യുഎഇയില്‍ ഒക്ടോബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു: ഫുൾ ടാങ്ക് ഇന്ധനത്തിന് എത്ര ചെലവാകും?

യുഎഇയിൽ ഒക്ടോബർ മാസത്തെ ഇന്ധനവില ചൊവ്വാഴ്ച (സെപ്തംബർ 30) പ്രഖ്യാപിച്ചു. ഫ്യുവൽ പ്രൈസസ് മോണിറ്ററിങ് കമ്മിറ്റി ഒക്ടോബറിലെ വില നേരിയ തോതിൽ വർധിപ്പിച്ചു. ഓരോ മാസവും ഇന്ധന വിതരണ കമ്പനികളുടെ പ്രവർത്തനച്ചെലവ് ചേർത്ത ശേഷം, ആഗോള എണ്ണവിലയുടെ ശരാശരി അടിസ്ഥാനമാക്കിയാണ് ഊർജ മന്ത്രാലയം അംഗീകരിച്ച പുതിയ ഇന്ധനവില നിർണയിക്കുന്നത്. ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ താഴെ നൽകുന്നു:

PetrolOctoberSeptember
Super 98Dh204.98Dh199.8
Special 95Dh196.84Dh190.92
E-Plus 91Dh190.92Dh185.74

വാഹനത്തിന്റെ ഇന്ധന ടാങ്ക് പൂർണമായി നിറയ്ക്കാൻ സെപ്തംബറിനെ അപേക്ഷിച്ച് ഒക്ടോബറിൽ അൽപ്പം കൂടുതൽ പണം ചെലവഴിക്കേണ്ടിവരും.

കോംപാക്റ്റ് കാറുകൾ

ശരാശരി ഇന്ധന ടാങ്ക് ശേഷി: 51 ലിറ്റർ

PetrolOctoberSeptember
Super 98Dh141.27Dh137.7
Special 95Dh135.66Dh131.58
E-Plus 91Dh131.58Dh128.01

സെഡാൻ

ശരാശരി ഇന്ധന ടാങ്ക് ശേഷി: 62 ലിറ്റർ
PetrolOctoberSeptember
Super 98Dh171.74Dh167.4
Special 95Dh164.92Dh159.96
E-Plus 91Dh159.96Dh155.62
എസ്‌യുവി

ശരാശരി ഇന്ധന ടാങ്ക് ശേഷി: 74 ലിറ്റർ
PetrolOctoberSeptember
Super 98Dh204.98Dh199.8
Special 95Dh196.84Dh190.92
E-Plus 91Dh190.92Dh185.74

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇയിലെ ‘കച്ച പാര്‍ക്കിങ്’: മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പിഴ

‘കച്ച’ പാർക്കിങ്ങിന് കർശന നടപടിയുമായി അബുദാബി. നൂറുകണക്കിന് വാഹനങ്ങൾക്ക് 500 ദിർഹം വീതം പിഴ ചുമത്തി. പാർക്കിങ് പ്രശ്നം രൂക്ഷമായ അബുദാബിയിൽ, ഒഴിഞ്ഞ സ്ഥലങ്ങളിൽ (കച്ച പാർക്കിങ്) വാഹനം നിർത്തിയ നൂറുകണക്കിന് വാഹനങ്ങൾക്ക് ഗതാഗത വകുപ്പിന്റെ പാർക്കിങ് വിഭാഗമായ മവാഖിഫ് 500 ദിർഹം വീതം പിഴ ചുമത്തി. പിഴ ലഭിച്ചവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെടുന്നു. മുസഫ വ്യവസായ മേഖല, താമസ കേന്ദ്രമായ ഷാബിയ എന്നിവിടങ്ങളിലെ കച്ച പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് അധികൃതർ പിഴ ചുമത്തിയത്. ചിലരുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മുസഫ ഇൻഡസ്ട്രിയൽ ഏരിയ തലസ്ഥാന നഗരിയിലെ പ്രധാന വ്യവസായ മേഖലയാണ്. എമിറേറ്റിലെ ഭൂരിഭാഗം വ്യവസായങ്ങളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി ആയിരങ്ങളാണ് ദിവസേന ഇവിടെ എത്തുന്നത്. ഇവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലം ഒരുക്കിയിട്ടില്ലെന്നും സൗകര്യം നൽകാതെ പിഴ ഈടാക്കുന്നത് ഉചിതമല്ലെന്നും വാഹന ഉടമകൾ അഭിപ്രായപ്പെട്ടു. വിവിധ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് എത്തിയവരും പാർക്കിങ് ഇല്ലാത്തതിനാൽ വാഹനം കച്ച പാർക്കിങ്ങിൽ നിർത്തിയിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പിഴ ലഭിച്ചവരിൽ ഉൾപ്പെടുന്നു. മലയാളി സംഘടനയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച വ്യവസായ മേഖലയിൽ എത്തിയ പലർക്കും പിഴ ചുമത്തി. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമായി ഹോട്ടലിനു സമീപം പാർക്ക് ചെയ്തവർക്കും, അബുദാബി മലയാളി സമാജത്തിൻ്റെ വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കാൻ എത്തിയ ഒട്ടേറെ പേർക്കും പിഴ ചുമത്തിയ സന്ദേശം ലഭിച്ചു. തുറസായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം ഫൈൻ ലഭിക്കുമെന്ന മുന്നറിയിപ്പ് സന്ദേശം നിലവിൽ മലയാളികൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

സത്യസന്ധതയ്ക്കുള്ള അംഗീകാരം; കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയ്ക്ക് സ്‌നേഹോപഹാരവുമായി യുഎഇ പോലീസ്

കളഞ്ഞു കിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിക്ക് ആദരവുമായി യുഎഇ പോലീസ്. പണവും ചെക്കും ഉൾപ്പെടെ രണ്ട് ലക്ഷം ദിർഹം അടങ്ങിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയെയാണ് അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ അധികൃതർ സ്‌കൂളിലെത്തി ആദരിച്ചത്. ഇസ്സ അബ്ബാസ് മുഹമ്മദ് അബ്ദുല്ല എന്ന സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയെയാണ് പോലീസ് ആദരിച്ചത്. അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് അൽ ഹാഷിമി, കേണൽ നാസർ അബ്ദുൽ അസീസ് അൽ ഖാജ തുടങ്ങിയവർ ചേർന്ന് വിദ്യാർത്ഥിക്ക് സ്‌നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു. വാലറ്റ് വീണ് കിട്ടിയ ഉടൻ ഈ വിദ്യാർത്ഥി പോലീസിനെ ബന്ധപ്പെട്ടു. പിന്നീട് വിദ്യാർത്ഥി പഴ്‌സും പണവും സുരക്ഷിതമായി പോലീസിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഇസ്സയുടെ പ്രവർത്തനം സത്യസന്ധതയുടെയും ഉത്തരവാദിത്വത്തിന്റെയും ശക്തമായ ഉദാഹരണമാണ് എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. തനിക്ക് സ്‌നേഹോപഹാരവുമായി എത്തിയ ദുബായ് പോലീസിന് ഇസ്സ നന്ദി അറിയിക്കുകയും ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *