എമിറേറ്റിലെ ഹൈവേകൾ സുഗമമായ യാത്രയ്ക്കായി നിര്‍മിച്ചതാണെങ്കിലും, അശ്രദ്ധമായ ഡ്രൈവിങ് രീതികൾ നിയമം അനുസരിക്കുന്ന മറ്റ് വാഹനമോടിക്കുന്നവരുടെ ക്ഷമ പരീക്ഷിക്കുന്നത് തുടരുകയാണ്. ദുബായ് പോലീസിന്റെ റിപ്പോർട്ടുകൾ, ആര്‍ടിഎ അപ്‌ഡേറ്റുകൾ, സോഷ്യൽ മീഡിയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ, മറ്റ് ഡ്രൈവർമാർക്ക് ഏറ്റവും കൂടുതൽ ദേഷ്യം ഉണ്ടാക്കുന്ന 10 ഡ്രൈവിങ് ശീലങ്ങൾ താഴെ നൽകുന്നു. ദുബായിലെ ഡ്രൈവര്‍മാര്‍ വരുത്തുന്ന അശ്രദ്ധ- 1. ഡ്രൈവിങിനിടെ സ്ക്രോളിങ് (മൊബൈൽ ഉപയോഗം)- വാഹനം ഓടിക്കുമ്പോൾ വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം പരിശോധിക്കുന്നത് ഇപ്പോഴും ഏറ്റവും വലിയ അപകടമാണ്. എഐ കാമറകൾ ഉണ്ടായിട്ടും ശ്രദ്ധ തെറ്റിയുള്ള ഡ്രൈവിങ് വ്യാപകമാണ്. ഇതിൽ മുന്നിട്ട് നിൽക്കുന്നത് മൊബൈൽ ഫോൺ ഉപയോഗമാണ്. 2024-ൽ മാത്രം ആഭ്യന്തര മന്ത്രാലയം 648,631 ലംഘനങ്ങൾ രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ ലംഘനങ്ങൾ അബുദാബിയിലാണ് (466,029). ദുബായ് (87,321), ഷാർജ (84,512), അജ്മാൻ (8,963) എന്നിവയാണ് പിന്നിൽ. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 384 റോഡപകട മരണങ്ങളിൽ, ശ്രദ്ധ തെറ്റിയുള്ള ഡ്രൈവിങ് പ്രധാന അഞ്ച് കാരണങ്ങളിൽ ഒന്നായിരുന്നു.ശിക്ഷ: Dh800 പിഴ, 4 ബ്ലാക്ക് പോയിന്റ്. 2. ഇൻഡിക്കേറ്റർ ഇടാതെ ലെയ്ൻ മാറൽ- ദിശാസൂചികൾ (Indicators) ഒരു കാരണത്താലാണ് വാഹനങ്ങളിൽ ഉള്ളത്. എന്നിട്ടും മുന്നറിയിപ്പില്ലാതെ ലെയ്‌നുകൾ മാറി മറ്റ് ഡ്രൈവർമാരെ അപകടത്തിലാക്കുന്നവർ ധാരാളമുണ്ട്.
ശിക്ഷ: Dh400–Dh1,000 പിഴ, 4–6 ബ്ലാക്ക് പോയിന്റ്. 3. ടെയിൽഗേറ്റിങ് (അടുത്ത് വാഹനം ഓടിക്കൽ)- മുന്നിലുള്ള വാഹനത്തിന്റെ ബമ്പറിനോട് ചേർന്ന് ഓടിക്കുക, ഹെഡ്‌ലൈറ്റ് ഫ്ലാഷ് ചെയ്യുക, വേഗമേറിയ ലെയ്‌നുകളിൽ ഭീഷണിപ്പെടുത്തുന്ന രീതിയിൽ ഡ്രൈവ് ചെയ്യുക എന്നിവ ദുബായിലെ ഏറ്റവും അപകടകരമായ ശീലങ്ങളിൽപ്പെടുന്നു. ശിക്ഷ: Dh400 പിഴ, 4 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കും. 4. റൗണ്ട് എബൗട്ടിലെ നിയമലംഘനം- റൗണ്ട് എബൗട്ടുകളിൽ ക്ഷമയും ഏകോപനവും ആവശ്യമാണ്. എന്നാൽ ചിലർ റൗണ്ട് എബൗട്ടുകളെ കുറുക്കുവഴികളായി കണ്ട്, സിഗ്നലുകൾ മറികടന്നും റോഡിന് സ്വന്തമെന്ന മട്ടിൽ ഇടിച്ചുകയറിയും നിയമം തെറ്റിക്കുന്നു. വേഗത കുറയ്ക്കുക, അകത്തുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ അനുവദിക്കുക, ശരിയായ ലെയ്ൻ ഉപയോഗിക്കുക, പുറത്തുകടക്കുമ്പോൾ സിഗ്നൽ നൽകുക എന്നിവയാണ് അടിസ്ഥാന നിയമങ്ങൾ. ശിക്ഷ: Dh400 പിഴ, 3–4 ബ്ലാക്ക് പോയിന്റ്. 5. ഫാസ്റ്റ് ലെയ്‌നിൽ പതുക്കെ ഓടിക്കൽ (Left-lane Crawl)- ഓവർടേക്ക് ചെയ്ത ശേഷം പിന്നിലേക്ക് മാറുന്നതിന് പകരം, അവർ ലെയ്ൻ തടസ്സപ്പെടുത്തി അവിടെത്തന്നെ തുടരുന്നു, ഇത് അപകടകരമായ മറ്റ് ലെയ്ൻ മാറ്റങ്ങൾക്ക് കാരണമാകുന്നു. ഇടത് ലെയ്‌നിലെ അനാവശ്യമായി തുടരുന്നത് ഗതാഗത തടസ്സങ്ങൾ ഉണ്ടാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ശിക്ഷ: Dh600–Dh2,000 പിഴ, 6–12 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യാം. 6. അപകടകരമായ ലെയ്ൻ ചേരൽ (Reckless Merging)- സർവീസ് റോഡുകളിൽ നിന്ന് ഹൈവേകളിലേക്ക് പ്രവേശിക്കുമ്പോഴും മറ്റും, അപകടകരമായി ലെയ്ൻ ചേരുന്നത് പതിവ് അലോസരമാണ്. മറ്റ് വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കാതെ, മുറിയൻ വരകൾ മറികടന്ന്, ബലമായി വാഹനം കടത്തിവിടുന്നു. 2024-ൽ മാത്രം സുരക്ഷിതമല്ലാത്ത ലെയ്ൻ മാറ്റങ്ങൾ മൂലം 260-ൽ അധികം അപകടങ്ങൾ ഉണ്ടായി, അതിൽ 32 മരണങ്ങൾ സംഭവിച്ചു. ലെയ്ൻ മാറുമ്പോൾ മുന്നറിയിപ്പ് നൽകുക, വേഗത ട്രാഫിക്കിന് അനുസരിച്ച് ക്രമീകരിക്കുക എന്നിവ പ്രധാനമാണ്. ശിക്ഷ: Dh400–Dh2,000 പിഴ, 3–12 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യാം. 7. അപകട സ്ഥലത്ത് നോക്കിനിൽക്കൽ (Crash-site Spectators)- അപകടങ്ങൾ കാണാൻ വേണ്ടി വേഗത കുറയ്ക്കുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുക മാത്രമല്ല, പുതിയ അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പെട്ടെന്ന് ബ്രേക്ക് ചെയ്ത് അപകടം നോക്കാനോ ചിത്രങ്ങൾ എടുക്കാനോ ശ്രമിക്കുന്നത് ദ്വിതീയ അപകടസാധ്യത വർദ്ധിധിപ്പിക്കുകയും അത്യാഹിത പ്രതികരണത്തിന് കാലതാമസം വരുത്തുകയും ചെയ്യുന്നു. അപകട സ്ഥലത്ത് ഗതാഗത തടസമുണ്ടാക്കിയതിന് കഴിഞ്ഞ വർഷം 630 ലംഘനങ്ങൾ രേഖപ്പെടുത്തി. ശിക്ഷ: Dh1,000 വരെ പിഴ, 6–12 ബ്ലാക്ക് പോയിന്റ്. 8. റോഡരികിൽ പെട്ടെന്നുള്ള നിർത്തൽ- ആരെങ്കിലും ഇറങ്ങാനോ ഫോൺ വിളിക്കാനോ മാപ്പ് പരിശോധിക്കാനോ വേണ്ടി പെട്ടെന്ന് ബ്രേക്ക് ചെയ്ത് റോഡരികിൽ നിർത്തുന്നത് ട്രാഫിക്കിനെ താറുമാറാക്കുകയും പിന്നിൽ നിന്ന് ഇടിക്കാൻ കാരണമാകുകയും ചെയ്യുന്നു. ഇത്തരം അശ്രദ്ധമായ നീക്കങ്ങൾ ക്യാമറകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശിക്ഷ: Dh1,000 പിഴ, 6 ബ്ലാക്ക് പോയിന്റ്. 9. ജങ്ഷനുകളിൽ ക്യൂ തെറ്റിക്കൽ- ചുവപ്പ് ലൈറ്റിൽ മുന്നോട്ട് നീങ്ങുമ്പോൾ, ഡ്രൈവർ പെട്ടെന്ന് വശങ്ങളിൽ നിന്ന് വന്ന് ക്യൂ മുറിച്ചു കടക്കുന്നത് വളരെ സ്വാർത്ഥവും പ്രശ്‌നമുണ്ടാക്കുന്നതുമായ ശീലമാണ്. ഇത് സിഗ്നലുകളിൽ ആശയക്കുഴപ്പമുണ്ടാക്കുകയും തിരക്കേറിയ സമയങ്ങളിൽ അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ശിക്ഷ: Dh400–Dh2,000 പിഴ, 4–23 ബ്ലാക്ക് പോയിന്റ്.10. ഹൈ-ബീം ദുരുപയോഗം- ദുബായിലെ തെരുവുകൾ നന്നായി പ്രകാശമുള്ളതാണെങ്കിലും, ചില ഡ്രൈവർമാർ ഫുൾ ബീം ഉപയോഗിച്ച് മറ്റ് ഡ്രൈവർമാരുടെ കാഴ്ചയെ തടസസ്സപ്പെടുത്താൻ നിർബന്ധിക്കുന്നു. ഇരുട്ടുള്ള ഹൈവേകളിൽ അടുത്ത വാഹനങ്ങൾ ഇല്ലാത്തപ്പോൾ ഹൈ ബീം ഉപയോഗിക്കാം. എന്നാൽ, എതിരെ ഒരു വാഹനം വരുമ്പോഴോ മുന്നിലെ വാഹനത്തെ പിന്തുടരുമ്പോഴോ ഉടൻ ലോ ബീമിലേക്ക് മാറണം. ഹൈ ബീം ദുരുപയോഗം ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകും. ശിക്ഷ: Dh500 പിഴ, 4 ബ്ലാക്ക് പോയിന്റ്.
യുഎഇയിലെ കപ്പലിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു
ഷാർജയിൽ കപ്പലിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് അവിടെ ചികിത്സയിലായിരുന്ന കപ്പൽ ജീവനക്കാരൻ പുതിയങ്ങാടി സബാഷ് മഹലിൽ വി.പി.അൻവർ സാദത്ത് (54) മരിച്ചു. കബറടക്കം പിന്നീട് ഷാർജയിൽ. പരേതനായ ബാപ്പുട്ടിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: സബിത. മക്കൾ: അയിൻ ഫാത്തിമ, അയാൻ മുഹമ്മദ്. സഹോദരങ്ങൾ: ഹസീന, ഉമൈറാബി, അഫ്സൽ ഷരീഫ്, സറീന.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്തു; തിരികെ നൽകാൻ ഉത്തരവ്
യുഎഇയിൽ ബാങ്ക് ജീവനക്കാരനായി വേഷമിട്ട് 499,000 ദിർഹം തട്ടിയെടുത്ത വ്യക്തിയ്ക്ക് ശിക്ഷ വിധിച്ച് അബുദാബി സിവിൽ ഫാമിലി കോടതി. തട്ടിയെടുത്ത 499,000 ദിർഹം തിരികെ നൽകണമെന്നും 50,000 ദിർഹം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
ബാങ്കിന്റേതാണെന്ന് തെറ്റായി ബ്രാൻഡ് ചെയ്ത ഒരു ആപ്പ് ഇയാൾ ഗൂഗിൾ പ്ലേയിൽ രൂപകൽപ്പന ചെയ്ത് അപ്ലോഡ് ചെയ്തു. കമ്പനിയുടെ ബാങ്കിംഗ് വിശദാംശങ്ങളും സുരക്ഷാ കോഡും നൽകിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. സ്വന്തം അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനും അതിന്റെ കാർഡ് ഡാറ്റയിലേക്ക് ആക്സസ് നേടാനും ഇയാൾക്ക് കഴിഞ്ഞിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി
യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply