നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.737416  ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇയിലെ ഈ പ്രമുഖ ബാങ്ക് എസ്എംഎസ് ഒടിപി നിർത്തലാക്കി, ഇടപാടുകൾ ഇനി ആപ്പിലൂടെ; കൂടുതൽ അറിയേണ്ടതെല്ലാം

യുഎഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എൻബിഡി നവംബർ 1, 2025 മുതൽ എസ്.എം.എസ്/ഇമെയിൽ വഴി ലഭിക്കുന്ന ഒ.ടി.പി. (One-Time Password) ഒഴിവാക്കി, ബാങ്കിന്റെ ENBD X മൊബൈൽ ആപ്പിലൂടെ മാത്രം ഇടപാടുകൾ സ്ഥിരീകരിക്കുന്ന സംവിധാനത്തിലേക്ക് മാറുന്നു. ആദ്യ ഘട്ടത്തിൽ അക്കൗണ്ട് ട്രാൻസ്ഫറുകളും ചെറിയ മൂല്യമുള്ള അലർട്ടുകളും (100 ദിർഹം വരെ) ആപ്പ് മുഖേന സ്ഥിരീകരണം ആവശ്യമായിരിക്കും. തുടർ ഘട്ടങ്ങളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷൻ അലർട്ടുകളും ഇതേ രീതിയിൽ നടപ്പാക്കുമെന്ന് ബാങ്ക് അറിയിച്ചു. യുഎഇ സെൻട്രൽ ബാങ്കിന്റെ നിർദേശ പ്രകാരമാണ് ഈ മാറ്റം വരുന്നത്. 2026 മാർച്ച് മാസത്തിനകം രാജ്യത്തെ എല്ലാ ബാങ്കുകളും എസ്.എം.എസ്/ഇമെയിൽ ഒ.ടി.പി. പൂർണമായും ഒഴിവാക്കണമെന്ന് സെൻട്രൽ ബാങ്ക് നിർദേശിച്ചിരിക്കുകയാണ്.

എസ്.എം.എസ്/ഇമെയിൽ വഴി ലഭിക്കുന്ന ഒ.ടി.പി.കളാണ് അടുത്തകാലത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾക്ക് വഴിവച്ചത്. സിം-സ്വാപ്പ്, എസ്.എം.എസ് ഇൻറർസെപ്ഷൻ, സോഷ്യൽ എഞ്ചിനീയറിംഗ് തുടങ്ങിയ ആക്രമണങ്ങളിലൂടെ നിരവധി ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ അപകടത്തിലായിട്ടുണ്ട്.
എന്നാൽ ആപ്പ് അടിസ്ഥാനത്തിലുള്ള വെരിഫിക്കേഷൻ (പുഷ് നോട്ടിഫിക്കേഷൻ, ബയോമെട്രിക്‌സ്, സോഫ്റ്റ് ടോക്കൺ തുടങ്ങിയവ) ഇത്തരം അപകടങ്ങൾ കുറയ്ക്കുന്നു. ഉപഭോക്താവിന്റെ സ്വന്തം മൊബൈൽ ആപ്പിലൂടെയാണ് സ്ഥിരീകരണം നടക്കുന്നത്, പലപ്പോഴും വിരലടയാളം, മുഖം തിരിച്ചറിയൽ തുടങ്ങിയ അധിക സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കുന്നത്. യുഎഇയിലെ മുഴുവൻ ബാങ്കുകളിലും അടുത്ത മാസം മുതൽ ഘട്ടംഘട്ടമായി ആപ്പ്-വെരിഫിക്കേഷനിലേക്കുള്ള മാറ്റം നടപ്പാക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്തുവിട്ടു, യൂസഫലി ഒന്നാമത്

ദുബായ് ആസ്ഥാനമായ പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡ് പുറത്തിറക്കിയ ‘ടോപ് 100 എക്‌സ്പാറ്റ് ലീഡേഴ്‌സ്’ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ഒന്നാം സ്ഥാനം. യുഎഇയെ ഒരു ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. യുഎഇയിൽ നൂതനമായ റീട്ടെയിൽ വൈവിധ്യവത്ക്കരണം യാഥാർത്ഥ്യമാക്കിയത് യൂസഫലിയാണെന്ന് ഫിനാൻസ് വേൾഡ് വിലയിരുത്തി. അദ്ദേഹത്തിൻ്റെ നേതൃത്വത്തെ മികച്ചതാക്കുന്ന ഘടകങ്ങളായി പ്രസിദ്ധീകരണം ചൂണ്ടിക്കാട്ടുന്നത്: ഉൽപ്പന്നങ്ങൾക്ക് ഉറപ്പാക്കിയ വിലസ്ഥിരതാ നയങ്ങൾ, ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തിയത്, അടിസ്ഥാന സൗകര്യം, സുസ്ഥിരത പദ്ധതികൾ, ഡിജിറ്റൽവത്കരണം, വ്യാപാര വിപുലീകരണം എന്നിവയുടെ മികവ്. യുഎഇ ഭരണാധികാരികളുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകള്‍, സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ഉന്നമന ശ്രമങ്ങള്‍, യുഎഇയുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിവരുന്ന പിന്തുണ എന്നിവയാണ് റാങ്കിങിന് പരിഗണിച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *