ബംഗ്ലാദേശ് പൗരന്മാർക്ക് യുഎഇ വിസ നൽകുന്നത് നിരോധിച്ചുവെന്നുള്ള മാധ്യമ റിപ്പോർട്ടുകൾ യുഎഇയിലെ ബംഗ്ലാദേശ് എംബസി തള്ളി. ഒരു ആധികാരികമല്ലാത്ത വിസ പ്രോസസിങ്ഗ് വെബ്സൈറ്റിൽ നിന്നാണ് തെറ്റായ വിവരങ്ങൾ പ്രചരിച്ചതെന്ന് എംബസി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. അത്തരത്തിലൊരു നിരോധനം ഏർപ്പെടുത്തിയതായി യുഎഇ അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും എംബസി സ്ഥിരീകരിച്ചു. “പ്രസ്തുത വെബ്സൈറ്റ് പ്രചരിപ്പിച്ച വിവരങ്ങൾ ശരിയല്ല,” എന്ന് പ്രസ്താവനയിൽ പറയുന്നു. ബംഗ്ലാദേശികൾക്ക് വിസ നൽകുന്നതിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് യുഎഇ സർക്കാർ അറിയിച്ചതായും എംബസി കൂട്ടിച്ചേർത്തു. സംശയകരമായ വെബ്സൈറ്റിന്റെ ചില അപാകതകളും എംബസി ചൂണ്ടിക്കാട്ടി. വെബ്സൈറ്റിന്റെ വിലാസം ദുബായ് ആണെങ്കിലും അതിന്റെ ടെലിഫോൺ നമ്പർ ഇന്ത്യയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ, അതിന്റെ രജിസ്ട്രന്റും സാങ്കേതിക വിവരങ്ങൾ നൽകുന്നവരും യുകെയിലാണ്. എന്നാൽ, രജിസ്ട്രാർ യുഎസ് ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇതിനുപുറമെ, വെബ്സൈറ്റിൽ പറഞ്ഞിട്ടുള്ള ദുബായ് വിലാസം നിലവിലില്ലാത്തതാണെന്നും എംബസി വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ആധാര്‍ കാര്‍ഡ് വാട്സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ? എങ്കിൽ എളുപ്പത്തിൽ അത് സാധിക്കും, എങ്ങനെയെന്ന് നോക്കാം
നിങ്ങൾ അത്യാവശ സാഹചര്യങ്ങളിൽ ആധാർ കാർഡിന്റെ ആവശ്യം വന്നാൽ ഇനി വഹട്സപ്പ് വഴി ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കുന്ന രേഖയാണ് ആധാർ. ഇത് വാട്സാപ്പ് വഴി എങ്ങനെയാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടതെന്ന് വിശദമായി നോക്കാം.
ആധാര്‍ കാര്‍ഡ് വാട്സ്ആപ്പില്‍ ലഭ്യം
My Gov Helpdesk Chatbot വഴി ആധാര്‍ കാര്‍ഡും ഡൗണ്‍ലോഡ് ചെയ്യാനുള്ള മാര്‍ഗം ഒരുക്കിയിരിക്കിയിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. മുമ്പ് യുഐഡിഎഐയുടെ വെബ്സൈറ്റിലോ ഡിജിലോക്കറിലോ നിന്ന് ആധാര്‍ ആക്സസ് ചെയ്യാമായിരുന്നുവെങ്കിലും വാട്സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം വന്നത് ഇപ്പോഴാണ്. ഇതോടെ മറ്റൊരു ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വാട്സ്ആപ്പ് വഴി നേരിട്ട് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നു. വാട്സ്ആപ്പ് വഴി ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആധാറുമായി ലിങ്ക് ചെയ്ത രജിസ്ട്രേഡ് മൊബൈല്‍ നമ്പറും ആക്റ്റീവായ ഡിജിലോക്കര്‍ അക്കൗണ്ടുമാണ് ഇതിനാവശ്യം. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ട് ഇല്ലെങ്കില്‍ അത് ഡിജിലോക്കര്‍ വെബ്സൈറ്റോ ആപ്പോ വഴി ക്രിയേറ്റ് ചെയ്യാം.
വാട്സ്ആപ്പിലൂടെ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ‘MyGov Helpdesk’ നമ്പറായ +91-9013151515 നിങ്ങളുടെ കോണ്ടാക്റ്റില് സേവ് ചെയ്യുക. ഇതിന് ശേഷം വാട്സ്ആപ്പില്‍ ഈ നമ്പറിലുള്ള ചാറ്റ്ബോക്സ് തുറക്കുക. ഒരു നമസ്തയോ ഹായ്യോ അയച്ച് +91-9013151515 എന്ന വാട്സ്ആപ്പ് നമ്പറിലുള്ള ചാറ്റ്ബോട്ടുമായി സംഭാഷണം തുടങ്ങാം. ഇതുകഴിഞ്ഞ് ഡിജിലോക്കര്‍ സര്‍വീസ് എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ടുണ്ടെങ്കില്‍ അക്കാര്യം കണ്‍ഫോം ചെയ്യുക. അക്കൗണ്ട് ഇല്ലെങ്കില്‍ ഈ പ്രക്രിയ തുടങ്ങും മുമ്പ് അക്കൗണ്ട് സൃഷ്ടിക്കുക. ഇതിന് ശേഷം 12 അക്ക ആധാര്‍ നമ്പര്‍ ഒതന്റിക്കേഷനായി ടൈപ്പ് ചെയ്ത് സമര്‍പ്പിക്കുക. ഇതോടെ നിങ്ങളുടെ രജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും. ആ ഒടിപി നമ്പര്‍ ചാറ്റ്ബോട്ടിന് നല്‍കുക. നമ്പര്‍ വെരിഫൈ ചെയ്താല്‍ ചാറ്റ്ബോട്ട് നിങ്ങള്‍ക്ക് ഡിജിലോക്കറിലുള്ള എല്ലാ ഡോക്യുമെന്റുകളുടെയും ഒരു പട്ടിക കാണിച്ചുതരും. ആ ലിസ്റ്റില്‍ നിന്ന് ആധാര്‍ സെലക്ട് ചെയ്യുക. ഇതോടെ നിങ്ങളുടെ വാട്സ്ആപ്പ് ചാറ്റിലേക്ക് പിഡിഎഫ് രൂപത്തില്‍ ആധാര്‍ കാര്‍ഡ് എത്തും.
ഇക്കാര്യം ശ്രദ്ധിക്കുക
‘MyGov Helpdesk’ ചാറ്റ്ബോട്ട് വഴി ഒരുസമയം ഒരു ഡോക്യുമെന്റ് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാനാകൂ. ഡിജിലോക്കറുമായി ബന്ധിപ്പിച്ച രേഖകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്ന കാര്യവും ശ്രദ്ധിക്കുക. നിങ്ങളുടെ ആധാറോ മറ്റ് പ്രധാനപ്പെട്ട രേഖകളോ ഡിജിലോക്കറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍, അവ ഡിജിലോക്കര്‍ വെബ്സൈറ്റോ ആപ്പോ വഴി ആദ്യം ലിങ്ക് ചെയ്യേണ്ടതാണ്. അതിന് ശേഷം മാത്രമേ വാട്സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനാകൂ.
പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി
ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നും സ്കൈഡൈവിംഗ് ചെയ്ത് മലയാളിയായ 71 കാരി. ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് പ്രായം ഒരാഗ്രഹത്തിനും തടസമല്ലെന്ന് തെളിയിച്ചത്. ലീല സ്കൈഡൈവ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മകനെ കാണാനായി ദുബായിൽ പോയപ്പോഴാണ് ലീല ജോസ് 13,000 അടി ഉയരത്തിൽ നിന്നും സ്കൈഡൈവിംഗ് നടത്തിയത്. തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം ആരും അത് കാര്യമായെടുത്തില്ലെന്നും എന്നാൽ ആ ആഗ്രഹം സാധിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും ലീലാ ജോസഫ് പറയുന്നു.
കേരളത്തിൽ നിന്ന് സ്കൈ ഡൈവിംഗിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ലീല ജോസഫ് സ്വന്തമാക്കി. സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിനിടെയാണ് താൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ആരും അത് കാര്യമായി എടുത്തില്ല. പ്രായത്തിന്റെ കാര്യം പറഞ്ഞ് പലരും തന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ, സ്കൈഡൈവിംഗ് ചെയ്യണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. കഴിഞ്ഞ മാസം മകനെ കാണാനായി ദുബായിലേക്ക് പോയപ്പോൾ, മകൻ അവിടെ തനിക്കായി ഡൈവിംഗ് സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. അക്ഷരാർത്ഥത്തിൽ ലീല ഞെട്ടിപ്പോയി. സ്കൈഡൈവിംഗിനായി അവിടെ എത്തിയപ്പോൾ ടീം സ്തബ്ധരായി. കാരണം വന്നിരിക്കുന്നത് 71 വയസുള്ള ഒരു സ്ത്രീയാണെന്നത് അവരെ ഞെട്ടിപ്പിച്ചു കളഞ്ഞു. എന്നാൽ, 13,000 അടി മുകളിൽ നിന്നും ലീല സ്കൈഡൈവിംഗ് നടത്തി. മേഘങ്ങൾക്കിടയിലൂടെ താഴേക്ക് ഊർന്നിറങ്ങി 6,000 അടിയെത്തിയപ്പോൾ പാരച്യൂട്ട് തുറന്നു. പിന്നാലെ കാറ്റിൽ തട്ടി പതുക്കെ താഴെ ഭൂമിയിലേക്ക് അവർ പറന്ന് ഇറങ്ങി. അങ്ങനെ ചരിത്രത്തിലേക്ക് തന്നെ ലീല പറന്നിറങ്ങി. ഇനിയും കൂടുതൽ ഉയരത്തിൽ നിന്നും ചാടണമെന്നും ഗിന്നസ് റെക്കോർഡ് നേടണമെന്ന് ആഗ്രഹമുണ്ടെന്നും ഇനിയും മോഹങ്ങളേറെയുണ്ടെന്നും ലീല പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply