേരിൽ, പ്രസംഗകരാകാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. തട്ടിപ്പുകാർ, TED-ൻ്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ പ്രസംഗ അവസരങ്ങളും വീഡിയോ വൈറലാക്കാനുള്ള സാധ്യതയും വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് ഡോളറുകളാണ് ആവശ്യപ്പെടുന്നത്. ക്ലയൻ്റുകളായി നടിച്ചെത്തിയ മാധ്യമപ്രവർത്തകർ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് ഈ തട്ടിപ്പ് സംഘത്തെ ഖലീജ് ടൈംസ് പുറത്തുകൊണ്ടുവന്നത്. തട്ടിപ്പുകാർ $25,000 (ഏകദേശം 92,000 ദിർഹം) വരെ വിലവരുന്ന പ്രത്യേക പാക്കേജുകളാണ് പ്രസംഗകരാകാൻ ആഗ്രഹിക്കുന്നവർക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇത്തരത്തിലുള്ള പണമിടപാടുകളെ TED ശക്തമായി അപലപിച്ചു, ഈ വാഗ്ദാനങ്ങൾ നിയമപരമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. വാനകൂവറിലുള്ള TED-ൻ്റെ ആസ്ഥാനത്ത് നിന്നുള്ള വക്താവ് ഖലീജ് ടൈംസിനോട് പറഞ്ഞത് ഇങ്ങനെയാണ്: “TEDx ഇവന്റുകൾ ലോകമെമ്പാടുമുള്ള പ്രാദേശിക സന്നദ്ധപ്രവർത്തകരാണ് TED-ൽ നിന്നുള്ള സൗജന്യ ലൈസൻസിന് കീഴിൽ സ്വതന്ത്രമായി സംഘടിപ്പിക്കുന്നത്. TED ഇവൻ്റുകൾ പോലെ, TEDx ഇവൻ്റുകൾക്കും ഒരു തരത്തിലുള്ള വാണിജ്യ ലക്ഷ്യവും (Commercial Agenda) ഉണ്ടാകാൻ പാടില്ല.” ആഗോളതലത്തിൽ സ്വാധീനമുള്ള പ്രഭാഷണങ്ങളാൽ അറിയപ്പെടുന്ന TED എന്ന പ്ലാറ്റ്‌ഫോമിൻ്റെ പ്രാദേശികമായി സംഘടിപ്പിക്കുന്ന ശാഖയാണ് TEDx. TED-ന്റെ വക്താവ്, ഇത്തരം തട്ടിപ്പുകളോട് പ്രതികരിച്ചുകൊണ്ട് തങ്ങളുടെ നിയമങ്ങൾ വ്യക്തമാക്കി: “ഞങ്ങളുടെ നിയമങ്ങളിൽ വ്യക്തമായി പറയുന്നത്, പ്രസംഗകരിൽ നിന്ന് പണം ഈടാക്കാനോ അവർക്ക് പ്രതിഫലം നൽകാനോ പാടില്ല എന്നാണ്. പ്രസംഗകരിൽ നിന്ന് പണം വാങ്ങുന്നതായോ അത്തരം സേവനങ്ങൾ നൽകുന്ന ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നതായോ കണ്ടെത്തിയാൽ, ആ സംഘാടകരുടെ ഇവന്റ് ലൈസൻസ് നീക്കം ചെയ്യപ്പെടുകയും ആവശ്യമെങ്കിൽ നിയമനടപടികൾക്ക് വിധേയരാക്കുകയും ചെയ്യും. അത്തരം സേവനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രഭാഷണങ്ങൾ നീക്കം ചെയ്യപ്പെടുന്നതാണ്,” വക്താവ് കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ദുബായിക്ക് ശേഷം അബുദാബിയിലും ട്രാം സർവീസ് വരുന്നു. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ട്രാം സർവീസ് ആരംഭിക്കുമെന്ന് അബുദാബി സംയോജിത ഗതാഗത കേന്ദ്രം (Integrated Transport Centre) ഗ്ലോബൽ റെയിൽ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ട്രാം സർവീസ് പ്രധാനമായും സായിദ് രാജ്യാന്തര വിമാനത്താവളം, യാസ് ഐലൻഡ്, അൽറാഹ, ഖലീഫ സിറ്റി എന്നിവിടങ്ങളെയാണ് ബന്ധിപ്പിക്കുക. മൂന്ന് ഘട്ടങ്ങളായാണ് ട്രാം നിർമ്മാണം പൂർത്തിയാക്കുക: ഒന്നാം ഘട്ടം: യാസ് ഐലൻഡിലെ യാസ് ഗേറ്റ് വേയിൽനിന്ന് ആരംഭിച്ച് ദ്വീപിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഫെറാറി വേൾഡ്, യാസ് മറീന സർക്യൂട്ട്, യാസ് ബേ തുടങ്ങിയവയെ ബന്ധിപ്പിക്കും. രണ്ടും മൂന്നും ഘട്ടങ്ങൾ: താമസ കേന്ദ്രങ്ങളിലേക്കും വിമാനത്താവളത്തിലേക്കും സർവീസ് വ്യാപിപ്പിക്കും. സേവനം ആരംഭിച്ചാൽ അഞ്ച് മിനിറ്റ് ഇടവേളകളിൽ ട്രാം എത്തും. ഒരു ട്രാമിൽ 600 പേർക്ക് വരെ യാത്ര ചെയ്യാം. അബുദാബിയിലെ പൊതുഗതാഗത സൗകര്യങ്ങൾക്ക് ഈ ട്രാം സർവീസ് ഒരു വലിയ മുതൽക്കൂട്ടാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply