സൂപ്പർ സീറ്റ് സെയിലുമായി എയർ അറേബ്യ, വൺവേ ടിക്കറ്റുകൾ 139 ദിർഹം മുതൽ, വിശദാംശങ്ങൾ അറിയാം

വിമാന ടിക്കറ്റുകൾക്ക് കിടിലൻ ഓഫറുകളുമായി എയർ അറേബ്യ. ആഗോള ശൃംഖലയിലുടനീളം 1 മില്യൺ സീറ്റുകൾക്ക് ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്ന സൂപ്പർ സീറ്റ് സെയിൽ എയർ അറേബ്യ പ്രഖ്യാപിച്ചു. ബംഗ്ലാദേശിൽ നിന്ന് ഷാർജയിലേക്കും അബുദാബിയിലേക്കുമുള്ള നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾക്ക് ഉൾപ്പെടെയാണ് ഓഫർ ലഭിക്കുക.

ജർമ്മനി, ചെക്ക് റിപ്പബ്ലിക്, തുർക്കി, ഈജിപ്ത്, ഇറ്റലി, പോളണ്ട്, ഗ്രീസ്, റഷ്യ, ഓസ്ട്രിയ, അസർബൈജാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കണക്ഷനുകളും ഇതിൽ ഉൾപ്പെടുന്നു. വൺവേ ടിക്കറ്റിന് 139 ദിർഹം മുതൽ നിരക്ക് ആരംഭിക്കുന്നവെന്നതാണ് മറ്റൊരു പ്രത്യേകത. 2025 സെപ്തംബർ 29 മുതൽ ഒക്ടോബർ 12 വരെയുള്ള ബുക്കിംഗുകൾക്കാണ് ഓഫർ ബാധകം. 2026 ഫെബ്രുവരി 17 മുതൽ ഒക്ടോബർ 24 വരെയുള്ള തീയതികളിലുള്ള വിമാന സർവ്വീസുകൾക്കാണ് ഓഫർ ലഭിക്കുക.

ദോഹ, ജിദ്ദ, അമ്മാൻ, മറ്റ് ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളിൽ വലിയ തുക ലാഭിക്കാൻ ഈ ഓഫർ സഹായിക്കും. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഓഫർ നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്. സൂപ്പർ സീറ്റ് സെയിലിൽ ഷാർജയിൽ നിന്നും ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്ക് 149 ദിർഹമാണ്. ഷാർജയിൽ നിന്നും കറാച്ചിയിലേക്കും ഇതേ നിരക്ക് തന്നെയാണ്. അബുദാബിയിൽ നിന്നും തിരുവനന്തപുരത്തേക്കും അബുദാബിയിൽ നിന്നും കൊച്ചിയിലേക്കും അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്കും അബുദാബിയിൽ നിന്നും ചെന്നൈയിലേക്കും 299 ദിർഹമാണ് ടിക്കറ്റ് നിരക്ക്.

ഐഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്

യുഎഇയിലെ ഷോപ്പുകളിൽ പഴയ ഐഫോൺ മോഡലുകൾക്ക് വൻ വിലക്കുറവ്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 17 സീരീസിന്റെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഔദ്യോഗിക വിലയേക്കാൾ 500 ദിർഹം മുതൽ 1000 ദിർഹം വരെ അധികം ചെലവഴിച്ച് പുതിയ ഫോൺ സ്വന്തമാക്കുകയാണ് പല ഗാഡ്ജറ്റ് പ്രേമികളും. എന്നാൽ, പഴയ മോഡലുകളുടെ വില കുറഞ്ഞതോടെ ചിലർ അവ വാങ്ങാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ പ്രാദേശിക സ്റ്റോറുകളിൽ, ഒരു പുതിയ ഐഫോൺ 16 പ്രോ മാക്‌സ് 256 ജിബിയ്ക്ക് വില ഏകദേശം 4,300 ദിർഹമാണ്. സെക്കന്റ് ഹാൻഡ് ഫോണുകളാണെങ്കിൽ 3,600 ദിർഹത്തിന് ലഭ്യമാണ്. ഐഫോൺ 17 വിപണിയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഈ ഫോൺ ഏകദേശം 300 ദിർഹത്തിലധികം തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടിരുന്നത്.

256 ജിബി ഐഫോൺ 15 പ്രോ മാക്സിന്റെ വിലയും കുത്തനെ ഇടിഞ്ഞു. ഇപ്പോൾ പുതിയ ഐ ഫോൺ 15 പ്രോമാക്‌സിന് 3,800 ദിർഹമാണ് വില. രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനേക്കാൾ 500 ദിർഹം കുറവാണിപ്പോൾ. സെക്കന്റ് ഹാൻഡ് ഐഫോൺ 15 പ്രോ മാക്സിന്റെ വില 3,000 ദിർഹമായി കുറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും

ടാഗ് ചെയ്യാത്ത മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും പിഴയും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ടാഗ് ചെയ്യാത്ത മൃഗങ്ങളെ കൈവശം വെച്ചിരിക്കുന്ന കന്നുകാലി ബ്രീഡർമാർ TAMM പ്ലാറ്റ്‌ഫോം വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. മൃഗങ്ങളുടെ രജിസ്‌ട്രേഷനുള്ള ഔദ്യോഗിക സംവിധാനമാണിത്. റിക്വസ്റ്റ് ടു കംപ്ലീറ്റ് ദ ടാഗിങ് ഓഫ് എക്‌സിസ്റ്റിംഗ് ലൈവ്‌സ്റ്റോക്ക് സർവ്വീസ് കന്നുകാലി ബ്രീഡർമാർക്ക് ഉപയോഗിക്കാം. പുതുതായി ജനിച്ച മൃഗങ്ങൾക്കായുള്ള രജിസ്‌ട്രേഷനും ഇവിടെ ലഭിക്കും. അബുദാബി എമിറേറ്റിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെ ഹോൾഡിംഗുകൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. കന്നുകാലികളെ വളർത്തുന്ന എല്ലാവരും ടാഗിങ് നിയന്ത്രണങ്ങൾ പാലിക്കമണമെന്ന് അധികൃതർ വ്യക്തമാക്കി. ടാഗ് ചെയ്യാത്ത മൃഗങ്ങളുടെ വിൽപ്പന, വാങ്ങൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുകയാണ്. നിയമലംഘകർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരും. കന്നുകാലികളുള്ളവർ പ്രതിരോധ കത്തിവെയ്പ്പുകൾ, ഉത്പാദനം, ജനനം തുടങ്ങിയ രേഖകളെല്ലാം സൂക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ടാഗിങ് സേവനം സൗജന്യമായാണ് ലഭിക്കുക. ടാഗിംഗ് പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ എടുക്കും. ഇതിൽ നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നു:

-നിങ്ങളുടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക

-അപേക്ഷ സമർപ്പിക്കുക

-കന്നുകാലികളെ തിരിച്ചറിയുന്നതിനും രജിസ്‌ട്രേഷനുമായി ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യുക

-മൃഗഡോക്ടറുടെ ഫാം സന്ദർശനത്തിന് ശേഷം കന്നുകാലി രേഖകൾ അപ്‌ഡേറ്റ് ചെയ്യുക.

Comments

Leave a Reply

Your email address will not be published. Required fields are marked *