അബുദാബിയിലെ കൃഷിയിടങ്ങളിൽ ക്രിപ്‌റ്റോക്കറൻസി മൈനിംഗ് നടത്തുന്ന പ്രവൃത്തികൾക്കു കർശന വിലക്ക്. കൃഷിയിടങ്ങളുടെ സ്ഥിരതയും സുരക്ഷയും സംരക്ഷിക്കുന്നതിനായാണ് ഈ നടപടി.
നിയമലംഘനം നടത്തുന്നവർക്ക് ഇപ്പോൾ 1 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. കൂടാതെ, വൈദ്യുതി ബന്ധം വിച്ഛേദിക്കലും മൈനിംഗ് ഉപകരണങ്ങൾ പിടിച്ചെടുക്കലും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സെഫ്റ്റി അതോറിറ്റി (ADAFSA) സ്ഥിരീകരിച്ചതനുസരിച്ച്, കൃഷിയിടങ്ങൾ അവരുടെ അടിസ്ഥാന ലക്ഷ്യത്തിന് വിരുദ്ധമായി ഉപയോഗിക്കുന്നതിനെ തടയാനാണ് നടപടി. കഴിഞ്ഞ 2024-ൽ ഇത്തരം ലംഘനങ്ങൾക്ക് Dh10,000 ആയിരുന്നു പരമാവധി പിഴ. ഇപ്പോഴത്തെ നടപടി മുൻകാലത്തേക്കാൾ 900% വർധന വരുത്തിയുള്ളതാണെന്നും, ഇനി സഹിഷ്ണുത ഇല്ലെന്ന സന്ദേശമാണിതെന്നും അധികൃതർ വ്യക്തമാക്കി.
കൃഷിയിട ഉടമകളും വാടകക്കാർക്കും ഒരുപോലെ നിയമലംഘനത്തിന് ഉത്തരവാദിത്വം ഉണ്ടാകും. ADAFSA, നിയമലംഘകരുടെ എല്ലാ സേവനങ്ങളും സഹായ പദ്ധതികളും റദ്ദാക്കും. വൈദ്യുതി വിച്ഛേദിക്കുന്നതിനൊപ്പം, മൈനിംഗ് ഉപകരണങ്ങളും പിടിച്ചെടുക്കും. തുടര്‍ന്ന്, ബന്ധപ്പെട്ട നിയമപ്രകാരം കൂടുതൽ നിയമനടപടികൾക്കും വിധേയരാക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഡ്രൈവർ ഉറങ്ങിപ്പോയി, പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ടു, യുഎഇയിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ, അൽ മക്തൂം എയർപോർട്ട് റൗണ്ട് എബൗട്ടിന് സമീപം അബുദാബിയിലേക്ക് പോകുന്ന ദിശയിൽ രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ട്രക്ക് ഡ്രൈവർമാരിൽ ഒരാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് മുന്നിലോടിയിരുന്ന മറ്റൊരു ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടപ്പോൾ, അധികൃതർ വാഹനങ്ങളെ മറ്റ് വഴികളിലേക്ക് തിരിച്ചുവിട്ടതായി ദുബായ് പോലീസിലെ ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ അറിയിച്ചു. അപകടം നടന്ന ഉടൻ തന്നെ ട്രാഫിക് വിദഗ്ധരെ സ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിച്ചു. ട്രാഫിക് പട്രോളിങ് സംഘങ്ങൾ വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുകയും സുരക്ഷിതമായ രക്ഷാപ്രവർത്തനത്തിന് സാഹചര്യം ഒരുക്കുകയും ചെയ്തു. തകർന്ന ട്രക്കുകൾ നീക്കം ചെയ്ത് ഗതാഗതം സാധാരണ നിലയിൽ കൊണ്ടുവരാൻ സംഘങ്ങൾ വേഗത്തിൽ പ്രവർത്തിച്ചു. ക്ഷീണിതരായിരിക്കുമ്പോൾ വാഹനമോടിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ചെറിയ അശ്രദ്ധ പോലും ജീവഹാനിക്കും ഗുരുതര പരിക്കുകൾക്കും വഴിവെക്കാമെന്നും, ഉറക്കം പിടിച്ചിരിക്കെ വാഹനം ഓടിക്കുന്നത് പ്രധാനമായ അപകടകാരണങ്ങളിൽ ഒന്നാണെന്നും ബിൻ സുവൈദാൻ ഓർമ്മിപ്പിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യാത്രയ്ക്കിടെ ടാക്സിയില്‍ ഫോണ്‍ മറന്നുവെച്ചു, തിരിച്ചേല്‍പ്പിച്ച് ഡ്രൈവർ, ആദരമൊരുക്കി യുഎഇ പോലീസ്
ടാക്സിയിൽ മറന്നുവെച്ച മൊബൈൽ ഫോൺ ഉടമയ്ക്ക് തിരികെ ഏൽപിച്ച ടാക്സി ഡ്രൈവർക്ക് ഷാർജ പോലീസ് ആദരം നൽകി. ജോസഫ് ബെൻസൻ എന്ന ഡ്രൈവർക്കാണ് സത്യസന്ധതയ്ക്ക് അംഗീകാരം ലഭിച്ചത്. കോൺഫറൻസിനായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീയാണ് ടാക്സിയിൽ ഫോൺ മറന്നത്. ഫോൺ ലഭിച്ച ജോസഫ്, കോൺഫറൻസ് നടക്കുന്ന സ്ഥലത്തെ പോലീസിനെ ഉടൻ തന്നെ വിവരമറിയിക്കുകയും ഫോൺ ഏൽപ്പിക്കുകയുമായിരുന്നു. ഡ്രൈവറുടെ സത്യസന്ധതയെ ഷാർജ പോലീസ് അധികൃതർ അഭിനന്ദിച്ചു. “വ്യക്തികളുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ സമൂഹത്തോടുള്ള ഉത്തരവാദിത്തം അടയാളപ്പെടുത്തുന്ന പ്രവർത്തനമാണിത്,” അധികൃതർ പറഞ്ഞു. ദിവസങ്ങൾക്ക് മുന്‍പ്, രണ്ട് ലക്ഷം ദിർഹം (ഏകദേശം 45 ലക്ഷം രൂപ) മൂല്യമുള്ള പണവും ചെക്കും ടാക്സിയിൽ മറന്നുവെച്ച യാത്രക്കാരന് തിരികെ നൽകിയ ഡ്രൈവറെ ദുബായ് പോലീസും ആദരിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply