കളഞ്ഞു കിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിക്ക് ആദരവുമായി യുഎഇ പോലീസ്. പണവും ചെക്കും ഉൾപ്പെടെ രണ്ട് ലക്ഷം ദിർഹം അടങ്ങിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയെയാണ് അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ അധികൃതർ സ്‌കൂളിലെത്തി ആദരിച്ചത്. ഇസ്സ അബ്ബാസ് മുഹമ്മദ് അബ്ദുല്ല എന്ന സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയെയാണ് പോലീസ് ആദരിച്ചത്. അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് അൽ ഹാഷിമി, കേണൽ നാസർ അബ്ദുൽ അസീസ് അൽ ഖാജ തുടങ്ങിയവർ ചേർന്ന് വിദ്യാർത്ഥിക്ക് സ്‌നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു. വാലറ്റ് വീണ് കിട്ടിയ ഉടൻ ഈ വിദ്യാർത്ഥി പോലീസിനെ ബന്ധപ്പെട്ടു. പിന്നീട് വിദ്യാർത്ഥി പഴ്‌സും പണവും സുരക്ഷിതമായി പോലീസിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഇസ്സയുടെ പ്രവർത്തനം സത്യസന്ധതയുടെയും ഉത്തരവാദിത്വത്തിന്റെയും ശക്തമായ ഉദാഹരണമാണ് എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. തനിക്ക് സ്‌നേഹോപഹാരവുമായി എത്തിയ ദുബായ് പോലീസിന് ഇസ്സ നന്ദി അറിയിക്കുകയും ചെയ്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഐഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്
യുഎഇയിലെ ഷോപ്പുകളിൽ പഴയ ഐഫോൺ മോഡലുകൾക്ക് വൻ വിലക്കുറവ്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 17 സീരീസിന്റെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഔദ്യോഗിക വിലയേക്കാൾ 500 ദിർഹം മുതൽ 1000 ദിർഹം വരെ അധികം ചെലവഴിച്ച് പുതിയ ഫോൺ സ്വന്തമാക്കുകയാണ് പല ഗാഡ്ജറ്റ് പ്രേമികളും. എന്നാൽ, പഴയ മോഡലുകളുടെ വില കുറഞ്ഞതോടെ ചിലർ അവ വാങ്ങാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ പ്രാദേശിക സ്റ്റോറുകളിൽ, ഒരു പുതിയ ഐഫോൺ 16 പ്രോ മാക്‌സ് 256 ജിബിയ്ക്ക് വില ഏകദേശം 4,300 ദിർഹമാണ്. സെക്കന്റ് ഹാൻഡ് ഫോണുകളാണെങ്കിൽ 3,600 ദിർഹത്തിന് ലഭ്യമാണ്. ഐഫോൺ 17 വിപണിയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഈ ഫോൺ ഏകദേശം 300 ദിർഹത്തിലധികം തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടിരുന്നത്.
256 ജിബി ഐഫോൺ 15 പ്രോ മാക്സിന്റെ വിലയും കുത്തനെ ഇടിഞ്ഞു. ഇപ്പോൾ പുതിയ ഐ ഫോൺ 15 പ്രോമാക്‌സിന് 3,800 ദിർഹമാണ് വില. രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനേക്കാൾ 500 ദിർഹം കുറവാണിപ്പോൾ. സെക്കന്റ് ഹാൻഡ് ഐഫോൺ 15 പ്രോ മാക്സിന്റെ വില 3,000 ദിർഹമായി കുറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും
ടാഗ് ചെയ്യാത്ത മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും പിഴയും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ടാഗ് ചെയ്യാത്ത മൃഗങ്ങളെ കൈവശം വെച്ചിരിക്കുന്ന കന്നുകാലി ബ്രീഡർമാർ TAMM പ്ലാറ്റ്‌ഫോം വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. മൃഗങ്ങളുടെ രജിസ്‌ട്രേഷനുള്ള ഔദ്യോഗിക സംവിധാനമാണിത്. റിക്വസ്റ്റ് ടു കംപ്ലീറ്റ് ദ ടാഗിങ് ഓഫ് എക്‌സിസ്റ്റിംഗ് ലൈവ്‌സ്റ്റോക്ക് സർവ്വീസ് കന്നുകാലി ബ്രീഡർമാർക്ക് ഉപയോഗിക്കാം. പുതുതായി ജനിച്ച മൃഗങ്ങൾക്കായുള്ള രജിസ്‌ട്രേഷനും ഇവിടെ ലഭിക്കും. അബുദാബി എമിറേറ്റിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെ ഹോൾഡിംഗുകൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. കന്നുകാലികളെ വളർത്തുന്ന എല്ലാവരും ടാഗിങ് നിയന്ത്രണങ്ങൾ പാലിക്കമണമെന്ന് അധികൃതർ വ്യക്തമാക്കി. ടാഗ് ചെയ്യാത്ത മൃഗങ്ങളുടെ വിൽപ്പന, വാങ്ങൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുകയാണ്. നിയമലംഘകർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരും. കന്നുകാലികളുള്ളവർ പ്രതിരോധ കത്തിവെയ്പ്പുകൾ, ഉത്പാദനം, ജനനം തുടങ്ങിയ രേഖകളെല്ലാം സൂക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ടാഗിങ് സേവനം സൗജന്യമായാണ് ലഭിക്കുക. ടാഗിംഗ് പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ എടുക്കും. ഇതിൽ നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നു:
-നിങ്ങളുടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക
-അപേക്ഷ സമർപ്പിക്കുക
-കന്നുകാലികളെ തിരിച്ചറിയുന്നതിനും രജിസ്‌ട്രേഷനുമായി ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യുക
-മൃഗഡോക്ടറുടെ ഫാം സന്ദർശനത്തിന് ശേഷം കന്നുകാലി രേഖകൾ അപ്‌ഡേറ്റ് ചെയ്യുക.
Leave a Reply