13 തടവുകാരെ ഷാർജ പൊലീസ് മോചിപ്പിച്ചു. സാമ്പത്തിക കേസുകളിൽ ജയിലിൽ കഴിയുന്നവരാണ് മോചിതരായത്. എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ പുനരധിവാസവും കുടുംബങ്ങളുമായുള്ള പുന:സംയോജനവും ലക്ഷ്യമിട്ട് ആരംഭിച്ച ഫറജ് ഫണ്ടുമായി കൈകോർത്ത് കട ബാധ്യതകൾ ഷാർജ പൊലീസ് തീർത്തതോടെയാണ് മോചനം സാധ്യമായത്.
പുനിറ്റീവ് ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഡിപാർട്ട് നടത്തിയ 21ാമത് ഫാമിലി ഫോറത്തിൽ ഷാർജ പൊലീസാണ് തടവുകാരുടെ മോചനം സംബന്ധിച്ച് വെളിപ്പെടുത്തിയത്. കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും ഷാർജ പൊലീസിന്‍റെ പ്രതിബദ്ധതയാണ് കുടുംബ ഫോറങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന് ബ്രിഗേഡിയർ ജനറൽ ഡോ. അഹമ്മദ് അൽ നൂർ പറഞ്ഞു. നിയമപരമായ നപടികളിൽ മാത്രം ഒതുങ്ങുന്നതല്ല കുടുംബ ഫോറങ്ങളുടെ പ്രവർത്തനങ്ങളെന്നും മാനസികവും സാമൂഹികവും മാനുഷികവുമായ തലങ്ങളിലേക്കു കൂടി വ്യാപിച്ചുകിടക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയിലിൽ നിന്നുള്ള മോചനം പുതിയ ജീവിതം തുടങ്ങാൻ തടവുകാർക്ക് അവസരം നൽകും. മികച്ച ഭാവി കെട്ടിപ്പടുക്കുവാനും കുടുബപരവും സാമൂഹികവുമായ ഐക്യം ശക്തിപ്പെടുത്താനും ഇത് മോചനം സഹായകമാവും. കുടുംബങ്ങളുമൊത്ത് അൽപനേരം ചെലവിടാനും ഫോറം അനുവദിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
പ്രവാസി മലയാളി അബുദാബിയിൽ നിര്യാതനായി. തിരുവനന്തപുരം ആലങ്കോട് പെരുംകുളം ഷെറൂഫ് മന്‍സില്‍ ഷെറൂഫ് നാസര്‍ (37) ആണ് മുസഫയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സ്വകാര്യകമ്പിനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: നസീര്‍ അബ്ദുല്‍ റഹിം. മാതാവ്: നൂര്‍ജഹാന്‍. ഭാര്യ: ഷൈനി ഷെറൂഫ്. മകള്‍: ഫാത്തിഹ ഐറാന്‍. അബൂദബി കെ.എം.സി.സി ലീഗല്‍ വിങ്ങിന്‍റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
വിമാന യാത്രക്കിടെ സീറ്റ് തകരാറിലായി; യാത്രക്കാരിയ്ക്ക് വിമാനക്കമ്പനി 10,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി
വിമാന യാത്രക്കിടെ സീറ്റ് തകരാറിലായതിനെ തുടർന്ന് പരിക്കേറ്റ യാത്രക്കാരിയ്ക്ക് വിമാനക്കമ്പനി 10000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി. അബുദാബി സിവിൽ ഫാമിലി കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. തനിക്കുണ്ടായ ശാരീരിക- വൈകാരിക ബുദ്ധിമുട്ടുകൾക്ക് വിമാന കമ്പനി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് യാത്രക്കാരി കേസ് ഫയൽ ചെയ്തത്. വിമാന കമ്പനി 50,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നായിരുന്നു യാത്രക്കാരിയുടെ ആവശ്യം. നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടും ക്യാബിൻ ക്രൂ തന്റെ പരാതികൾ അവഗണിച്ചുവെന്നും യുവതി വ്യക്തമാക്കി. വിമാനയാത്രക്കിടെയുണ്ടായ സീറ്റ് തകരാറിനെ തുടർന്ന് യാത്രക്കാരിയ്ക്ക് മുറിവ് ഉൾപ്പെടെയുള്ള പരിക്കുകളാണ് സംഭവിച്ചത്. വൈദ്യചികിത്സയ്ക്ക് ഉൾപ്പെടെ യുവതി വിധേയയാകുകയും ചെയ്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply