വീടും ജോലിയും വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ കേസിൽ യുവാവ് 45,126 ദിർഹം തിരികെ നൽകണമെന്ന് അൽ ഐൻ സിവിൽ കോടതി ഉത്തരവിട്ടു. പരാതിക്കാരൻ കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം, പ്രതിക്ക് 95,963 ദിർഹം നൽകിയിരുന്നു. വീടും ജോലിയും വാഗ്ദാനം ചെയ്താണ് പ്രതി ഈ പണം കൈപ്പറ്റിയത്. എന്നാൽ, വാഗ്ദാനങ്ങൾ പാലിക്കപ്പെടാതിരിക്കുകയും പണം തിരികെ നൽകാൻ പ്രതി വിസമ്മതിക്കുകയും ചെയ്തതോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി, മുഴുവൻ തുകയും നിയമപരമായ ചെലവുകളും ഉള്പ്പെടെ 45,126 ദിർഹം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ നൽകിയ ഹർജിയിൽ ഉത്തരവിട്ടു. ഈ കേസ് മേൽനോട്ട ജഡ്ജിക്ക് കൈമാറി. അദ്ദേഹം ഒരു സാമ്പത്തിക വിദഗ്ധനെ നിയമിച്ച് ഇടപാടുകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു. ഈ സാമ്പത്തിക വിദഗ്ധൻ നടത്തിയ പരിശോധനയിൽ, ഇരുവരും തമ്മിൽ ഔദ്യോഗികമായോ പരമ്പരാഗതമായോ രേഖാമൂലമുള്ള കരാറുകളൊന്നും കണ്ടെത്തിയില്ല. എന്നാൽ, സമർപ്പിച്ച രസീതുകളും പണം ലഭിച്ചതായി പ്രതി സമ്മതിച്ചതും കണക്കിലെടുത്ത്, 45,126 ദിർഹം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിദഗ്ധൻ സ്ഥിരീകരിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
പ്രവാസികൾക്കായുള്ള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക
പ്രവാസികൾക്കായി രാജ്യത്തെ ആദ്യത്തെ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് നോർക്ക റൂട്ട്സ്. പ്രവാസി കേരളീയർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഈ പദ്ധതിയിലൂടെ ലഭിക്കും. ഇത് പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയാണെന്ന് നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ‘നോർക്ക കെയർ’ പദ്ധതിയുടെ ഉദ്ഘാടനവും ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവും വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ ഭാഗമായി നിലവിൽ കേരളത്തിലെ 500ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000ഓളം ആശുപത്രികളിൽ പ്രവാസി കേരളീയർക്ക് ക്യാഷ്ലെസ് ചികിത്സ ലഭ്യമാകും. ഭാവിയിൽ ഗൾഫ് രാജ്യങ്ങളിലടക്കമുള്ള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ശ്രമം നടത്തും. പോളിസി എടുത്ത ശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പോളിസി പുതുക്കാനുള്ള സൗകര്യവും ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ എന്നത് പ്രവാസികളുടെ ദീർഘകാല ആവശ്യമായിരുന്നുവെന്നും ലോക കേരള സഭയിൽ ഉയർന്ന ഈ ആശയത്തിന്റെ സാക്ഷാത്കാരമാണ് ‘നോർക്ക കെയർ’ എന്നും പി. ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്തംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെപ്തംബർ 22 മുതൽ ഒക്ടോബർ 22 വരെയാണ് പദ്ധതിയിലേക്കുള്ള ആഗോള രജിസ്ട്രേഷൻ ഡ്രൈവ് നടക്കുക. നവംബർ ഒന്ന് മുതൽ പ്രവാസികൾക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ഇന്ത്യയിൽ നിന്ന്: 1800 425 3939, വിദേശത്തു നിന്ന്: +91-8802 012 345 (മിസ്ഡ് കോൾ സേവനം).
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply